Perungala Karimuttam Devi Temple is situated in Karimuttam, a locality near Kayamkulam in the Alappuzha district of Kerala.

The temple is consecrated to Goddess Bhagavathy. The Pathamudayam festival, celebrated on April 23 or April 24 during the month of Meda, holds significant importance within the temple. Historically, this site served as a Kalari temple for the ancient Krishnapuram kings. It exemplifies traditional Kerala architecture, featuring a kodimaram, a temple pond, a namaskara mandapam, a west-facing chathura sreekovil, a bali kallu, and a chuttambalam.
Additionally, there are distinct shrines for the upa devatas. The annual festival is marked by a variety of Tantric pujas and rituals, including homam, abhishekam, and other customary Devi temple practices. The festival also includes melam, ezhunnallathu, and a grand procession, with the arrival of Kettukazhcha being the event's main highlight. Jevitha ezhunellathu is another integral aspect of the annual celebrations and rituals. The festivities commence with kodiyettam and culminate in the arattu procession. Throughout the year, the shrine conducts various rituals and pujas during Mandakal kalam, Thrikartika day, and Navratri.
കരിമുട്ടം ദേവി ക്ഷേത്രം
മധ്യ തിരുവിതാംകൂറിലെ പ്രധാന കളരി ദേവതാ ക്ഷേത്രമായ കരിമുട്ടം ദേവി ക്ഷേത്രം കായംകുളം നഗരത്തിന്റെ ഹൃദയത്തിൽ നിന്ന് 3 കിലോമീറ്റർ വടക്ക് കിഴക്കായി സ്ഥിതിചെയ്യുന്നു. ഉഗ്രമൂർത്തിയായ ഭദ്രകാളി നാല് കരകളുടെ ദേശ ദേവതയായി ഇവിടെ വാസം ചെയ്യുന്നുവെന്ന് വിശ്വസിക്കുന്നു. കൊടിമരമോ കൊടിയേറ്റമോ ഇല്ലാതെ പടഹാദി ക്രമത്തിൽ ഉത്സവം നടത്തപ്പെടുന്ന ക്ഷേത്രത്തിൽ, തിരുമുമ്പിലെ കളരിത്തറ പരിശുദ്ധ സങ്കേതമായി കണക്കാക്കപ്പെടുന്നു. കാലഗണന സാധ്യമാകാത്ത തരത്തിലുള്ള അതിപുരാതനമായ കരിങ്കൽ ലിഖിതങ്ങൾ ഉണ്ടായിരുന്ന കളരിത്തറ, കാലക്രമേണ പൊളിച്ചു മാറ്റപ്പെട്ടതിനെ തുടർന്ന് ദേവപ്രശ്ന വിധി പ്രകാരം പിന്നീട് നിർമ്മിച്ച കളരിത്തറയാണ്.
ഇന്ന്, ക്ഷേത്രത്തിന് തിരുമുമ്പിൽ ബലിക്കൽ പുരക്കും ആന കൊട്ടിലിനുമിടയിൽ ഈ കളരിത്തറ കാണപ്പെടുന്നു. മേടം ഉത്സവം ഒരു പ്രത്യേക ആഘോഷമായി പത്താമുദയ ദിനത്തിൽ സമാപിക്കുന്ന പത്ത് ദിവസത്തെ ചടങ്ങുകളാണ്. ബുദ്ധ സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ എന്ന പേരിൽ അറിയപ്പെടുന്ന കെട്ടുകാഴ്ചകൾ, ഓണാട്ടുകരയിലെ മറ്റ് ക്ഷേത്രങ്ങളിലെ സമാനമായ കാഴ്ചകളെ പോലെ, ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണമാണ്. ക്ഷേത്ര കലകളും പുതിയ തലമുറയിലെ കലാരൂപങ്ങളും ഉത്സവദിവസങ്ങളിൽ രണ്ട് വേദികളിൽ അവതരിപ്പിക്കപ്പെടുന്നു. അക്ഷരശ്ലോക സദസുകൾ, പാoകം, ഓട്ടൻ തുള്ളൽ, ചാക്യാർകൂത്ത്, തിരുവാതിര കളി, സോപാന സംഗീത സദസ്, തീയ്യാട്ട്, കളരിപ്പയറ്റ് പ്രദർശനങ്ങൾ എന്നിവ മതിൽക്കെട്ടിനുള്ളിൽ നടക്കുമ്പോൾ, ഉത്സവ രാത്രികളിൽ പുറത്തെ വേദിയിൽ പുതിയ തലമുറയുടെ കലാപരിപാടികളും നടത്തപ്പെടുന്നു.
എട്ടാം ഉത്സവ ദിനത്തിൽ സമീപ പ്രദേശങ്ങളിലെ ക്ഷേത്രങ്ങളിലെ ഭഗവതിമാർ കരിമുട്ടത്തമ്മയുടെ മണ്ണിലേക്ക് എഴുന്നള്ളുന്ന ദേവസംഗമം, ഭക്തർക്ക് അതുല്യമായ അനുഭൂതി നൽകുന്നു. നവരാത്രി ദിവസങ്ങളിൽ നടക്കുന്ന സംഗീത ആരാധന, മകരത്തിലെ പറ-കര അൻപൊലി എഴുന്നള്ളലുകൾ, പൊങ്കാല, വൃശ്ചികമാസത്തിലെ എതിരേൽപ്പ് ഉത്സവങ്ങൾ, തൃക്കാർത്തിക, 51 വിളക്കുകളുടെ മണ്ഡല കാലം, പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന അമ്മമാരുടെ കൂട്ടായ്മയായ പൗർണമി സംഘത്തിന്റെ നേതൃത്വത്തിലുള്ള നവാഹം, വിനായക ചതുർത്ഥി ദിനത്തിൽ 1008 നാളികേരത്തിന്റെ മഹാഗണപതി ഹോമം എന്നിവയും ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങളിലൊന്നാണ്. ഭരണി നാളുകളിൽ ഗുരുതിയും ആഘോഷിക്കപ്പെടുന്നു.
Address:
Karimuttam Temple,
Peringala,
Meenatheril, Perungala,
Kayamkulam, Kerala 690503