Thrikkuratti Memadom SreeKrishna Temple Mannar Alappuzha

Thrikuratti Memadom Srikrishna Swamy Temple is a renowned temple dedicated to Sri Krishna, situated in close proximity to the Thrikuratti Mahadeva Temple in the Mannar region of the Alappuzha district.


Thrikuratti Memadom Srikrishna Swamy Temple, though small in size, is the temple where Ambadikannan of Kurattisseri resides. The annual Bhagavata Saptahayajna draws local devotees, inspiring profound devotion.

Activities like satsang, listening to God’s stories, nama japa (chanting of the divine names), and temple worship contribute to the growth of bhakti (devotion). Consequently, Bhagavata Saptah and Ramayanamasacharan are observed in this temple with great fervor, attracting many devotees.

തൃക്കുരട്ടി മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

ആലപ്പുഴ ജില്ലയിൽ മാന്നാറിലെ തൃക്കുരട്ടി മഹാദേവക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്ന പ്രശസ്തമായ ശ്രീകൃഷ്ണക്ഷേത്രമാണ് തൃക്കുരട്ടി മേമഠം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ചെറിയൊരു ക്ഷേത്രമായിട്ടും കുരട്ടിശ്ശേരി ജനങ്ങളുടെ അമ്പാടിക്കണ്ണൻ ഇവിടെ കുടികൊള്ളുന്നു.

ആണ്ടുതോറും നടത്തിവരുന്ന ഭാഗവത സപ്താഹയജ്ഞം തദ്ദേശത്തെ എല്ലാ ഭക്തജനങ്ങളെയും ഭക്തിയുടെ ഉയർച്ചയിൽ എത്തിക്കുന്നു. സത്സംഗം, ഈശ്വര കഥാ ശ്രവണം, നാമ ജപം, ക്ഷേത്രാരാധന എന്നിവ ഭക്തിയുടെ വളർച്ചയ്ക്ക് സഹായകമാണ്. അതിനാൽ, ഈ ക്ഷേത്രത്തിൽ ഭാഗവത സപ്താഹം, രാമായണമാസാചരണം എന്നിവ പ്രധാനമായും ആചരിക്കുന്നു. അനേകം ഭക്തജനങ്ങൾ ഈ ചടങ്ങുകൾക്കായി എത്തിച്ചേരുന്നു.

Similar Interests

Similar Temples



TOP