Thripuliyur Mahaganapati Temple is situated in Puliyur village, along the route connecting Chengannur to Mavelikkara in the Alappuzha district.

Ganapati is revered as the principal deity in this context. The primary offering made to Ganesha involves the breaking of coconuts. Engaging in Ganesha Puja is believed to facilitate the removal of obstacles and promote prosperity. It is advantageous to visit Ganesha temples during the Dasa of Ketu or when Ketu is in a negative aspect, as this is thought to yield favorable outcomes.
The presentation of a lemon garland holds significant importance for the realization of wishes directed towards Lord Ganesha, who is known for eliminating hindrances and ensuring positive results. If one offers eighteen lemons in garland form and prays to the Lord for three consecutive days, on the third day, a flower tribute known as Vighnahara stotra should be performed in the name of the devotee, or the Vighnahara stotra can be recited with the mukuti dedicated, guaranteeing a positive result. It is recommended to time the offering so that the Pushpanjali coincides with the birth star day of the devotee. Specifically, the offering of lemon garlands may commence two days prior to Pakkapirannal, with additional flower offerings made on the day of Pakkapirannal itself.
തൃപ്പുലിയൂർ മഹാഗണപതി ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ നിന്ന് മാവേലിക്കരയിലേക്ക് പോകുന്ന വഴിയിൽ സ്ഥിതിചെയ്യുന്ന പുലിയൂർ ഗ്രാമത്തിൽ തൃപ്പുലിയൂർ മഹാഗണപതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള രേഖകൾ ലഭ്യമല്ല. ഇവിടെ പ്രധാന പ്രതിഷ്ഠ ശ്രീ ഗണപതിയാണ്. ഗണപതിക്ക് നാളികേരം ഉടയ്ക്കുക എന്നത് പ്രധാനമായ ഒരു ചടങ്ങാണ്. ശുഭകാര്യങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഗണപതി വന്ദനത്തോടെ ആരംഭിക്കേണ്ടതായാണ് വിശ്വാസം. ഗണപതി വിഘ്നവിനായകനായതിനാൽ, അദ്ദേഹത്തെ വന്ദിച്ചാൽ തടസങ്ങൾ നീങ്ങുമെന്ന് വിശ്വസിക്കുന്നു. തടസങ്ങൾ നീക്കാനും ഐശ്വര്യത്തിനും ഗണേശപൂജ വളരെ ഫലപ്രദമാണെന്ന് ആചാര്യരുടെ അഭിപ്രായമാണ്.
കേതുവിന്റെ ദശാകാലത്തും കേതു അനിഷ്ടഭാവത്തിൽ നിൽക്കുന്ന സമയത്തും ഗണപതി ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നത് നല്ല ഫലങ്ങൾ നൽകുമെന്ന് വിശ്വസിക്കുന്നു. ഗണപതി ഭഗവാന്റെ സദ്ഫലങ്ങൾ പ്രാപിക്കാൻ വിഘ്നങ്ങൾക്ക് തടസ്സം വരുത്തുന്ന നാരങ്ങാമാലയുടെ വഴിപാട് വളരെ പ്രധാനമാണ്. പതിനെട്ടു നാരങ്ങാ വീതം മാല കെട്ടി, തുടർച്ചയായി മൂന്ന് ദിവസങ്ങൾ ഭഗവാനെ സമർപ്പിച്ചാൽ, മൂന്നാം ദിവസത്തിൽ വഴിപാടുകാരന്റെ പേരിലും നാളിലും വിഘ്നഹര സ്തോത്ര പുഷ്പാഞ്ജലി നടത്തുകയോ, വിഘ്നഹര സ്തോത്രം ചൊല്ലി ഭക്തിപൂർവ്വം മുക്കുറ്റി സമർപ്പിക്കുകയോ ചെയ്താൽ, ആഗ്രഹങ്ങൾ സഫലമാകും.
വഴിപാടുകാരന്റെ ജന്മനക്ഷത്ര ദിനത്തിൽ പുഷ്പാഞ്ജലി നടത്തുന്നത് ഏറ്റവും ഉത്തമമാണ്. അതായത്, പക്കപിറന്നാളിന് രണ്ട് ദിവസം മുമ്പ് നാരങ്ങാമാല സമർപ്പണം ആരംഭിക്കാം, പക്കപിറന്നാളിന്റെ ദിവസം പുഷ്പാഞ്ജലിയും നടത്തണം. ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, കന്നിയിലെ പൂജവയ്പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യംപൂജ, വൃശ്ചികം ഒന്നുമുതൽ മണ്ഡലകാലാചരണം എന്നിവയോടൊപ്പം ധാരാളം അയ്യപ്പഭക്തന്മാർ വിഘ്നേശ്വരന് നാളികേരം ഉടച്ചിട്ടാണ് ശബരിമലക്ക് പുറപ്പെടുന്നത്. മകരത്തിൽ മകരവിളക്ക് മഹോത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുവിലെ തിരുവാതിരുനാൾ, മേടത്തിൽ വിഷുക്കണി, കർക്കിടക മാസത്തിലെ സപ്താഹം രാമായണമാസം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ.
Address:
Mannar - Puliyoor Rd,
Puliyoor, Kerala 689510