Iringole Kavu is a sacred forest temple dedicated to Goddess Durga, located in Kunnathunad Taluk of Ernakulam district, Kerala.

It is situated 2.5 km from Perumbavoor, 35 km from Kochi, and 20 km from Kothamangalam. This temple is one of the 108 Durga Temples in Kerala, believed to have been consecrated by Lord Parasurama, the sixth incarnation of Lord Vishnu.
According to legend, the temple’s name is derived from the divine event associated with Lord Krishna’s birth. Fearing his prophesied downfall, Kansa imprisoned Devaki and Vasudeva, vowing to kill all their children.
To protect Krishna, Vasudeva secretly took him to Vrindavan and replaced him with a baby girl—an incarnation of Goddess Yoga-Nidra (Maya). When Kansa attempted to kill the infant, she transformed into a divine force and ascended into the sky, exclaiming "Irrinnole" before disappearing. It is believed that the gods and goddesses surrounded this divine energy in the forms of trees and plants, eventually forming the dense forest that now enshrines the temple.
Iringole Kavu was historically managed by 28 families, of which only three—Naganchery, Pattasheri, and Orozhiam—remained as custodians until the temple and its surrounding forest were taken over by the Travancore Devaswom Board. The temple is now an important spiritual and ecological site, attracting devotees and nature lovers alike. Nearby, the Government Vocational Higher Secondary School, locally known as "Iringole School," and a historic "Mana" (traditional Brahmin house), now preserved as a tourist attraction, add to the cultural significance of the area.
ഇരിങ്ങോൾ കാവ് ശ്രീ ഭഗവതി ക്ഷേത്രം
കേരളത്തിലെ എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ, പെരുമ്പാവൂരിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഒരു സുപ്രസിദ്ധ ദേവീക്ഷേത്രമാണ് ഇരിങ്ങോൾ കാവ് അഥവാ ഇരിങ്ങോൾ ഭഗവതി ക്ഷേത്രം. ജഗതീശ്വരിയും ആനന്ദരൂപിണിയായ ആദിപരാശക്തിയുമായ ദുർഗ്ഗ ദേവിയാണ് ഇവിടെ പ്രധാന പ്രതിഷ്ഠ. ഭഗവതിയെ പ്രഭാതത്തിൽ മഹാസരസ്വതിയായി, ഉച്ചയ്ക്ക് വനദുർഗ്ഗയായും, വൈകുന്നേരം ശ്രീ ഭദ്രകാളിയായും ആരാധിക്കുന്നു.
കേരളത്തിലെ 108 ദുർഗ്ഗാക്ഷേത്രങ്ങളിൽ ഒന്നായ ഈ കാവ്, പരശുരാമൻ നിർമ്മിച്ചതാണെന്ന ഐതിഹ്യമുണ്ട്. എറണാകുളത്തു നിന്ന് ഏകദേശം 35 കിലോമീറ്റർ അകലെ, ആലുവ-മൂന്നാർ റോഡിൽ കുറുപ്പുംപടിയും പെരുമ്പാവൂരും ഇടയ്ക്കാണ് ഈ പുണ്യഭൂമി സ്ഥിതി ചെയ്യുന്നത്. ചൊവ്വ, വെള്ളി, പൗർണ്ണമി, അമാവാസി, നവമി, അഷ്ടമി, നവരാത്രി, വിദ്യാരംഭം, തൃക്കാർത്തിക, മാസത്തിലെ ഒന്നാം തീയതി എന്നിവ ദർശനത്തിനും പ്രത്യേക പൂജകൾക്കുമുള്ള പ്രധാന ദിവസങ്ങളാണ്.
മുന്പ്, ഇരിങ്ങോൾ കാവിന്റെ ഭരണ ചുമതല 28 ബ്രാഹ്മണ കുടുംബങ്ങൾക്കായിരുന്നു. ഇവയിൽ പട്ടശ്ശേരി, ഓരോഴിയം, നാഗഞ്ചേരി മന എന്നിവയും ഉൾപ്പെടുന്നു. 1945-ൽ, സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണകാലത്ത്, ക്ഷേത്രഭരണം തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. നാഗഞ്ചേരി മനയുടെ കീഴിലുണ്ടായിരുന്ന അനേകം കാവുകളിൽ ഒന്നായിരുന്നു ഇരിങ്ങോൾ കാവ്. 1963-ൽ ഭൂപരിഷ്കരണനിയമപ്രകാരം ഒരു വ്യക്തിക്ക് 15 ഏക്കറിൽ കൂടുതൽ ഭൂമി കൈവശം വയ്ക്കാൻ അനുമതിയില്ലെന്ന നിബന്ധന വരുത്തിയതോടെ, 1980-ൽ നാഗഞ്ചേരി മനയുടെ കാരണവരായ വാസുദേവൻ നമ്പൂതിരി ഈ കാവ് പെരുമ്പാവൂർ മുനിസിപ്പാലിറ്റിയ്ക്ക് കൈമാറി.
