Thakazhy Sree Dharma Sastha Temple Ambalapuzha Alappuzha

Thakazhi Sree Dharmasastha Temple is one of the important Lord Ayyappan Temple in Kerala.The temple is located just 6 km from Ambalapuzha at Thakazhy in Alappuzha district.


The presiding deity is Shasthavu (Lord Ayyappan) who faces east. There are no sub-deities in this temple.The idol in Thakazhy Sree Dharma Sastha Temple was once installed on a hill named Othera by Lord Parasurama. But the idol drifted to a farm because of a heavy flood.

A magician (Odiyan) in that place found the idol and gave it to 'Vilwamangalam Swami' for installation. Vilwamangalam recognized its supernatural and gave it to a sage named Udhayarkkan. That sage installed the idol and the King of Chembakassery built a temple for it. Five poojas are offered following the Manayathattu thantric rites.

The main festival is in the month Kumbham. It is an eight-day festival which ends with Arattu. Kalamezhuthupattu is celebrated for 41 days. Kalabhabhishekam is celebrated from 1st Dhanu and ends after 11 days.Valiyenna (a special type of medicinal oil) is a speciality of this temple. This oil has magical powers to cure the diseases of manhood. These medicines are collected from Othar hill.

തകഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ ദേശീയ പാതയിലെ അമ്പലപ്പുഴ കച്ചേരിമുക്കിൽ നിന്നും തിരുവല്ല ഭാഗത്തേക്കുള്ള റോഡിലൂടെ 7.5 കിലോമീറ്റർ സഞ്ചരിച്ചാൽ പ്രശസ്തമായ തകഴി ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരാം. തകഴി എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ആയിരക്കണക്കിന് വർഷങ്ങളായി നിലനിൽക്കുന്നു. കേരളത്തിലെ പ്രശസ്തമായ ധർമ്മശാസ്താ ക്ഷേത്രങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്.

കിഴക്കു ദർശനമായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന അഞ്ച് നേരം പൂജകൾ നടത്തപ്പെടുന്നു. ഈ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന വലിയ എണ്ണ പ്രശസ്തമാണ്. എല്ലാ രോഗങ്ങൾക്കും മികച്ച പരിഹാരമായി ഇത് വിശ്വസിക്കപ്പെടുന്നു. ഉപദേവതകളില്ലാത്ത അപൂർവ്വമായ ക്ഷേത്രങ്ങളിലൊന്നാണ് ഇത്. ഒരു കാലത്ത് കേരളത്തിന്റെ കിഴക്കുഭാഗത്തുള്ള മലമ്പ്രദേശത്ത് സ്ഥാപിച്ചിരുന്ന വിഗ്രഹം മഴവെള്ളത്തിൽ ഒലിച്ചുവന്നതും, കുട്ടനാട്ടിലെ ചെളിയിൽ പുതഞ്ഞുകിടന്നതും, പിന്നീട് വില്വമംഗലം സ്വാമിയാർ കണ്ടെടുത്ത് ഉദയർക്കമുനിയെ ഏല്പിച്ചുവെന്നു പറയപ്പെടുന്നു.

ആ വിഗ്രഹം തകഴിയിൽ പ്രതിഷ്ഠിച്ചുവെന്നുള്ള ഐതിഹ്യം വ്യാപകമായി പ്രചാരത്തിലുണ്ട്. തകഴി ക്ഷേത്രത്തിലെ വിഗ്രഹം ചെളിയിൽ നിന്ന് വീണ്ടെടുത്ത് ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ചതിനാൽ ഈ പ്രദേശത്തിന് തകഴി എന്ന പേര് ലഭിച്ചതായി ഒരു വിശ്വാസം നിലനിൽക്കുന്നു. വിഗ്രഹപ്രതിഷ്ഠ കഴിഞ്ഞ ശേഷം അചിരേണ ചെമ്പകശ്ശേരി രാജാക്കന്മാർ ക്ഷേത്രത്തിന്റെ നിർമ്മാണം നടത്തിയതായി നാട്ടുകാർ വിശ്വസിക്കുന്നു. ഇവിടെ പ്രധാനമായ നിവേദ്യം വറത്തുപൊടിയാണ്. ഈ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന 'വലിയെണ്ണ' വളരെ പ്രശസ്തമാണ്. വാതം തുടങ്ങിയ വിവിധ രോഗങ്ങൾക്ക് കൈകണ്ട ഔഷധമായി ഈ എണ്ണയെ ജനങ്ങൾ വിശ്വസിക്കുന്നു.

എണ്ണ അടുപ്പത്തിൽ കാച്ചുമ്പോൾ, അടുത്ത അടുപ്പത്തിൽ പാൽപ്പായസവും തയ്യാറാക്കുന്നു. പാൽപ്പായസത്തിൽ തൈലം പാകമായി എന്നത് സൂചിപ്പിക്കുന്നതായാണ് കണക്കാക്കുന്നത്. ആദ്യമായി ഈ എണ്ണ കാച്ചിയ ആശാന്റെ വിഗ്രഹം ഈ ക്ഷേത്രത്തിൽ സ്ഥിതിചെയ്യുന്നു. ഇവിടെ ഉപദേവതാപ്രതിഷ്ഠകൾ ഇല്ല. ഇത്തരത്തിലുള്ള അപൂർവ്വക്ഷേത്രങ്ങളിലൊന്നാണ് തകഴി ക്ഷേത്രം. കുംഭമാസത്തിലെ ഉത്രം നാളിൽ ആറാട്ട് നടത്തുവാൻ എട്ടു ദിവസത്തെ ഉത്സവം ആഘോഷമായി നടത്തുന്നു. ഉത്സവാഘോഷത്തോടൊപ്പം കളമെഴുത്തുപാട്ടും കുളത്തിൽ വേലയും നടത്തിവരുന്നു.

തകഴി ശ്രീധർമ്മശാസ്താവിന്റെ ഉത്തമ സേവകനായ എണ്ണവല്യച്ചന്റെ ക്ഷേത്രം ലോകപ്രശസ്തമാണ്. ശ്രീധർമ്മശാസ്താവിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് എണ്ണവല്യച്ചന്റെ ബുദ്ധിയിൽ പാകപ്പെടുത്തിയ തകഴി വല്ല്യണ്ണ, സർവ്വരോഗ സംഹാരിയായ ഒരു ദിവ്യ ഔഷധമായി കണക്കാക്കപ്പെടുന്നു. വിശ്വാസികളായ നിരവധി ഭക്തന്മാർ ഈ ദിവ്യ ഔഷധം ഉപയോഗിച്ച് രോഗമുക്തി നേടിയിട്ടുണ്ടെന്ന് കാണാം. കൊട്ടാരത്തിലെ ശങ്കുണ്ണിയുടെ പ്രശസ്തമായ ഐതിഹ്യമാലയിൽ ഈ ക്ഷേത്രത്തെയും പ്രസ്തുത ദിവ്യ ഔഷധത്തെയും കുറിച്ച് പരാമർശിച്ചിരിക്കുന്നു.

Address:
Thakazhi, Kerala 688562

Similar Interests

Similar Temples



TOP