Sri Ayyappan Kavu Temple, located on Bolgatty Island in Ernakulam, is a revered temple dedicated to Lord Ayyappa.

Sri Ayyappan Kavu Temple is situated approximately 2.8 km from High Court Junction. The annual festival, known as Ayyappan Kavu Ulsavam, is celebrated in the first week of January with grand decorations and rituals.
A major highlight of the festival is the grand procession, "Parayeduppu Ezhunnallippu," featuring around seven decorated elephants accompanied by traditional Chenda Melam and Panchavadyam performances. The festival also includes various entertainment programs and concludes with a spectacular fireworks display.
അയ്യപ്പൻകാവ് ക്ഷേത്രം പോഞ്ഞിക്കര
എറണാകുളം നഗരത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് ബോൾഗാട്ടി ദ്വീപിലെ അയ്യപ്പൻകാവ് ക്ഷേത്രം. എറണാകുളം ഹൈകോടതി ജംഗ്ഷനിൽ നിന്ന് 2.8 കിലോമീറ്റർ അകലെയായി, മുളവുകാട് ഗ്രാമപഞ്ചായത്തിലെ പോഞ്ഞിക്കരയിൽ, എറണാകുളം കായലിനോട് ചേർന്നാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
വൈപ്പിനിലേക്കുള്ള റോഡിൽ ഗോശ്രീ പാലം കഴിഞ്ഞ് വലത് വശത്തായി ക്ഷേത്രം കാണാം.
മുമ്പ് ഇത് ഒരു കാവായിരുന്നു, പിന്നീട് കാവിനോട് ചേർന്ന് അയ്യപ്പക്ഷേത്രം നിർമ്മിക്കുകയായിരുന്നു. ആണ്ടുതോറും മണ്ഡല-മകരവിളക്ക് കാലത്ത് ക്ഷേത്രത്തിൽ വിളക്കുത്സവം ഭക്തിസാന്ദ്രമായ ആഘോഷങ്ങളോടെ കെങ്കേമമായി നടത്തുന്നു.
ദീപാലങ്കാരത്തോടെ, വാദ്യഘോഷങ്ങളോടെ, ഭക്തജനങ്ങളുടെ സമുചിത സാന്നിധ്യത്തോടെയാകുന്ന ഈ ഉത്സവം കാണാൻ നാടിൻറെ നാനാഭാഗത്തുനിന്നും ജാതിഭേദമില്ലാതെ അനേകം ഭക്തർ എത്തിച്ചേരുന്നു. ക്ഷേത്രത്തിലെ വർഷിക മഹോത്സവം വൃശ്ചികമാസത്തിലാണ്.
Address:
Chittoor Rd,
Ayyappankavu,
Ernakulam, Kerala 682018