Sree Vedhavyasa Hanuman Swami Temple is situated in Neerattupuram, adjacent to Chakkulathukavu Sree Bhagavathi Temple in the Alappuzha District of Kerala, the temple is positioned along the banks of the River Pampa.

Sree Veda Vyasa Temple stands as one of the prominent temples in India. The principal deity worshipped here is Sree Veda Vyasa, the revered author of the ancient epic Mahabharata, alongside Sree Hanuman, a devoted follower of Sree Rama. Ved Vyas, revered as the first and greatest Acharya (teacher) of Sanatan Dharma, holds a unique and irreplaceable place in the spiritual heritage of India.
His contributions span the foundational texts and teachings that continue to shape the ethos of Hinduism. Recognized as the divine compiler of the Vedic knowledge, Ved Vyas is credited with classifying and organizing the vast spiritual knowledge within the four Vedas – Rig, Yajur, Sama, and Atharva Vedas – thereby making the wisdom accessible to humanity.
നീരേറ്റുപുറം ശ്രീ വേദവ്യാസ ക്ഷേത്രം
ആലപ്പുഴ ജില്ലയിലെ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിന് സമീപമുള്ള നീരേറ്റുപുറത്ത് പമ്പാനദിയുടെ തീരത്ത് ശ്രീ വേദവ്യാസ ക്ഷേത്രം സ്ഥിതിചെയ്യുന്നു. കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശം ആലപ്പുഴ ജില്ലയിൽ സ്ഥിതിചെയ്യുന്നു. തിരുവല്ല പട്ടണത്തിൽ നിന്ന് 9 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. ഇന്ത്യയിലെ പ്രധാന വ്യാസ ക്ഷേത്രങ്ങളിൽ ഒന്നാണ് നീരേറ്റുപുറത്തെ ശ്രീ വേദവ്യാസ ക്ഷേത്രം.
പുരാതന മഹാഭാരതത്തിന്റെ സ്രഷ്ടാവായ ശ്രീവേദവ്യാസൻ പ്രധാന ദേവനായി, ശ്രീരാമന്റെ ഭക്തനായ ശ്രീ ഹനുമാൻ ഉപദേവനായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. മഹാഭാരതത്തിന്റെ രചയിതാവായ കൃഷ്ണദ്വൈപായനൻ എന്ന വ്യാസമഹർഷി, ഈ മഹാകാവ്യത്തിന്റെ രചയിതാവായതിനൊപ്പം, അതിലെ ഒരു പ്രധാന കഥാപാത്രമായും കണക്കാക്കപ്പെടുന്നു. വേദവ്യാസൻ മഹാഭാരതം, പുരാണങ്ങൾ എന്നിവയെ രചിച്ചതോടൊപ്പം, വേദങ്ങളുടെ പരമ്പരാഗത സമാഹാരകനും ആണ്. ഹിന്ദു പാരമ്പര്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിൽ വേദങ്ങൾ ഉൾപ്പെടുന്നു.
കൃഷ്ണ ദ്വൈപായനൻ എന്ന പേര് അദ്ദേഹത്തിന്റെ നിറത്തെയും ജന്മസ്ഥലത്തെയും സൂചിപ്പിക്കുന്നു. യമുനാ നദിയിലെ ഒരു ദ്വീപിൽ ജനിച്ച അദ്ദേഹം കറുത്ത നിറം കൊണ്ടും ജന്മസ്ഥലത്താൽ കൃഷ്ണ ദ്വൈപായനൻ എന്ന പേരിൽ അറിയപ്പെടുന്നു. ഏക വേദഗ്രന്ഥത്തെ ഋഗ്വേദം, സാമവേദം, യജുർവേദം, അധർവ്വവേദം എന്നിങ്ങനെ നാല് ഭാഗങ്ങളായി വിഭജിച്ചതിന്റെ ഫലമായി വേദവ്യാസൻ എന്ന പേര് ലഭിച്ചു. (വ്യസിക്കുക എന്നത് പകുക്കുക എന്നർത്ഥം). സപ്തചിരഞ്ജീവികളിൽ ഒരാളാണ് വേദവ്യാസൻ.