Pazhayattil Devi Temple Perissery Alappuzha

Perissery Pazhayattil Devi Temple, situated in Perissery, Alappuzha district of Kerala, is dedicated to Goddess Bhagavathi.


The temple celebrates its annual Pongala festival during the month of Makaram, specifically on the day of Karthika Nakshatra. The kodiyettam, or ceremonial flag-hoisting, marks the beginning of the temple’s annual festival, which takes place in Kumbha Masam, with Karthika Nakshatra being the most significant day of the celebrations.

Despite being a smaller temple, it features a well-kept pond and is known for its evening processions adorned with beautiful lamps that create a mesmerizing atmosphere. Additionally, the temple observes Ramayana Masam, Navratri, and the Thrikarthika festival each year, drawing devotees who come to seek the blessings of the goddess and participate in these traditional celebrations.

പേരിശ്ശേരി പഴയാറ്റിൽ ദേവി ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ പേരിശ്ശേരിയിൽ സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളായുള്ള ക്ഷേത്രമാണ് പഴയാറ്റിൽ ദേവി ക്ഷേത്രം. ഈ ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന ഭക്തി നിറഞ്ഞ തിരുമുടിയെടുപ്പ് ചടങ്ങ് ഏറെ പ്രശസ്തമാണ്. ശ്രീ ഭദ്രകാളിയും ദാരുകനും തമ്മിലുള്ള യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന ഭക്തി സമ്പന്നമായ ചടങ്ങാണ് മുടിപ്പേച്ച്. ഭദ്രകാളി വേഷധാരിയും ദാരുക വേഷധാരിയും പോർക്കളമായ പൂപ്പട കൊട്ടിലിൽ എത്തി മരം, കരടി തുടങ്ങിയ പ്രാചീന വാദ്യങ്ങൾക്കൊപ്പം ചുവട് വെയ്ക്കുകയും, പിന്നീട് യുദ്ധത്തിലേർപ്പെടുകയും ദാരുകനെ കീഴടക്കുകയും ചെയ്യുന്നു.

പ്രാചീന കാലം മുതൽ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ദേവീക്ഷേ തങ്ങളിൽ നടത്തപ്പെടുന്ന ഒരു ശക്തിദായക കർമ്മമാണ് ഗുരുസി, ഗുരുതി, കുരുതി എന്നീ പേരുകളിൽ അറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ കോഴി, ആട് എന്നിവയുടെ രക്തം ഒഴുക്കിയിരുന്നു. പിന്നീട് കുലവാഴ, കുമ്പളങ്ങ എന്നിവ ഉപയോഗിക്കാൻ തുടങ്ങി. കാലക്രമത്തിൽ ഇതിന് മാറ്റം സംഭവിച്ചു. രക്തത്തിന്റെ പകരം ചുണ്ണാമ്പ് വെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്ത് ചുവപ്പ് നിറം നൽകിയാണ് ഗുരുസിക്ക് ഉപയോഗിക്കുന്നത്.

പകർച്ചവ്യാധികൾ തടയുന്നതിനുള്ള ദേശഗുരുസി, ക്ഷേത്രങ്ങളിൽ ബലിപീഠത്തിൽ ഉപയോഗിക്കുന്ന വലിയ ഗുരുസി തുടങ്ങിയവയെല്ലാം വിവിധ ആവശ്യങ്ങൾക്കായി നടന്നു വരുന്നു. വടക്കൻ കേരളത്തിലെ കാവുകളിലും ക്ഷേത്രങ്ങളിലും നടക്കുന്ന അനുഷ്ഠാന കർമ്മങ്ങളിൽ കോമരം ചുവന്ന പട്ടുവസ്ത്രങ്ങൾ, കാൽചിലമ്പ്, അരമണി, പള്ളിവാൾ എന്നിവയോടുകൂടിയ കോമരങ്ങളുടെ പൊതുവേഷം ശ്രദ്ധേയമാണ്. കോമരത്തെ ദൈവങ്ങളുടെ പ്രതിനിധിയായി കാണുന്നു.

മദ്ധ്യതിരുവിതാംകൂറിൽ ദേവിക്ഷേത്രങ്ങളുടെ എണ്ണം വളരെ കൂടുതലായിട്ടും, തിരുമുടി ആരാധന, മുടി എഴുന്നെള്ളിപ്പ്, മുടിപ്പേച്ച്, കളം എഴുത്ത്, പാട്ട്, ഗുരുസി പൂജ എന്നിവ അനുഷ്ഠാനപൂർവ്വം നടക്കുന്ന മറ്റൊരു ക്ഷേത്രം സമീപ പ്രദേശങ്ങളിൽ കാണാനില്ല. സർവ്വാഭിഷ്ട വരദായിനിയായ പേരിശ്ശേരി പഴയാറ്റിൽ ദേവിയുടെ തിരുസന്നിധിയിൽ ആറ് വർഷത്തിലൊരിക്കൽ നടത്തപ്പെടുന്ന തിരുമുടിയെടുപ്പ് മഹോത്സവം പ്രത്യേക ശ്രദ്ധേയമാണ്.

Similar Interests

Similar Temples



TOP