Sree Dhanwanthari Temple Prayikara Mavelikara Alappuzha

The Prayikara Sree Dhanwanthari Temple is located in Mavelikara, Alappuzha. Lord Dhanwanthari is considered an incarnation of Vishnu.


Lord Dhanwanthari is portrayed as a celestial healer, holding a pot of rejuvenating nectar (amrita) in one hand and medicinal herbs in the other. He embodies the principles of health, wellness, and the wisdom of Ayurveda.

Dhanvantari is illustrated with four arms, grasping a conch shell (Shanka), a discus (Chakra), a leech (Jaluka), and a pot of nectar (Amruta Kalasa). Devotees revere Lord Dhanwanthari to obtain blessings for robust health, recovery from ailments, and overall wellness. The Thiru Ulsavam at Prayikara Sree Dhanwanthari Temple generally occurs in January and features important rituals such as Thrikkodiyett, Thirurattu, and Pallivetta.

Thrikkodiyett signifies the flag hoisting ceremony that inaugurates the festival, while Thirurattu and Pallivetta consist of traditional rites and processions that honor the divine presence of Lord Dhanwanthari.

പ്രായിക്കര ശ്രീധന്വന്തരി ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്തുള്ള പ്രായിക്കരയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രമാണ് പ്രായിക്കര ശ്രീധന്വന്തരിക്ഷേത്രം. ആയിരത്തിലധികം വർഷങ്ങളായി നിലനിൽക്കുന്ന ഈ ക്ഷേത്രം ആയുർവേദത്തിന്റെ ദേവതയായ ധന്വന്തരിയെ ആരാധിക്കുന്നു. ധന്വന്തരി, മിക്ക വൈദ്യകുടുംബങ്ങളുടെയും ആരാധനാമൂർത്തിയാണ്. ഇവിടെ കിഴക്കോട്ട് ദർശനമായി സാക്ഷാൽ ധന്വന്തരി ഭഗവാൻ വാഴുന്നു.

നാലടിയോളം വലിപ്പമുള്ള കൃഷ്ണശിലാവിഗ്രഹം ഇവിടെ കാണാം. ചതുർബാഹുവായ ഭഗവാൻ, പുറകിലെ വലത്തെ കൈയിൽ സുദർശനചക്രം, മുന്നിലെ വലത്തെ കൈയിൽ അമൃതകലശം, പുറകിലെ ഇടത്തെ കൈയിൽ ശംഖും, മുന്നിലെ ഇടത്തെ കൈയിൽ ജളൂകവും (നീരട്ട) ധരിച്ചിരിക്കുന്ന ഭഗവാൻ, സർവ്വരോഗങ്ങൾ നശിപ്പിച്ച് ഭക്തർക്കായി ആയുരാരോഗ്യസൗഖ്യങ്ങൾ നൽകുന്നു.

ശ്രീകോവിലിന് മുന്നിൽ ഒരു നമസ്കാരമണ്ഡപം സ്ഥിതിചെയ്യുന്നു. ഇത് വളരെ ചെറുതാണ്, നാല് തൂണുകൾ മാത്രമാണ് ഉള്ളത്. അവയിൽ അലങ്കാരങ്ങൾ കാണപ്പെടുന്നില്ല. മച്ചകവും ശൂന്യമാണ്. ശ്രീകോവിലും നമസ്കാരമണ്ഡപവും സ്വർണ്ണത്താഴികക്കുടങ്ങൾ കൊണ്ട് അലങ്കൃതമാണ്. തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും നിർമ്മിച്ചിരിക്കുന്നു. ശ്രീകോവിലിന്റെ തെക്കുഭാഗത്ത് മറ്റൊരു ശ്രീകോവിലിൽ ഗണപതി പ്രതിഷ്ഠിച്ചിരിക്കുന്നു.

ഇവിടെ ഗണപതി ഭാവത്തിലാണ് പ്രതിഷ്ഠ. അടുത്തുള്ള സ്ഥലത്ത് ശാസ്താവുമുണ്ട്. നാലമ്പലത്തിന് സമീപം രണ്ട് ശ്രീകോവിലുകൾ കാണാം. ഒന്നിൽ ശിവനും മറ്റൊന്നിൽ ഗണപതി, ശ്രീകൃഷ്ണൻ, ശാസ്താവ് എന്നിവരുടെ പ്രതിഷ്ഠയാണ്. അവർക്കടുത്ത് സർപ്പസാന്നിധ്യവും കാണപ്പെടുന്നു. വടക്കുകിഴക്കുഭാഗത്ത് ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിലെ 8 ദിവസത്തെ തിരു ഉത്സവം മകരമാസത്തിൽ നടത്തപ്പെടുന്നു.

Address:
Prayikara,
Mavelikara, Alleppey, Kerala 690101

Similar Interests

Similar Temples



TOP