Pallippatt Devi Temple Perumbalam Alappuzha

Pallippatt Devi Temple is located in the village of Perumbalam, nestled within the Vembanad backwaters of the Alleppey district. The principal deities worshipped at this temple are Goddess Durga and Kaleeshwari.


The principal deities of the temple are Goddess Durga and Kaleeshwari. The only means of transportation available are the Junkar and ferry services. To access the temple, one can take the Panavalli Perumbalam ferry from Arur Junction on the Alappuzha side or the Poothota ferry from the Tripunithura side. Pallipat Devi temple venerates both Goddess Durga and Goddess Bhadrakali with equal reverence. Numerous narratives surround Amma, who embodies Adi Parashakti in various forms and manifestations, having healed countless devotees who sought her refuge from ailments and blessed them with offspring.

Each month during Karthika Nakshatra, a Ghee Lamp Archana is conducted to avert all diseases, promote marital bliss, ensure the fulfillment of desires for progeny, and facilitate the attainment of knowledge, as well as to eliminate obstacles in endeavors. The numerous Nilavilakku offerings at the temple serve as a testament to the efficacy of these rituals. In the Karthika constellation of each Malayalam month, the Neyvilakku Archana is performed to combat various ailments and to promote a prosperous marital life, whether for the bride or groom. This ritual is also believed to facilitate the birth of intelligent offspring and to enhance overall well-being in academic pursuits. Additionally, it is thought to eliminate barriers for individuals seeking employment.

പള്ളിപ്പാട്ട് ദേവീ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തല താലുക്കിൽ വേമ്പനാട് കായലിനാൽ ചുറ്റപ്പെട്ട പെരുമ്പളം ഗ്രാമത്തിൽ, കായലിനു അഭിമുഖമായി ദ്വീപിൻറെ മദ്ധ്യകിഴക്ക് ഭാഗത്തായി എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളു ടെ സംഗമസ്ഥാനത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദുർഗാദേവിയും, ഭദ്രകാളിദേവിയും തുല്യ പ്രാധാന്യത്തോടെ പരിലസിക്കുന്ന ക്ഷേത്രമാണ് പള്ളിപ്പാട്ട് ദേവീ ക്ഷേത്രം. ജങ്കാറും, ഫെറിയും മാത്രമാണ് ഗതാഗത മാർഗ്ഗം. ആലപ്പുഴയിലെ അരൂർ ജംഗ്ഷനിൽ നിന്ന് പാണാവള്ളി പെരുമ്പളം ഫെറി വഴിയും , തൃപ്പൂണിത്തുറ ഭാഗത്ത് നിന്ന് പൂത്തോട്ട ഫെറിയുമാണ് ക്ഷേത്രത്തിലെത്തിച്ചേരാനുള്ള മാർഗ്ഗം.

ആദിപരാശക്തിയായ അമ്മ, വിവിധ രൂപങ്ങളിലും ഭാവങ്ങളിലും സജീവമായി നിലകൊള്ളുന്നു. ഭക്തന്മാർക്ക് അഭയം നൽകുന്ന അമ്മ, അവരുടെ മാറാവ്യാധികൾ മാറ്റുകയും, സന്താനസൗഭാഗ്യങ്ങൾ നൽകുകയും ചെയ്തതിന്റെ നിരവധി ചരിത്രങ്ങൾ ഉണ്ട്. ഓരോ മാസവും കാർത്തിക നക്ഷത്രത്തിൽ, സർവ്വരോഗ നിവാരണത്തിനും, ഉദ്ദിഷ്ട മംഗല്യ ഫലപ്രാപ്തിക്കും, സൽസന്താന സിദ്ധിക്കും, സർവ്വവിദ്യാ ഫലപ്രാർത്ഥനയ്ക്കും, തൊഴിൽ തടസ്സങ്ങൾ നീക്കുന്നതിനായി നെയ്യ് വിളക്ക് അർച്ചന നടത്തുന്നു. ഈ പ്രാർത്ഥനയുടെ ഫലമായി ക്ഷേത്രത്തിൽ സമർപ്പിക്കുന്ന അനേകം നിലവിളക്കുകൾ ഉദാഹരണമാണ്. ക്ഷേത്രത്തിൽ പ്രസാദത്തിനൊപ്പം വൃക്ഷത്തൈകൾ നൽകുന്ന പ്രവർത്തനത്തിൽ പെരുമ്പളം എസ്.എൻ. വി. സമാജം പള്ളിപ്പാട് ദേവീക്ഷേത്രം ശ്രദ്ധേയമായി.

ക്ഷേത്രത്തിലെ ലക്ഷാർച്ചനയോടനുബന്ധിച്ച് നടന്ന യജ്ഞശാലയിൽ പൂജിച്ച ശേഷം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയായിരുന്നു. ആയിരത്തിലധികം തൈകൾ നൽകപ്പെട്ടിട്ടുണ്ട്. ഗ്രീൻവെയിൽ, പി.കെ. വൃക്ഷവിള ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾ ഈ വൃക്ഷത്തൈകൾ ക്ഷേത്രത്തിലേക്ക് എത്തിച്ചേർത്തു. നെല്ലി, മാതളം, മാവ്, പ്ലാവ്, സപ്പോർട്ട, മഹാഗണി തുടങ്ങിയ വിവിധ വൃക്ഷതൈകൾ വിതരണം ചെയ്യപ്പെട്ടു.

പെരുമ്പളത്തിലെ അതി പുരാതന ക്ഷേത്രങ്ങളിൽ ഒന്നായാണ് പള്ളിപ്പാട്ട് ദേവി ക്ഷേത്രം അറിയപ്പെടുന്നത്. ഒരു കാലഘട്ടത്തിൽ പെരുമ്പളത്ത് ആബാലവൃദ്ധ ജനതയുടെ മൂലകുടുംബസ്ഥാനമായിരുന്നു ഇത്. പിന്നീട്, പ്രാദേശികമായി നിരവധി ക്ഷേത്രങ്ങൾ ഉയർന്നുവന്നത് ശ്രദ്ധേയമാണ്. കരനാഥയായി വാണരുളുന്ന പള്ളിപ്പാട്ടമ്മയുടെ മുമ്പിൽ നിറകണ്ണികളോടുകൂടിയെത്തുന്ന എല്ലാ ജനങ്ങൾക്കും സർവ്വൈശ്വരങ്ങൾ പ്രദാനം ചെയ്യുന്നു, നാടിന്റെ സമൃദ്ധി വർദ്ധിപ്പിക്കുന്നതിൽ ഈ ക്ഷേത്രം പ്രധാന പങ്ക് വഹിക്കുന്നു.

Similar Interests

Similar Temples



TOP