Thrichattukulam Mahadeva Temple Panavally Alappuzha

Thrichattukulam Mahadeva Temple, an ancient Hindu shrine devoted to Lord Shiva, is located on the shores of Vembanad Lake on Panavally Island in the Alappuzha district.


Thrichattukulam Mahadeva Temple stands as one of the three significant Shiva temples within the Karappuram Kingdom. The idol of Lord Shiva is enshrined facing east. Constructed in the Kerala Dravidian architectural style, the temple features a sacred structure and a sacrificial wall, adorned with exquisite wooden sculptures. Adjacent to the palace and the altar, a modest ivory tower has been erected alongside the eastern tower.

Despite its small stature, the ivory tower is notable. Additionally, a copper pillar is situated between the altar and the ivory wall. The temple pond is located at the northeast corner of the eastern side of the temple. In the four pavilions, known as Nalambalam, Ganapati and Bhagavathi are enshrined, with the installation of Bhagavathi occurring recently.

In 1978, Bhagavathi was consecrated in Nambalam following Tantric rituals. The idol of Nagayakshi can also be found in the northwest corner, facing east. The sanctum sanctorum of the temple is embellished with numerous sculptures and is celebrated for its splendid wood carvings crafted from plankton. The sanctum is designed with two types of rectangles and is adorned with copper plates.

തൃച്ചാറ്റുകുളം മഹാദേവ ക്ഷേത്രം

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ ചേർത്തലയ്ക്കടുത്ത് പാണാവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചുവെന്ന ഐതിഹ്യത്തോടെ ഈ ക്ഷേത്രം തൃച്ചാറ്റുകുളം പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണ്. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുന്ന ചാറ്റുകുളം എന്ന പേരിൽ അറിയപ്പെടുന്ന ഈ ശിവക്ഷേത്രത്തിൽ പ്രധാന മൂർത്തിയായ ശ്രീ പരമശിവൻ വടുതലേശൻ എന്ന പേരിൽ അറിയപ്പെടുന്നു.

ഈ സ്ഥലത്തെ ശിവലിംഗം പരശുരാമന്റെ പ്രതിഷ്ഠയാണെന്ന് വിശ്വസിക്കുന്നു. കിഴക്കു ദർശനാമായിട്ടാണ് ശിവലിംഗത്തിന്റെ പ്രതിഷ്ഠ നടത്തിയത്. കേരളത്തിന്റെ സാംസ്കാരികതയിൽ പണിതീർത്തിട്ടുള്ളതാണിവിടുത്തെ നാലമ്പലവും ബലിക്കൽപ്പുരയും. മനോഹരമായ ദാരുശില്പങ്ങളാൽ സമ്പന്നമായ ഈ ക്ഷേത്രങ്ങൾ, പുറത്ത് വലിപ്പമേറിയ ആനക്കൊട്ടിയും, കിഴക്കേ നടയിൽ ഗോപുരവും പണിതീർത്തിട്ടുണ്ട്. ആനക്കൊട്ടിയുടെ വലിപ്പം നോക്കുമ്പോൾ ഗോപുരം വളരെ ചെറുതാണ്. ബലിക്കൽപ്പുരയും ആനക്കൊട്ടിയും ഇടയിൽ ചെമ്പിൽ നിർമ്മിച്ച ധ്വജസ്തംഭവും ഇവിടെ കാണാം.

കിഴക്കേ ഗോപുരത്തിന്റെ വടക്കുഭാഗത്തായി ഈശാനകോണിൽ ക്ഷേത്രക്കുളം നിർമ്മിച്ചിരിക്കുന്നു. നാലമ്പലത്തിനുള്ളിൽ ഗണപതിയും ഭഗവതിയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഭഗവതിയുടെ പ്രതിഷ്ഠ അടുത്തകാലത്താണ് നടത്തിയത്. 1978-ൽ താന്ത്രികവിധി അനുസരിച്ച് പൂജാവിധികൾക്കൊപ്പം ഭഗവതിയെ നാലമ്പലത്തിൽ സ്ഥാപിച്ചു. അതുപോലെ, വടക്കുപടിഞ്ഞാറേമൂലയിലെ നാഗയക്ഷിയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. ഭഗവതിയും ഗണപതിയും നാഗയക്ഷിയും കിഴക്കു ദർശനം നൽകുന്ന രീതിയിൽ പ്രതിഷ്ഠിച്ചിരിക്കുന്നു.

