Kuzhuppilikkavu Sree Bhagavthi Temple Ramamangalam Ernakulam

Kuzhupillikkavu Sri Bhagavathy Temple is a revered ancient temple situated in Ramamangalam, within the Pambakuda block of Muvattupuzha taluk in Ernakulam district, Kerala.


Located just 2 km from Ramamangalam Central, this temple has a history spanning over 1,500 years. It is one of Kerala's oldest temples where the divine presence of Goddess Bhadra and Goddess Bhuvaneshwari is enshrined in the same sanctum, both facing north. The temple hosts grand annual festivals in honor of Goddess Bhadra and Goddess Bhuvaneshwari, celebrated in the Malayalam month of Meenam, while the Prathishta Dinam (re-dedication day) is observed with special rituals in Vrischikam.

Devotees can partake in a variety of offerings, including Ayil Pooja, Bharani Yuttu, Kneeling, Thulabharam, Ganapathi Homam, and the deity’s favorite Kadumpayasam. Other significant rituals include Kalamezhuthupattu, Chakkapazhannivedyam during the Edavam song season, and Vidyarambham during Navaratri, providing devotees with numerous spiritual and devotional experiences.

കുഴുപ്പിള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ പാമ്പാക്കുട ബ്ളോക്കിൽ രാമമംഗലം എന്ന മനോഹരമായ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് കുഴുപ്പിള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം. രാമമംഗലം സെൻട്രലിൽ നിന്ന് 2 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ആയിരത്തഞ്ഞൂറിലധികം വർഷങ്ങളുടെ ചരിത്രം വഹിക്കുന്ന അതിപുരാതന ദേവീക്ഷേത്രമാണ്. ഭദ്രാദേവിയുടെയും ഭുവനേശ്വരിദേവിയുടെയും ചാന്താടും കോലങ്ങളും മൂലബിംബങ്ങളായി വടക്ക് ദിക്കിലേക്ക് ദർശനമായി ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ള കേരളത്തിലെ അപൂർവ്വമായ ക്ഷേത്രങ്ങളിലൊന്നാണിത്.

ഭദ്രാദേവിയുടെയും ഭുവനേശ്വരിദേവിയുടെയും തിരുവുത്സവം എല്ലാ വർഷവും മീനമാസത്തിൽ ഭക്തിപൂർവ്വം ആഘോഷിക്കുകയും, പുനഃപ്രതിഷ്ഠാദിനം വൃശ്ചികമാസത്തിൽ ആചാരാനുഷ്ഠാനങ്ങളോടുകൂടി നടത്തുകയും ചെയ്യുന്നു. സർപ്പത്തിന് ആയില്യപൂജ, ഭരണിയൂട്ട്, മുട്ടിറക്കൽ, തുലാഭാരം, ഗണപതി ഹോമം, ഭഗവതിക്ക് പ്രിയങ്കരമായ കടുംപായസം, കളമെഴുത്തുപാട്ട്, ഇടവത്തിലെ പാട്ടുകാലത്ത് ചക്കപ്പഴം നിവേദ്യം, നവരാത്രിക്കാലത്തെ വിദ്യാരംഭം തുടങ്ങിയവ പ്രധാനങ്ങളാണ്.

ക്ഷേത്രത്തിലെ അതിശയങ്ങളിൽ ഒന്നാണ് തീർത്ഥക്കിണർ. മലഞ്ചരിവിലെ രണ്ട് വലിയ പാറകൾക്കിടയിലൂടെ ഊറിയെത്തുന്ന ശുദ്ധജലത്താൽ സമ്പന്നമായ ഈ കിണർ കടുത്ത വരൾച്ചക്കാലത്തും വറ്റാതെ നിലകൊള്ളുന്നു. ഏകദേശം മൂന്ന് കോൽ താഴ്ചയുള്ള ഈ കിണറിൽ പടവുകൾ ഇറങ്ങി വെള്ളമെടുക്കാവുന്നതാണ്. ശ്രീകോവിലിന്റെ അടിയിലെ പാറക്കെട്ടിലൂടെ ഒഴുകിയെത്തുന്ന ഈ തീർത്ഥജലമാണ് അഭിഷേകത്തിനും ഗുരുതിയ്ക്കും നിവേദ്യങ്ങൾ വയ്ക്കുന്നതിനും ഉപയോഗിക്കുന്നത്. അതിനാൽമേൽശാന്തി മാത്രമേ ഈ കിണറിൽ ഇറങ്ങി വെള്ളമെടുക്കാറുള്ളു.

ക്ഷേത്രമതിലിന് പുറത്ത് തെക്ക്-പടിഞ്ഞാറ് കോണിൽ വസൂരിമാലയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നു. രോഗനിവാരണ ദേവതയായ വസൂരിമാലക്ക് മാറരോഗങ്ങളും ബാലപീഡകളും ശമിപ്പിക്കാൻ ഭക്തർ വഴിപാടുകൾ സമർപ്പിക്കുന്നു. ക്ഷേത്രത്തിലെ ഭഗവതിയുടെ ഭൂതഗണങ്ങളായ യക്ഷികൾ പകൽ സമയങ്ങളിൽ വിശ്രമിക്കുന്ന സ്ഥലമായി യക്ഷിപ്പനയെ കരുതപ്പെടുന്നു.

ശ്രീകോവിലിന് പിന്നിലെ തെക്കുവശത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കരിമ്പന സ്ഥിതി ചെയ്യുന്നു, ഇത് തറകെട്ടി സംരക്ഷിച്ച് സൂക്ഷിച്ചിരിക്കുന്നു. ക്ഷേത്രത്തിന്റെ ആചാരങ്ങളും ആൽത്തറകൾ, തനത് ദർശനരീതികളും ദേവീഭക്തർക്കായി വലിയ അനുഗ്രഹസാന്നിധ്യമാണ് കുഴുപ്പിള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം.

Address:
Ramamangalam PO,
Kochi, Kerala 686663

Similar Interests

Similar Temples



TOP