ഇപ്പോൾ ഈ ക്ഷേത്രം തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. ദ്വാപരയുഗത്തിൽ, അസുരരാജാവായ കംസൻ, ദേവകിയുടെയും വസുദേവരുടെയും എട്ടാമത്തെ പുത്രനാൽ വധിക്കപ്പെടുമെന്ന പ്രവചനം അറിഞ്ഞതിനെ തുടർന്ന്, ഗർഭിണിയായ സഹോദരിയെയും ഭർത്താവിനെയും കാരാഗ്രഹത്തിലടച്ചു. എട്ടാമത്തെ പുത്രന്റെ ജനനം കാത്തിരുന്ന കംസന്റെ മുന്നിൽ ഒരു പെൺകുഞ്ഞിനെയാണ് ദർശിക്കാനായത്. വാസുദേവനും ദേവകിയും തങ്ങൾക്കുണ്ടായ ആൺകുഞ്ഞിനെ ഗോകുലത്തിലെ നന്ദഗോപനും യശോദക്കുമുണ്ടായ പെൺകുഞ്ഞുമായി കൈമാറിയിരുന്നു.
എന്നിരുന്നാലും, ക്രൂരഹൃദയനായ കംസൻ ആ പെൺകുഞ്ഞിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ, അവൾ കംസന്റെ കൈകളിൽ നിന്ന് തെന്നിമാറി ആകാശത്തിലേക്ക് ഉയർന്നു, ഒരു നക്ഷത്രം പോലെ തിളങ്ങി. സാക്ഷാൽ ദുർഗ്ഗാദേവിയായ ആ ഭഗവതി, കംസന് ശ്രീകൃഷ്ണന്റെ ജനനത്തെ പറ്റിയുള്ള മുന്നറിയിപ്പ് നൽകി അപ്രത്യക്ഷമായി. അതിനുശേഷം ഭഗവതി തമ്പടിച്ച ഈ ഭൂമിയിലെ ആദ്യ സന്ധിസ്ഥലത്തിന് ‘ഇരിന്നോൾ’ എന്നുപേരായതായാണ് വിശ്വാസം. കാലക്രമേണ, ‘ഇരിന്നോൾ’ എന്ന പേര് ‘ഇരിങ്ങോൾ’ എന്നായി മാറി. ഇവിടുത്തെ ഭഗവതിയുടെ പ്രതിഷ്ഠ സ്വയംഭൂവാണെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ നെയ്പായസം, ശർക്കര പായസം, ഗോതമ്പുപൊടിയാൽ തയ്യാറാക്കിയ പ്രത്യേകതരം പായസമായ 'ചതുസ്സ്തം' എന്നിവയാണ്.
വിവാഹം, കെട്ടുനിറ, രാമായണവായന തുടങ്ങിയ അനുഷ്ഠാനങ്ങൾ ഈ ക്ഷേത്രത്തിൽ നടത്താറില്ല. സുഗന്ധപുഷ്പങ്ങളോ, അവ ചൂടിയിരിക്കുന്ന സ്ത്രീകളെയോ ക്ഷേത്രപരിസരത്ത് പ്രവേശിപ്പിക്കാറില്ല.
കാവിനുചുറ്റുമുള്ള വൃക്ഷങ്ങളിൽ ദൈവാംശം ഉള്ളതായി വിശ്വസിക്കപ്പെടുന്നതിനാൽ, ഇവിടത്തെ മരങ്ങൾ ഒരിക്കലും മുറിക്കാറില്ല. താഴെ വീണ മരക്കൊമ്പുകളോ തടികളോ പോലും മറ്റെന്തിനും ഉപയോഗിക്കാൻ അനുവദിക്കുന്നതല്ല.
വൃശ്ചിക മാസത്തിലെ കാർത്തിക നക്ഷത്രദിവസം വളരെ പ്രധാന്യമുള്ളതാണെന്ന് വിശ്വസിക്കപ്പെടുന്നു. അന്ന് ഭഗവതിയുടെ ദർശനം ലഭിക്കുന്നവർക്ക് ദീർഘായുസ്സും, ആഗ്രഹപൂർത്തിയും, അവിവാഹിതരായവർക്ക് മംഗല്യസൗഖ്യവും ഐശ്വര്യവും ലഭിക്കുമെന്നാണ് മതവിശ്വാസം.
Address:
Iringole Kavu Rd,
Rayamangalam,
Kerala 683545