Chakkamkulangara Siva Temple Thrippunithura Ernakulam

Chakkamkulangara Siva Temple, located in Thrippunithura, Ernakulam district, Kerala, is an ancient Hindu temple dedicated to Lord Shiva and Goddess Parvathi.


Though primarily a Shiva temple, it is equally renowned for its Navagraha Pratishta, making it a significant center for planetary worship. The temple’s presiding deity, Lord Shiva, is revered as Swayamvara Moorthy, though originally worshipped in the fierce form of Mrityunjaya, facing west with eight arms holding various attributes.

Thrippunithura, one of the oldest Brahmin settlements in Kerala and the capital of the Cochin Kingdom, has a rich cultural and historical heritage. The temple, over 1000 years old, showcases traditional Kerala-Dravidian architectural style and is believed to have been installed by Sage Parasurama, the sixth incarnation of Lord Vishnu. It is also considered one of the 108 Shiva temples of Kerala, with references to it (as Adampalli) found in the 108 Shivalaya Sthothram. Situated to the north of Poornathrayeesa Temple in Thrippunithura, Chakkamkulangara Siva Temple was one of the prominent temples of the Cochin Kingdom. The inner sanctum (sreekovil) is dedicated to Lord Shiva, while Goddess Parvathi is enshrined behind it.

The sanctum faces west, and a large temple pond is located on the western side, constructed specifically to balance the divine energy of the Shiva temple. The temple celebrates a seven-day-long Maha Shivaratri festival annually in the Malayalam month of Kumbham (February-March), featuring various religious rituals, cultural programs, and devotional offerings, attracting numerous devotees seeking Lord Shiva’s blessings.

ചക്കംകുളങ്ങര ശിവ ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിൽ തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് ചക്കംകുളങ്ങര ശിവക്ഷേത്രം. കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഉൾപ്പെടുന്നതായ ആദമ്പള്ളി എന്ന പേരിലാണ് ഈ ക്ഷേത്രം പരാമർശിക്കപ്പെടുന്നത്. വിശ്വാസപ്രകാരം, ശിവലിംഗ പ്രതിഷ്ഠ പരശുരാമനാണ് നടത്തിയത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അത്യുഗ്രമൂർത്തിയായ പരമശിവനാണ്, എന്നാൽ തുല്യപ്രാധാന്യത്തോടെ പാർവ്വതീദേവിയും പ്രതിഷ്ഠിതയായിരിക്കുന്നു.

ഐതിഹ്യമനുസരിച്ച്, പാർവ്വതീദേവിയുടെ പ്രതിഷ്ഠ പിന്നീട് നടത്തിയതാണെന്ന് കരുതപ്പെടുന്നു. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, സുബ്രഹ്മണ്യൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും ക്ഷേത്രത്തിൽ പ്രതിഷ്ഠയുണ്ട്. ക്ഷേത്രവളപ്പിൽ പ്രസിദ്ധമായ നവഗ്രഹക്ഷേത്രവുമുണ്ട്, ഇത് ക്ഷേത്രത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നു. കുംഭമാസത്തിലെ ശിവരാത്രിയോടനുബന്ധിച്ച് കൊടിയേറ്റുത്സവം മഹാദർശനത്തോടെ ആഘോഷിക്കപ്പെടുന്നു. എട്ട് ദിവസങ്ങളാണ് പ്രധാന ഉത്സവം, കൂടാതെ ധനുമാസത്തിലെ തിരുവാതിര, ആശ്വിനമാസത്തിലെ നവരാത്രി എന്നിവയും അതിവിശേഷമായി ആചരിക്കുന്നു.

ക്ഷേത്രം കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ്, തൃപ്പൂണിത്തുറ മഹാക്ഷേത്രത്തിന്റെ വടക്കുവശത്ത് മഹാക്ഷേത്രത്തിന്റെ ആചാരപരമ്പര അനുസരിച്ച് രൂപകല്പന ചെയ്ത് പണിതീർത്തതാണ്. അടുത്തായി ആദമ്പള്ളിക്കാവ് ഭഗവതി ക്ഷേത്രം സ്ഥിതിചെയ്യുന്നു. കൊച്ചി രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നായ ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ, പടിഞ്ഞാറോട്ട് ദർശനം നൽകി ശ്രീപരമശിവനും, അതേ ശ്രീകോവിലിൽ കിഴക്കോട്ടു ദർശനം നൽകി പാർവ്വതീദേവിയും പ്രതിഷ്ഠിതരായിരിക്കുന്നു. അർദ്ധനാരീശ്വര സങ്കല്പത്തിലുള്ള മഹാശിവക്ഷേത്രം എന്ന നിലയിൽ ഈ ക്ഷേത്രം ഭക്തർക്കിടയിൽ വളരെ വിശേഷപ്രാധാന്യമേറിയതാണ്.

