Vadakkekara Chakkumarassery Srikumara Ganesha Mangalam Temple is located in Vadakkekara, Kochi, Kerala.

Vadakkekara Chakkumarassery Srikumara Ganesha Mangalam Temple is dedicated to Lord Ganapathy and Lord Subramanya Swamy. The six-day annual festival concludes the day after Vishu, featuring grand celebrations.
This beautiful Kerala-style temple boasts a magnificent chuttambalam, kodimaram (flagpole), namaskara mandapam, and a chathura sreekovil.
The main upa devata here is Lord Ganapathy. One of the festival's major highlights is the Aanathala Pokkam, a unique competition between Kerala's tallest elephants. The festival also includes caparisoned elephants, vibrant melam (traditional percussion), colorful kavadi processions, and various temple art forms.
Additionally, the temple conducts special pujas during Thaipooyam, Vinayaka Chaturthi, Skanda Sashti, and the monthly Sashti fasting days, drawing numerous devotees seeking blessings.
ചക്കുമശ്ശേരി ശ്രീകുമര ഗണേശമംഗലം ക്ഷേത്രം
എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള വടക്കേക്കര പഞ്ചായത്തിലാണ് ശ്രീ ചക്കുമശ്ശേരി ശ്രീ കുമര ഗണേശമംഗലം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ മഹാക്ഷേത്രത്തിൽ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമിയാണ്.
ക്ഷേത്രത്തിലെ ഉത്സവങ്ങൾ ഇരുചേരുവാരങ്ങളുടെയും സഹകരണത്തോടെയാണ് നടത്തപ്പെടുന്നത്. ആദ്യം ആളാംന്തുരുത്ത് ചേരുവാരവും മുളംതുരുത്ത് ചേരുവാരവും എന്നറിയപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇത് വടക്കേചേരുവാരവും തെക്കേചേരുവാരവുമായി മാറി.
ഏറ്റവും ഉയരമുള്ള ആനയ്ക്കാണ് തിടമ്പേറ്റുവാൻ ഭാഗ്യമൊരുങ്ങുക, ഇതിനായി ഇരുചേരുവാരങ്ങളും മത്സരബുദ്ധിയോടെ ആനകളെ തയ്യാറാക്കാറുണ്ട്. ഏറെ കൗതുകമേറിയതും ദർശനീയവുമാണ് ക്ഷേത്രമൈതാനിയിലേക്ക് പ്രവേശിച്ചാൽ ആനകൾ ശാന്തസ്വഭാവത്തോടെയാകുന്ന കാഴ്ച. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സുബ്രഹ്മണ്യസ്വാമിയാണ്. ഉപദേവതകളായി മഹാഗണപതി, കിരാതമൂർത്തിരൂപത്തിൽ മഹാദേവൻ, ശാസ്താവ്, ത്രിപുരബാലാദേവി, നാഗരാജാവ്, നാഗയക്ഷിയമ്മ, ബ്രഹ്മരക്ഷസ്സ്, ലാടഗുരുസ്വാമി എന്നിവിടത്ത് പ്രതിഷ്ഠിച്ചിരിക്കുന്നു.
വർഷം മുഴുവനും ഭക്തജനങ്ങൾ തിരിഞ്ഞെത്തുന്ന ഈ ക്ഷേത്രത്തിൽ കുംഭമാസത്തിലെ തൈപ്പൂയം അതിഗംഭീരമായി ആഘോഷിക്കുന്നു. സുബ്രഹ്മണ്യസ്വാമിയുടെ ഷഷ്ഠി പ്രധാന വിശേഷമായി ഇവിടെ കൊണ്ടാടപ്പെടുന്നു. അതുപോലെ ഏറ്റവും പ്രധാനപ്പെട്ടതായ തുലാമാസത്തിലെ സ്കന്ദഷഷ്ഠി ഭക്തജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള തിരുനാളാണ്. ചിങ്ങമാസത്തിലെ ആദ്യത്തെ ദിവസം നിറപുത്തരി, തുടർന്ന് വിനായക ചതുർഥി, ഓരോമാസം വരുന്ന വിശേഷ ദിവസങ്ങൾ എന്നിവ ക്ഷേത്രത്തിൽ അതീവ ഭക്തിയോടെ ആഘോഷിക്കുന്നു.
കന്നിമാസത്തിൽ ദേവിക്ക് പ്രധാന്യം കൊടുത്തുകൊണ്ട് നവരാത്രി പൂജകളും പൂജവപ്പും വിദ്യാരംഭവും ഭംഗിയായി സംഘടിപ്പിക്കുന്നു.
വൃശ്ചിക മാസത്തിലെ മണ്ഡലകാലത്താണ് ഈ ക്ഷേത്രത്തിലെ ചിറപ്പ് എന്നറിയപ്പെടുന്ന ഉത്സവം. ഈ കൃപാസാന്നിധ്യത്തിൽ മോതിരം വച്ച് തൊഴൽ എന്ന ഒരു പ്രത്യേക ആചാരവും നടന്നു വരുന്നു. കർക്കിടകമാസത്തിൽ ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിൽ ഒത്തുകൂടി രാമായണ പാരായണം നടത്തുന്നു.
വിഘ്നങ്ങൾ അകലുകയും സർവ്വൈശ്വര്യം ലഭിക്കുവാനും ഭക്തർ എല്ലാ വെള്ളിയാഴ്ചകളിലും ഗണപതിക്ക് ഒറ്റയപ്പം വഴിപാടു നടത്തുന്നു. ഈ വഴിപാട് വളരെ പ്രസിദ്ധമാണ്.
Address:
Edapally - Panvel Hwy,
Vadakkekara,
Kochi, Kerala 683522