Pazhur Sree Dharmashastha Temple Kainkari Alappuzha

Pazhur Sri Dharmashasta Temple, a historic Shasta temple, is situated to the south of Kainkari in the Alappuzha district.


Shasta is regarded as the principal deity. The temple observes several significant days, including Thiruvonam, Vinayaka Chaturthi, Ashtamirohini, Navaratri during the month of Kanni, Vidyarambam, Ayilyampuja also in Kanni, the Mandala period commencing on the 1st of Vruschikam, Pandrandu Vilakku, Thiruvathira in the month of Danu, Makaravilak Mahotsava in Makaram, Vishukani in Medam, as well as Saptaha and Ramayanamasacharan during Karkitaka month.

പഴൂർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ കൈനകരി തെക്കായി സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളായുള്ള ശാസ്താ ക്ഷേത്രമാണ് പഴുർ ശ്രീ ധർമ്മശാസ്താ ക്ഷേത്രം. ആലപ്പുഴ പട്ടണത്തിൽനിന്ന് എട്ടു കിലോമീറ്റർ കിഴക്കായി പമ്പയാറിന്റെയും വേമ്പനാട്ടുകായലിന്റേയും സമീപത്തുള്ള മനോഹരമായ പച്ചപ്പുള്ള ഗ്രാമമാണ് കൈനകരി.

2018, 2019 വർഷങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കങ്ങൾ കുട്ടനാട്ടിലെ നിരവധി ക്ഷേത്രങ്ങൾക്ക് വലിയ നാശം വിതച്ചിരുന്നു. ഈ ധർമ്മശാസ്താ ക്ഷേത്രം അതിൽ ഉൾപ്പെടുന്നു. പഴയകാല നിർമ്മാണ വൈദഗ്ധ്യം കൊണ്ട് മാത്രമാണ് ഈ പ്രകൃതി ദുരന്തത്തെ അതിജീവിക്കാൻ കഴിഞ്ഞത്. പല ക്ഷേത്രങ്ങളും പുനർനിർമ്മാണത്തിലാണുള്ളത്.

വെള്ളപ്പൊക്ക സമയത്ത് നിത്യപൂജകൾ പോലും മുടങ്ങിയിരുന്നു. ശാസ്താവാണ് പ്രധാന പ്രതിഷ്ഠ. ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, അഷ്ടമിരോഹിണി, കന്നിയിലെ പൂജവയ്പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യംപൂജ, വൃശ്ചികം ഒന്നുമുതൽ മണ്ഡലകാലം, പന്തണ്ട് വിളക്ക്, ധനുമാസത്തിൽ തിരുവാതിര, മകരത്തിൽ മകരവിളക്ക് മഹോത്സവം, മേടത്തിൽ വിഷുക്കണി, സപ്താഹം, കർക്കിടക മാസത്തിൽ രാമായണമാസാചരണം എന്നിവ ക്ഷേത്രത്തിലെ പ്രധാന ആഘോഷ ദിവസങ്ങളാണ്.

Similar Interests

Similar Temples



TOP