Pazhayar Sree Dharmashastha Temple Perissery Alappuzha

Pazhayar Sri Dharmashasta Temple, an esteemed place of worship dedicated to Dharmashasta, is situated in Chengannur Perissery within the Alappuzha district.


Pazhayar Sri Dharmashasta Temple, located in Perissery, Chengannur in Alappuzha district, is a renowned temple dedicated to Lord Dharmashasta. Perissery is a village rich in ancient temples, situated just one kilometer west of the Chengannur railway station. The main deity here, Shri Dharmashasta, is particularly revered as a god who values education.

Unlike the celibate form of Ayyappa, Dharmashasta is depicted as a deity with two consorts, Purna and Pushkala, and a son named Satyakan, as mentioned in the Puranas. For this reason, women are welcome to worship Shasta, whereas Ayyappa temples, like Sabarimala where Ayyappa is eternally celibate, traditionally restrict entry for women of a certain age. Key annual festivals and special observances at the temple include the Panthranduvilakku Maholsavam, Mandala Pooja Festival, Makara Vilakku Festival, Azhi Puja, Painkuni Utram, Shivaratri, Vishukani, and the Pratishta Anniversary in Medamasam. These celebrations draw many devotees, who come to seek blessings and participate in the temple’s vibrant traditions.

പഴയാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ പേരിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ധർമ്മശാസ്താ ക്ഷേത്രം പഴയാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രമാണ്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം പുരാതന ക്ഷേത്രങ്ങളുടെ സമൃദ്ധമായ ഒരു കേന്ദ്രമാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശ്രീ ധർമ്മശാസ്താവാണ്, ജ്ഞാനസ്വരൂപമായ ഈ ഭഗവാനെ "വിദ്യാശാസ്താവ്" എന്ന പേരിൽ ആരാധിക്കുന്നു. അയ്യപ്പനും ശാസ്താവും തമ്മിൽ ബന്ധമുള്ള ദൈവ സങ്കൽപങ്ങളാണ്, കാരണം അയ്യപ്പൻ ധർമ്മശാസ്താവിന്റെ അവതാരമാണ്.

ശാസ്താവ് ബ്രഹ്മചാരിയല്ല; പൂർണ, പുഷ്കല എന്നീ രണ്ട് ഭാര്യമാരും സത്യകൻ എന്ന ഒരു പുത്രനും ശാസ്താവിനുണ്ടെന്നു പുരാണങ്ങൾ പറയുന്നു. അതിനാൽ, ശാസ്താ ക്ഷേത്രങ്ങളിൽ സ്ത്രീകൾക്ക് ദർശനത്തിന് അനുമതി ഉണ്ട്.എന്നാൽ, അവതാരമൂർത്തിയായ അയ്യപ്പൻ നിത്യബ്രഹ്മചാരിയാണ്. അതിനാൽ, ഒരു പ്രായ പരിധിയിൽ എത്തുന്ന സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിക്കപ്പെടുന്നില്ല. പന്ത്രണ്ട് വിളക്ക്, മണ്ഡലപൂജ മഹോത്സവം, മകര വിളക്ക് മഹോത്സവം, ആഴിപൂജ, പൈങ്കുനി ഉത്രം മഹോത്സവം, ശിവരാത്രി, വിഷുക്കണി, മേടമാസത്തിലെ പ്രതിഷ്ഠാ വാർഷികം എന്നിവ ക്ഷേത്രത്തിലെ പ്രധാന ആഘോഷ ദിവസങ്ങളാണ്.

Similar Interests

Similar Temples



TOP