Chali Narayanapuram temple is situated at Thanneermukkom Bund Kavala, approximately 6 kilometers from Cherthala town, within the Alappuzha district of Kerala. The principal deities revered at this temple are Sri Krishna and Shiva.

The temple features two sreekovils, or sanctum sanctorum. The northern side is dedicated to the worship of Shiva, while the southern side is devoted to Sri Krishna. The darshanam of the Chali Narayanapuram temple is oriented towards the east. The Shivling revered in the temple is considered swayambhu, signifying its divine origin. According to legend, a woman who visited the site to gather grass inadvertently struck the Shivling, resulting in blood flowing from it. The temple features two flag posts, known as kodimaram.
The annual celebration dedicated to Sri Krishna commences with Kodiyettam on the Chothi nakshatra during the month of Kumbham and concludes with arattu on the day of Thiruvonam nakshatra. In the same month, the festival honoring Shiva begins on the Vishaka nakshatra and culminates on Vavu day. Historically, the temple was solely dedicated to the worship of Shiva and was referred to as Sankaramangalam. The installation of the idol of Sri Krishna occurred later, guided by Padmasaliyar.The sculptures adorning the Balikal Pura of Sri Krishna are remarkable.
ചാലി നാരായണപുരം മഹാക്ഷേത്രം
തണ്ണീർമുക്കം ശ്രീ ചാലി നാരായണപുരം മഹാക്ഷേത്രം അപൂർവ്വമായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളാൽ സമ്പന്നമായ ഒരു പൗരാണിക ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിൽ വിഷ്ണു, മഹേശ്വര ചൈതന്യങ്ങൾ വടക്കനപ്പനും, തെക്കനപ്പനുമായി ഭക്തന്മാർക്ക് അനുഗ്രഹങ്ങൾ നൽകുന്നു. ഭാരതത്തിലെ അപൂർവമായ ഈ പ്രതിഷ്ഠാ സങ്കല്പത്തിന്റെ ആധാരമായത് മഹാഭാരത യുദ്ധത്തിലെ ജയദ്രഥ വധമാണ്. കുരുക്ഷേത്ര യുദ്ധത്തിന്റെ പതിമൂന്നാം ദിവസത്തിൽ, ചക്രവ്യൂഹം ഭേദിച്ച് അഭിമന്യു ഉള്ളിൽ കയറിയപ്പോൾ, കൗരവ നേതാക്കൾ ചേർന്ന് അവനെ ചതി പ്രയോഗത്തിലൂടെ കൊന്നു. അഭിമന്യുവിന്റെ മരണവാർത്ത അറിഞ്ഞ അർജ്ജുനൻ, തന്റെ പുത്രനെ കൊന്ന ജയദ്രഥന്റെ തല നാളെ സൂര്യാസ്തമയത്തിനു മുൻപ് വീഴ്ത്തുമെന്ന് അല്ലെങ്കിൽ ഗാണ്ഢീവത്തിൽ അഗ്നിയിൽ ചാടി മരിക്കുമെന്ന് ശപഥം എടുത്തു.
അർജ്ജുനന്റെ ശപഥത്തിൽ നിന്ന് ജയദ്രഥനെ സംരക്ഷിക്കേണ്ടത് ദുര്യോധനാദികളുടെ ചുമതലയായിരുന്നു. ദുശ്ശളയുടെ ഭർത്താവ് സിന്ധു രാജാവായ ജയദ്രഥനെ രക്ഷിക്കാൻ കൗരവർ കമല വ്യൂഹവും അതിനുള്ളിൽ സൂചി വ്യൂഹവും ഒരുക്കി, ജയദ്രഥനെ അതിനുള്ളിൽ നിർത്തി. ജയദ്രഥന്റെ ചുറ്റും ശല്യൻ, കർണ്ണൻ, അശ്വത്താമൻ, കൃപാചാര്യൻ എന്നിവരുടെ കാവലുണ്ടായിരുന്നു. അതിന് മുമ്പായി ഭുരിശ്രവസ്സ്, വൃക്ഷസേന, സൂചി വ്യൂഹത്തിന്റെ പ്രവേശന ഭാഗത്ത് കൃതവർമ്മൻ ജയദ്രഥനെ സംരക്ഷിക്കാൻ നിലയുറപ്പിച്ചു. കമല വ്യൂഹം ചുറ്റി ദുര്യോധനനും ദുശ്ശാസനനും ആരും അകത്തേക്ക് കടക്കാൻ കഴിയാതിരിക്കാൻ ശക്തമായ കാവലുണ്ടായിരുന്നു.