ചക്കംകുളങ്ങര ശ്രീകോവിൽ സമചതുരാകൃതിയിൽ പടിഞ്ഞാറേക്കാണു പ്രധാന അഭിമുഖമായി നിർമ്മിച്ചിരിക്കുന്നത്. ശ്രീകോവിലിനുള്ളിൽ ശിവലിംഗപ്രതിഷ്ഠയും അതിന്റെ തൊട്ടുപുറകിൽ പാർവ്വതീദേവിയുടെ പ്രതിഷ്ഠയും നടത്തിയിരിക്കുന്നു. അനഭിമുഖമായ ഈ പ്രതിഷ്ഠകൾ അർദ്ധനാരീശ്വര സങ്കല്പത്തെ പ്രതിഫലിപ്പിക്കുന്നു. ശ്രീകോവിലിന്റെ പടിഞ്ഞാറുഭാഗത്ത് മഹാദേവനടയിൽ നമസ്കാരമണ്ഡപം നിർമിച്ചിരിക്കുന്നു. മനോഹരമായ നാലമ്പലവും, അതിനുള്ളിലായി നിർമ്മിച്ചിരിക്കുന്ന തിടപ്പള്ളിയും, കേരള ശില്പകലയുടെ തനിമ ഒട്ടും ചോരാതെയുള്ള വിളക്കുമാടവും, ക്ഷേത്രത്തിന് ഒരു മഹാക്ഷേത്ര പ്രൗഢിയേകിയിരിക്കുന്നു.

ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് വലിയൊരു കുളം സ്ഥിതിചെയ്യുന്നു. വിശ്വാസപ്രകാരം, പരമശിവന്റെ രൗദ്രഭാവത്തെ ശമിപ്പിക്കുന്നതിനായാണ് ശിവക്ഷേത്രത്തിന് അഭിമുഖമായി കുളം നിർമ്മിച്ചിരിക്കുന്നത്. നാലമ്പലത്തിനും കുളത്തിനും നടുക്കായി ആനക്കൊട്ടിൽ സ്ഥിതിചെയ്യുന്നു. ഉറുണ്ടതൂണുകളോടുകൂടിയ ഇടത്തരം വലിപ്പമുള്ള ഈ ആനക്കൊട്ടിൽ അടുത്തകാലത്താണ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. തൃപ്പൂണിത്തുറതേവരുടെ ആറാട്ട് ഇതേ ക്ഷേത്രക്കുളത്തിൽ നടക്കുന്നു. ആറാട്ടിനോടനുബന്ധിച്ച്, ചക്കംകുളങ്ങരയിൽ തേവരെ ഇറക്കി എഴുന്നള്ളിക്കുന്നതും, ആറാട്ടിനുശേഷം ആരതി നടത്തിയ ശേഷം ആദരപൂർവ്വം എഴുന്നള്ളിച്ചിരുത്തുന്നതും ക്ഷേത്രകുളപ്പുരയിലാണ്.

കുംഭമാസത്തിലെ (ഫെബ്രുവരി-മാർച്ച്) തിരുവോണം നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ടുദിവസം നീളുന്ന ഉത്സവമാണ് ഇവിടെ ആഘോഷിക്കുന്നത്. കൊടിയേറ്റ് കഴിഞ്ഞ എല്ലാ ദിവസങ്ങളിലും രാവിലെ, സന്ധ്യ എന്നിവിടങ്ങളിൽ കാഴ്ചശീവേലി എഴുന്നള്ളിപ്പ് പതിവായി നടത്തുന്നു. ആറാട്ട് മിക്കവാറും ശിവരാത്രി ദിനത്തിൽ തന്നെ ആയിരിക്കും. ഇവിടുത്തെ ഉത്സവം പൂർണ്ണത്രയീശക്ഷേത്രത്തിലെ ഉത്സവവുമായി ഒരേ സമയം ആചരിക്കപ്പെടുന്നു. അവസാനദിവസത്തിൽ ഇരുദേവന്മാരും ഒരുമിച്ചാണ് ആറാടുന്നത്.

ധനുമാസത്തിലെ തിരുവാതിര നക്ഷത്രദിവസം (ശ്രീമഹാദേവന്റെ ജന്മനാൾ) ഭക്തിസാന്ദ്രമായ ആചാരങ്ങളോടുകൂടി ആഘോഷിക്കുന്നു. വിശ്വാസപ്രകാരം, ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതം എടുക്കുന്നത് നെടുമാംഗല്യം ലഭിക്കാനുള്ള അനുഗ്രഹം നൽകും. തിരുവാതിരയ്ക്കു രണ്ടുദിവസം മുൻപുതന്നെ വ്രതം ആരംഭിച്ച്, അന്നേദിവസം ക്ഷേത്രദർശനം നടത്തുകയാണ് പതിവ്. വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും, കന്യകകൾ നല്ല വിവാഹബന്ധത്തിനും വേണ്ടി ഈ വ്രതം അനുഷ്ഠിച്ച് ക്ഷേത്രദർശനം നടത്തുന്നു.

Address:
Post Office Rd,
Thrippunithura,
Kochi,
Ernakulam, Kerala 682301

Similar Interests

Similar Temples



TOP