ഈ ക്ഷേത്രത്തിലെ ശ്രീകോവിൽ ധാരാളം ദാരുശില്പങ്ങളാൽ നിർമ്മിതമാണ്. പ്ലാവിൻകാതലിൽ നിർമ്മിച്ച മനോഹരമായ ദാരു ശില്പങ്ങൾ ഈ ക്ഷേത്രത്തിന് പ്രശസ്തി നൽകുന്നു. ചതുരാകൃതിയിൽ രണ്ട് തട്ടിലായി നിർമ്മിച്ച ശ്രീകോവിൽ ചെമ്പുപാളികളാൽ മൂടിയിരിക്കുന്നു. കേരളതനിമയെ പ്രതിഫലിപ്പിക്കുന്ന ശില്പനിർമ്മാണ മാതൃക ഇവിടെ കാണാം. ഏകദേശം ആയിരം വർഷങ്ങൾ പഴക്കമുള്ള ഈ ക്ഷേത്രം, പ്ലാവിന്തടിയിൽ നിർമ്മിച്ച ദാരുശില്പങ്ങൾ ഉപയോഗിച്ച് ശ്രീകോവിലിൽ പണിതീർത്തിട്ടുണ്ട്. നാലമ്പലവും ബലിക്കൽപ്പുരയും ഓടുന്നുണ്ട്.

ഇത് അഞ്ചുപൂജകളുള്ള മഹാശിവക്ഷേത്രമാണ്. ശിവക്ഷേത്രത്തിൽ മൂന്ന് ശീവേലികളും നിത്യേന നടത്തപ്പെടുന്നു. പൂജകളുടെ ക്രമം: ഉഷപൂജ, എതൃത്തപൂജ, പന്തീരടിപൂജ, ഉച്ചപൂജ, അത്താഴപൂജ. ഉപദേവന്മാർ ഗണപതി, ഭഗവതി, നാഗയക്ഷി എന്നിവരാണ്. മകരമാസത്തിൽ (ജനു-ഫെബ്രുവരി) നടക്കുന്ന മകരഭരണി ഉത്സവം ഇവിടെ പത്തുനാൾ ആഘോഷിക്കുന്നു. തൃച്ചാറ്റുകുളം ക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടി കയറുന്നതിന് മൂന്ന് മാസങ്ങൾ മുമ്പ് ദേശമുറുക്ക് എന്ന ആചാരം പാലിക്കപ്പെടുന്നു. ക്ഷേത്രത്തിൽ നിന്നു പുറപ്പെട്ട് അരൂക്കുറ്റി, തെള്ളിക്കാട്ട്, അങ്ങാടി, ചൌക്ക, കുളപ്പുര, മാത്താനം, പതിയങ്കാട്ട് എന്നിവിടങ്ങളിൽ പാലക്കമ്പുകുത്തി തൃച്ചാറ്റുകുളത്തപ്പന്റെ അധീശശക്തി ഉറപ്പിക്കുന്ന ചടങ്ങാണ് ഇത്.

കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിനമാണ് ശിവരാത്രി ആഘോഷിക്കുന്നത്. ആ ദിനം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തപ്പെടുന്നു. അന്നേദിവസം കലശാഭിഷേകത്തിന് ധാരാളം ഭക്തർ എത്തുന്നു. ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര ആഘോഷിക്കുന്നത്.ധനുമാസത്തിലെ തിരുവാതിര ദിനത്തിൽ വ്രതം പാലിച്ചാൽ നെടുമാംഗല്യം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. തിരുവാതിര ദിനത്തിൽ രാവിലെ ക്ഷേത്ര ദർശനം നടത്തി വിവാഹിതയായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾക്ക് നല്ല വിവാഹബന്ധത്തിനും വേണ്ടി വ്രതം നോട്ട് ക്ഷേത്ര ദർശനം നടത്തുന്നു.

Address:
Thrichattukulam,
Panavally, Kerala 688526

Similar Interests

Similar Temples



TOP