ഏറ്റവും പുറത്ത് ദ്രോണാചാര്യൻ നിലയുറപ്പിച്ചു. ജയദ്രഥനെ ഇന്ന് സൂര്യാസ്തമയം വരെ സംരക്ഷിക്കുമ്പോൾ, അർജ്ജുനൻ സ്വയം മരിക്കുമെന്ന് അർജ്ജുനന്റെ ശപഥം അവരെ കൂടുതൽ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചു. ഈ സമയത്ത് ശ്രീകൃഷ്ണൻ തന്റെ സുദർശന ചക്രം ഉപയോഗിച്ച് സൂര്യനെ മറച്ചുവെച്ചു. സൂര്യാസ്തമയമായി എന്ന് തെറ്റിദ്ധരിച്ച് എല്ലാവരും യുദ്ധം അവസാനിപ്പിച്ചു. കൗരവർ അർജ്ജുനന്റെ ആത്മാഹുതിയെ കാണാൻ കൂട്ടമായി ഒത്തുകൂടി. അവസാനം ജയദ്രഥൻ പുറത്തുവന്നതായി മനസ്സിലായപ്പോൾ, ശ്രീകൃഷ്ണൻ സൂര്യന്റെ മറ മാറ്റി സുദർശനത്തെ തിരിച്ചെടുത്തു. സമയം പാഴാക്കാതെ, അർജ്ജുനനോട് ജയദ്രഥനെ നിഗ്രഹിക്കാൻ നിർദ്ദേശിച്ചു. ദ്വിജത്വത്തിന് ക്ഷയം സംഭവിക്കാതിരിക്കാൻ ശ്രീകൃഷ്ണൻ പൂണൂൽ നിവിതമായി ധരിച്ചു.
ഇങ്ങനെ ജയദ്രഥ വധത്തിനായി പൂണൂൽ ധരിച്ച്, സൂര്യനെ മറച്ചുവെച്ച ഭഗവൽ സങ്കൽപ്പമാണ് ഇവിടെ, ചാലി നാരായണപുരം ക്ഷേത്രത്തിൽ വടക്കനപ്പനായി (മഹാവിഷ്ണു) ചൈതന്യമരുളുന്നത്. ഭാരതത്തിൽ ഇങ്ങനെയുള്ള പ്രതിഷ്ഠാ സങ്കൽപ്പങ്ങൾ ഇവിടെ മാത്രമാണ് കാണപ്പെടുന്നത്. ഭഗവൽ പ്രതിഷ്ഠയുടെ ഗൗരവം കുറയ്ക്കുന്നതിന് ചതുശതം വഴിപാട് സ്വീകരിക്കുന്നതിന്റെ പ്രത്യേകത ഇവിടെ കാണപ്പെടുന്നു. വിഷ്ണുവിന് പ്രിയമായ അലങ്കാരങ്ങൾ, മുഴുക്കാപ്പു ചാർത്തൽ, പുഷ്പാഭിഷേകം, പാൽപ്പായസം എന്നിവ ഈ സന്നിധിയിലെ പ്രധാന വഴിപാടുകളാണ്. തെക്കിനകത്തെ പ്രതിഷ്ഠ സ്വയംഭൂമായ ശിവനാണ്.
അഭിഷേകത്തിൽ പ്രിയമുള്ള ഭഗവാനാണ് ഇവിടുത്തെ ദേവൻ. തെക്കനപ്പൻ എന്ന പേരിൽ അറിയപ്പെടുന്ന ശിവനിൽ വിശ്വാസം പുലർത്തുന്ന ഭക്തർക്ക് അതിവേഗം കാര്യസിദ്ധി ലഭിക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠകളുടെ പ്രധാന കേന്ദ്രങ്ങൾ കൽപ്പകശ്ശേരി ഇല്ലയും, പള്ളിപ്പാട്ട് ഇല്ലയും ആണ്. അതിനാൽ, ആറാട്ട് ബലി പൂർത്തിയാക്കുന്നതിന് മുമ്പ് ഈ രണ്ട് ഇല്ലത്തിലും ദർശനം നടത്തേണ്ടതാണ്. ഈ രീതിയിൽ പാരമ്പര്യം നിലനിർത്തി ഉൽസവങ്ങൾ നടത്തപ്പെടുന്നു. വിഷ്ണു മഹേശ്വര ചൈതന്യം തുല്യ ശക്തികളായി വാഴുന്ന ഈ മഹാദേവ ക്ഷേത്രത്തിൽ ദർശനം ലഭിക്കുന്നു.
Address:
Chalinarayanapuram Maha Kshetharam,
Thanneermukkom P O,
Kerala 688527