Ayroor Pisharikkal Sree Durga Temple Kunnukara Ernakulam

Ayroor Pisharikkal Durga Temple, located in Kunnukara village of Ernakulam district, Kerala, is a revered shrine dedicated to Goddess Durga.


It is one among the 108 Durga temples in Kerala. The temple festival in 2021 was observed on November 19. The primary festival is celebrated on the Thrikarthika nakshatra day in the Malayalam month of Vrischikam. Sri Krishna is worshipped as the Upa Devata in the temple. Historically, the temple was under the ownership of Paravoor Thampuran and Maramattom Mana.

അയിരൂർ പിഷാരിക്കൽ ദുർഗ്ഗാക്ഷേത്രം

എറണാകുളം ജില്ലയിലെ നോർത്ത് പറവൂർ താലൂക്കിൽ പാറക്കടവ് ബ്ലോക്കിൽ ഉൾപ്പെടുന്ന ഒരു പ്രധാന പ്രദേശമാണ് കുന്നുകര. ഈ പ്രദേശത്തെ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് അയിരൂർ പിഷാരിക്കൽ ദുർഗ്ഗാ ക്ഷേത്രം. പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന കേരളത്തിലെ 108 ദുർഗ്ഗാ ക്ഷേത്രങ്ങളിൽ ഒന്നായി ഈ ദേവീക്ഷേത്രം ശ്രദ്ധേയമാണ്.

ദുർഗ്ഗാദേവിയാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. പടിഞ്ഞാറോട്ട് ദർശനമുള്ള ഈ ക്ഷേത്രത്തിൽ ദിവസവും രണ്ട് പൂജകൾ നിർവഹിക്കപ്പെടുന്നു. വൃശ്ചികമാസത്തിലെ തൃക്കാർത്തിക നാളിലാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവം ആഘോഷിക്കുന്നത്. ശ്രീകൃഷ്ണനാണ് ഇവിടുത്തെ ഉപദേവത. ക്ഷേത്രത്തിലെ താന്ത്രിക വിധികൾ കാളത്തിമേക്കാട് എന്ന ഇല്ലക്കാർ നിർവഹിക്കുന്നുണ്ട്. പറവൂർ തമ്പുരാൻറെയും മാരമറ്റം മനയുടെയും ഉടമസ്ഥതയിലായിരുന്ന ഈ ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിൻറേതാണ്.

Address:
Aluva - Mala Rd,
Ayroor, Kerala 683579

Similar Interests

Similar Temples



TOP