Kannankulangara Sreekrishna Temple North Paravur Ernakulam

600-year-old Kannankulangara Sreekrishna Temple, dedicated to Lord Krishna, is a revered shrine often referred to as Dakshina Guruvayoor.


Kannankulangara Sreekrishna Temple also houses Upadevathas such as Sri Ganapathi Bhagavan, Naga Devathas, and Brahma Rakshas. The 10-day annual festival is celebrated with great devotion, culminating in the Arattu on the Thiruvonam Nakshatra day in the Makaram month.

Sreekovil (sanctum sanctorum) is round in shape, showcasing the traditional Kerala temple architecture. A prominent feature of the temple is its gold-plated flag post (Dwajasthambam).One of the main attractions of the festival is the Kazhcha Sreebali, where five or more caparisoned elephants take part in a grand procession. The event is further enriched by Panchari Melam, Nadaswaram, Pandi Melam, and Panchavadyam, creating a vibrant and divine atmosphere. The final day of the festival is marked by Arattu Sadhya, Kodiyerakkal (flag-lowering ceremony), and Arattu Purappadu (holy procession to the temple pond), making it a spiritually uplifting and visually spectacular event for devotees.

കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

കണ്ണൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വടക്കൻ പറവൂരിൽ സ്ഥിതിചെയ്യുന്ന 600 വർഷത്തിലേറെ പഴക്കമുള്ള ഒരു മഹാക്ഷേത്രം ആണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുളള ഈ ക്ഷേത്രം, "ദക്ഷിണ ഗുരുവായൂർ" എന്ന പേരിലും അറിയപ്പെടുന്നു. വെണ്ണകണ്ണനായ ശ്രീകൃഷ്ണൻ മുഖ്യ പ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ചന്ദനം ചാർത്തലും കളഭാഭിഷേകവും ഭക്തർക്കിടയിൽ പ്രിയപ്പെട്ട വഴിപാടുകളാണ്.

ഉപദേവതകളായി മഹാഗണപതി, നാഗദേവത, ബ്രഹ്മരക്ഷസ് എന്നിവരുടെ സാന്നിധ്യവും ഇവിടുണ്ട്. 10 ദിവസത്തെ വാർഷിക ഉത്സവം വളരെ ഗംഭീരമായാണ് ആഘോഷിക്കുന്നത്. കൂടാതെ അഷ്ടമി രോഹിണിയും വിപുലമായ രീതിയിൽ കൊണ്ടാടുന്നു. ഭക്തർ വിശ്വസിക്കുന്നത് അനുസരിച്ച്, വിവാഹതടസങ്ങൾ നീങ്ങാനും, സന്താനസൌഭാഗ്യം ലഭിക്കാനുമുള്ള ദർശനക്ഷേത്രമാണ് കണ്ണൻകുളങ്ങര.

പ്രത്യേകിച്ച്, തൊട്ടിൽ സമർപ്പണം ചെയ്താൽ സന്താനലബ്ധി ഉണ്ടാകുമെന്ന് വിശ്വാസമുണ്ട്. പറവൂർ ടൗണിന്റെ ശാന്തമായ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രദർശനം ഭക്തർക്കു കണ്ണിനും മനസ്സിനും ശാന്തിയും സമാധാനവും നൽകുന്ന സാന്നിധ്യമാണ്.

Address:
Kannankulangara Temple Rd,
North Paravoor,
North Paravur, Kerala 683513

Similar Interests

Similar Temples



TOP