Thuravur Mannath Srikrishna Swamy Temple is among the earliest and most renowned temples in Kerala, dedicated to the worship of Lord Vishnu in the form of Santanagopala. It is located at Thuravur junction along Thaikattussery road.

Those who approached the sacred presence of the Lord, manifested as Santana Gopala, and offered sincere prayers have experienced the blessing of children. The annual Tirufestival and the Utsavabali hold significant importance in this context. It is widely believed that devotion to this particular manifestation of Vishnu can assist in addressing various issues related to pregnancy and childbirth.
The Rohini Oottu Temple hosts its festivities every month in the Malayalam calendar on the day of Rohini, focusing on fertility and auspiciousness.
The temple commemorates all significant occasions, with the primary celebrations including Thiruvonam in the month of Chingam, Vinayaka Chaturthi, Ashtamirohini, Pujavaypu, and Vidya Rambham, as well as Ayilyampuja in the month of Thulam, the Mandala period commencing on the 1st of Vrischikam, Vishukani in Medam, and the observance of Ramayana month in Karkitakam. The Bhagavata Saptaham celebrations take place here for nine months of the year, during which the Bhagavata Saptaham is reverently observed through readings.
തുറവുർ മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
ആലപ്പുഴ ജില്ലയിൽ തുറവൂർ ജംഗ്ഷനിൽ നിന്ന് തൈക്കാട്ടുശ്ശേരി റോഡിലൂടെ 650 മീറ്റർ സഞ്ചരിച്ചാൽ, തുറവൂർ മന്നത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരാം. ഭഗവാൻ മഹാവിഷ്ണു സന്താനഗോപാലഭാവത്തിൽ പ്രതിഷ്ഠിതമായ കേരളത്തിലെ ആദ്യത്തെ ക്ഷേത്രങ്ങളിൽ ഒന്നാണ് തുറവൂർ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അത്യപൂർവ്വമായും കൂടിയാണ്. വിഷ്ണുവിന്റെ കുട്ടിയുമായി ഇരിക്കുന്ന രൂപം സന്താനഗോപാല രൂപമാണ്, ഈ രൂപം കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രത്യേക ആരാധനയ്ക്ക് വിധേയമാണ്. വിഷ്ണുവിന്റെ ഈ രൂപത്തെ ആരാധിക്കുന്നത് ഗർഭധാരണവും പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായകമാകുമെന്ന് വിശ്വസിക്കുന്നു.
"ധർമ്മത്തിന് ഭൂമിയിൽ ച്യുതി സംഭവിക്കുമ്പോൾ, ഞാൻ ധർമ്മ സംസ്ഥാപനത്തിനായി ഭൂമിയിൽ അവതരിക്കും" എന്നത് ഭഗവാൻ ഭഗവത്ഗീതയിൽ പറഞ്ഞതാണല്ലോ. ഈ അവതാരത്തിന്റെ മഹത്വവും പ്രതിഷ്ഠയുടെ വൈശിഷ്ട്യവും കൊണ്ടും, തുറവൂർ മന്നത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഒരു പ്രധാന പുണ്യ പുരാതന ക്ഷേത്രമാണ്. സന്താനഗോപാല ഭാവത്തിൽ വാണരുളുന്ന ഭഗവാന്റെ തിരുസന്നിധിയിൽ എത്തി, മനസ്സിന്റെ ആഴത്തിൽ പ്രാർത്ഥിച്ചവർക്കെല്ലാം സന്താനസൗഭാഗ്യം ലഭിക്കുമെന്ന് വിശ്വസിക്കുന്നു. ഭഗവാൻ ശാന്തസ്വരൂപവും ക്ഷിപ്രപ്രസാദിയുമായ അഭയവരദ ഹസ്തനായി ക്ഷേത്രത്തിലെ ശ്രീകോവിലിലും ശ്രീ അന്നപൂർണ്ണേശ്വരീ മാതൃഭാവത്തിൽ ഭഗവാന്റെ ഇടതുഭാഗത്ത് സർവ്വാഭീഷ്ട വരദായിനിയായി വാണരുളുന്നു. ഈ ക്ഷേത്രത്തിലെ ദേവ ചൈതന്യത്തിന്റെ വർദ്ധനവിനായി ധാരാളം സത് കർമ്മങ്ങൾ നടത്തപ്പെടുന്നു.
അതിൽ പ്രധാനമായത് ആണ്ടുതോറും ആഘോഷിക്കുന്ന തിരുവുത്സവവും അതോടനുബന്ധിച്ചുള്ള ഉത്സവബലിയും ആണ്. വൈദീക താന്ത്രിക കർമ്മങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ തിരുവുത്സവത്തിൽ പങ്കെടുത്ത് ഭഗവാന്റെ അനുഗ്രഹം നേടാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ എത്തിച്ചേരുന്നു. സന്താനലബ്ധി, സൗഭാഗ്യത്തിനായി നടത്തപ്പെടുന്ന രോഹിണി ഊട്ട്, എല്ലാ മലയാളമാസങ്ങളിലും രോഹിണി നാളിൽ നടത്തപ്പെടുന്നു.
എല്ലാവർഷവും ഭാഗവത സപ്താഹം ഭക്തിപൂർവം ആഘോഷിക്കുന്നു. ചിങ്ങത്തിലെ തിരുവോണം, വിനായക ചതുർത്ഥി, കന്നിയിലെ പൂജവയ്പ്പ്, വിദ്യാരംഭം, തുലാമാസത്തിലെ ആയില്യംപൂജ, വൃശ്ചികം മുതൽ മണ്ഡലകാലം, കർക്കിടക മാസത്തിൽ രാമായണമാസം, വൈശാഖമാസത്തിൽ നരസിംഹ ജയന്തി, ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു, പത്താമുദയം, മകരസംക്രാന്തി എന്നിവയോടൊപ്പം എല്ലാ മാസങ്ങളിലും രോഹിണി ഊട്ട്, ഏകാദശി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ. വർഷത്തിൽ 9 മാസവും ഇവിടെ ആഘോഷങ്ങൾ നടക്കുന്നു.
Address:
Thuravoor-Thykkatusherry Ferry Rd,
Thuravoor Thekku,
Thuravoor, Kerala 688532