Eramathoor Sri Surya Temple Thripperumthura Alappuzha

Eramathoor Sri Surya Temple is located in Eramathoor, Thripperumthura, within the Alappuzha district, is dedicated to Lord Surya Devan, who is revered as the principal deity.


Lord Surya is depicted standing in a lotus position with four arms, facing the West. According to tradition, Naranathu Bhrandan, the son of Vararuchi, revered this idol, which served as his Upasana Moorthy. Historical evidence suggests that Naranathu Bhrandan resided on the southeastern side of the temple, as indicated by the existence of Naranathu Kunnu and the pond that remains today. However, this area has since been encroached upon by local inhabitants.

The Chennithala Grama Panchayat has taken measures to protect approximately one acre of the pond by constructing a surrounding wall. It is said that during Naranathu Bhrandan's time, he was summoned to conduct the installation ceremony at the Ambalapuzha temple. When the idol would not settle, he chewed betel leaf (Thamboolam) and, after spitting, proclaimed "Iri Krishna" (Sit down Krishna), which resulted in the idol being properly positioned. Subsequently, Thamboolapuzha was renamed Ambalapuzha, and Ravi Mangalathoor later became known as Eramathoor.

The Saptaha Parayana festival is observed from the 1st to the 7th of Vrischikarn, culminating in the Aditya Pongala on the 10th of Medam, a distinctive event associated with this temple. The primary rituals include Aditya Pooja, Navagraha Pooja, Sani-Rahu Dosha Pooja, Navagraha Homam, and Soorya Gayathri Homam.

ഇരമത്തൂർ സൂര്യ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന ഇരമത്തൂർ സൂര്യ ക്ഷേത്രം, അതിന്റെ പുരാതനതയും മഹത്വവും കൊണ്ട് പ്രശസ്തമാണ്. ഭാരതത്തിലെ പ്രമുഖ സൂര്യ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, വെളുത്ത പവിഴം ഉപയോഗിച്ച് നിർമ്മിച്ച 3 അടി ഉയരമുള്ള വിഗ്രഹം കൊണ്ട് സമ്പന്നമാണ്. പടിഞ്ഞാറ് ദർശനമായി, നാലു കൈകളോടെ താമരയിൽ നിൽക്കുന്നു. ഇവിടെ ഉപദേവ പ്രതിഷ്ഠകൾ ഇല്ല. കേരളത്തിൽ, ആദിത്യ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങൾ അപൂർവ്വമാണ്.

നാറാണത്തിൻറെ ദേശസഞ്ചാരത്തിനിടെ ഭ്രാന്തൻ എന്ന പേരിൽ അറിയപ്പെടുന്ന പുത്രൻ ഇവിടെ എത്തിയതായി പറയപ്പെടുന്നു. ഈ പ്രദേശത്ത് സൂര്യദേവക്ഷേത്രം സ്ഥിതിചെയ്യുന്നതുകൊണ്ടു അദ്ദേഹം ഇവിടെ താമസിച്ചിരുന്നുവെന്നാണ് ഐതീഹ്യം. ഇതിന്റെ തെളിവുകൾക്കായി, സൂര്യക്ഷേത്രത്തിൻറെ തെക്കുകിഴക്കൻ ഭാഗത്ത് ഒരു വലിയ കുളവും കുന്നും ഇപ്പോഴും നിലനിൽക്കുന്നു. സൂര്യക്ഷേത്രത്തിൽ ഉത്സവം നടന്നതിന്റെ അടയാളങ്ങൾ കാണപ്പെടുന്നു.

ബലിക്കല്ലുകളും അഷ്ടദിക്ക്പാലകർക്ക് തൂവുന്ന കല്ലുകളും ക്ഷേത്രത്തിന്റെ ചുറ്റളവിൽ കാണാം. ദേവപ്രശ്നത്തിൽ നാറാണത്തിൻറെ ദേവൻറെ സാന്നിധ്യം ഉണ്ടെന്നു പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിനങ്ങൾ: സൂര്യക്ഷേത്രത്തിൽ നവകം ആദിത്യപൊങ്കാല - മേടം 10 - (തുടർന്ന് 6 ദിവസം പറയ്ക്ക് എഴുന്നെള്ളിപ്പ് ഉത്സവം) വിഷു – പത്താമുദയം. വൃശ്ചികം 1-7 സൂര്യക്ഷേത്രത്തിൽ സപ്താഹം.

ആട്ടവിശേഷം - വിശേഷാൽ പൂജകളും, എല്ലാ വർഷവും വൃശ്ചികം 1 മുതൽ 7 വരെ സപ്താഹ യജ്ഞ പാരായണവും, മേടമാസത്തിലെ പത്താമുദയ നാളിൽ ആദിത്യപൊങ്കാല - ലക്ഷാർച്ചന - ഇവ അതീവ പ്രാധാന്യത്തോടുകൂടി സൂര്യക്ഷേത്രത്തിൽ നടന്നു വരുന്നു. എല്ലാ മലയാളമാസങ്ങളിലും ഒന്നാം തീയതി അഷ്ടദ്രവ്യ ഗണപതിഹോമം, ശനീശ്വരപൂജയും, എല്ലാ മലയാള മാസത്തിലെ അവസാന ശനിയാഴ്ചയും, രാഹൂരപൂജ എല്ലാ മലയാള മാസത്തിലെ അവസാനത്തെ ഞായറാഴ്ചയും നടത്തപ്പെടുന്നു.

പ്രധാന വഴിപാടുകൾ: ദുഃഖഹരണ സൂര്യനാരായണ പൂജ (കാര്യസിദ്ധി പൂജ) (ആദിത്യസഹസ്രനാമ സ്തോത്രം ജപം) ഭഗവാൻറെ തിരുസന്നിധിയിൽ വളരെ പ്രത്യേകമായ ദുഃഖഹരണ പൂജയിൽ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അനേകം ഭക്തർ പങ്കെടുക്കുന്നു, അത്ഭുതകരമായ ഫലങ്ങൾ കൈവരുത്തുന്ന സൂര്യനാരായണ പൂജ വർഷങ്ങളായി നടത്തപ്പെടുന്നു.

എല്ലാ മലയാള മാസത്തിലെ ആദ്യത്തെ ഞായറാഴ്ച രാവിലെ 7 മുതൽ 9 വരെ ആചാര്യ കൊല്ലം (മാമി പൊന്നമ്മാളുടെ മുഖ്യകാർമ്മികത്തിൽ) നടത്തപ്പെടുന്നു. സന്താനലബ്ധി, വിവാഹതടസ്സം, ഉദ്യോഗലബ്ധി, ഋണമുക്തി, വ്യവസായ അഭിവൃദ്ധി, വിദ്യാതടസ്സം, രോഗമുക്തി എന്നിവയ്ക്കായി ഈ പൂജ വളരെ ഫലപ്രദമാണ്. ഈ പൂജയിൽ പങ്കെടുക്കുന്ന ഭക്തർ ഒരു ദിവസത്തെ വ്രതം സ്വീകരിക്കണം. 21 മാസം പൂജയിൽ പങ്കെടുത്ത പുഷ്ടാഭിഷേകം ദർശിച്ച്, സൂര്യഭഗവാൻറെ ലോക്കറ്റ് സ്വീകരിച്ച് ഭഗവാൻറെ അനുഗ്രഹം നേടണം.

Address:
Thriperumthura,
Chennithala, Kerala 689622

Similar Interests

Similar Temples



TOP