Kattungal Bhagavathy Temple, located in Pachalam, just 2 km from Kacheripady in Ernakulam district, is a renowned temple with a history spanning over a thousand years.

The presiding deity is Goddess Bhagavathy. The temple is especially famous for its grand Thalapoli festival, held in May. This nine-day festival begins with the Kodiyettam (flag hoisting) and features various cultural and spiritual programs daily. The final day is marked by a grand celebration, including Pancharimelam Pakalpooram, Panchavadyam, Pandi Melam, and Rath Shiveli, culminating in the lowering of the flag.
The temple also hosts the vibrant Navratri Music Festival, Bommakkolu Pooja, and Vidyarambham, with Vidyarambham being particularly well-known, attracting devotees from all over. Other major events include the Akhanda Ekaha Bhajan on Thiruvathira day in Dhanu, the Manjakuli celebration in Kumbham, Naga Pooja in Kanni, Makam Tozhal in Kumbham, Ramayana Masacharanam in Karkidakam, and the Kalamezhuth Pattu dedicated to the Naga deities.
കാട്ടുങ്ങൽ ഭഗവതി ക്ഷേത്രം, പച്ചാളം
എറണാകുളം ജില്ലയിൽ കച്ചേരിപ്പടിയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള പച്ചാളത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ദേവീക്ഷേത്രമാണ് കാട്ടുങ്ങൽ ഭഗവതി ക്ഷേത്രം. ആയിരത്തിലധികം വർഷങ്ങൾ പഴക്കമുള്ള ഈ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ഭഗവതിയാണ്.
കാട്ടുങ്ങൽ ഭഗവതി ക്ഷേത്രത്തിലെ മേടമാസത്തിൽ നടക്കുന്ന താലപ്പൊലി മഹോത്സവം വളരെ പ്രശസ്തമാണ്. ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന ഈ മഹോത്സവം കൊടിയേറ്റം ചടങ്ങോടെ ആരംഭിച്ചു, ദിവസവും വിവിധ കലാ-സാംസ്കാരിക, ആധ്യാത്മിക പരിപാടികൾ ക്ഷേത്രത്തിൽ നടക്കുന്നു.
ഉത്സവത്തിന്റെ ഒമ്പതാം ദിവസം പഞ്ചാരിമേളം, പകൽപ്പൂരം, പഞ്ചവാദ്യം, പാണ്ടിമേളം, രഥശീവേലി തുടങ്ങിയ ഭംഗിയാർന്ന ചടങ്ങുകൾക്ക് ശേഷം അവഭൃതസ്നാനം പൂർത്തിയാക്കി കൊടിയിറക്കത്തോടെ സമാപിക്കുന്നു. നവരാത്രി സമയത്ത് സംഗീതോത്സവം, ബൊമ്മക്കൊലു പൂജ, വിദ്യാരംഭം എന്നിവ അതീവ ഭക്തിയോടും ഉത്സാഹത്തോടും കൂടി ആഘോഷിക്കുന്നു. വിദ്യാരംഭത്തിന് വളരെ പ്രസിദ്ധി നേടിയ ക്ഷേത്രമാണിത്, വിദ്യാരംഭത്തിനായി നാനാഭാഗത്തുനിന്നും നിരവധി ഭക്തർ കുട്ടികളെ ക്ഷേത്രത്തിൽ എത്തിക്കുന്നു.
ഇവിടെ വിദ്യാരംഭം നടത്തിയാൽ കുട്ടികൾക്ക് വിദ്യാഭ്യാസ ഉന്നതിയും പാണ്ഡിത്യവും ഉണ്ടാകുമെന്ന വിശ്വാസം ഭക്തജനങ്ങളെ ആകർഷിക്കുന്നു.
കൂടാതെ, ധനുമാസത്തിലെ തിരുവാതിരനാളിൽ അഖണ്ഡ ഏകാഹ ഭജന, കുംഭമാസത്തിലെ മഞ്ഞക്കുളി മഹോത്സവം, കന്നിമാസത്തിലെ നാഗപൂജ, കുംഭമാസത്തിലെ മകം തൊഴൽ, കർക്കടകത്തിലെ രാമായണ മാസാചരണം, നാഗദേവതകൾക്കായി കളമെഴുത്ത് പാട്ട് എന്നിവയും ഏറെ ഭക്തിസാന്ദ്രമായി ആചരിക്കുന്നു. ഈ മഹോത്സവങ്ങളിൽ പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തുന്നു.
Address:
Kattungal,
Chittoor Rd,
Kattungal-Pachalam,
Pachalam,
Kochi, Kerala 682012