Elangavathu Kavu is a significant Bhadrakali temple located in Puzhavakkam, 2 km from Warappetty Junction on the Muvattupuzha-Kothamangalam route in Ernakulam district, Kerala.

Kavilamma Elangavam is revered as the guardian deity of the land, protecting and blessing devotees with motherly care. The temple is owned by Vellakattumana, a prominent family in Porur village, Nilambur taluk, Malappuram district. All historical records and documents related to the temple’s legacy are preserved there.
എളങ്ങവത്ത് കാവ് ദേവീ ക്ഷേത്രം
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലത്തേക്കുള്ള റൂട്ടിൽ വാരപ്പെട്ടി കവലയിൽ നിന്ന് 2 കിലോമീറ്റർ വലത്തായി പുഴവക്കാത്താണ് എളങ്ങവത്ത് കാവ് സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഭദ്രകാളികാവുകളിൽ സവിശേഷ പ്രാധാന്യമുള്ളതാണ് എളങ്ങവത്ത് കാവ്, കാവിലമ്മ എളങ്ങവം ദേശത്തിന്റെയും ഭക്തജനത്തിന്റെയും സംരക്ഷകയായി കുടികൊള്ളുന്നു.രൗദ്രഭാവത്തിനൊപ്പം മാതൃഭാവം ചേർത്ത് ഭക്തജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന അമ്മയെ വിശ്വസിക്കപ്പെടുന്നു.
കാവിലെ വലിയ ഗുരുതി വലിയ ആചാരപരമായ പ്രാധാന്യമുള്ളതാണ്. കേരളത്തിലെ അനാര്യദേവതകൾക്കായി നടത്തുന്ന ഗുരുതി പൂജയും ആടുതീർത്ഥവും ദ്രാവിഡ സംസ്കാരത്തിന്റെ ഭാഗമായി ഈ ക്ഷേത്രത്തിൽ അവശേഷിക്കുന്നുണ്ട്. ഗുരുതിയോടനുബന്ധിച്ചുള്ള പൂജകൾ ദക്ഷിണേന്ത്യയിൽ ആര്യന്മാരുടെ ആഗമനത്തിന് മുമ്പേ പ്രചാരത്തിലുണ്ടായിരുന്നുവെന്നും പിന്നീട് ദ്രാവിഡരായ ജനങ്ങൾ ഹവനങ്ങളെ അപേക്ഷിച്ച് ആടുകയും പാടുകയും ഊട്ടുകയും ചെയ്തുകൊണ്ട് ദേവതാപ്രീതി നടത്തിയിരുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.
ക്ഷേത്രങ്ങളിൽ ഇന്നും ദ്രാവിഡ ആചാരങ്ങളുടെ ഭാഗമായുള്ള വെൺ ഗുരുതി, ചെങ്ഗുരുതി, കടും ഗുരുതി, വലിയ ഗുരുതി എന്നിവ നടന്നു വരുന്നു. സാധാരണ ഭദ്രകാളിക്ഷേത്രങ്ങളെപ്പോലെ കുംഭഭരണിയാണ് ഇവിടുത്തെ പ്രധാന ഉത്സവം. ഭരണി ദിവസങ്ങളിൽ നടക്കുന്ന പൊങ്കാല, മുടിയേറ്റ്, മണ്ഡലമഹോത്സവം, വലിയ ഗുരുതി, സപ്താഹ യജ്ഞം, കളമെഴുത്തുപാട്ട് എന്നിവയും ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങളാണ്.