Sree Pallippattu Kavu Bhagavathy Temple Desom Aluva Ernakulam

Desam Sri Pallipattukavu Bhagavathy Temple is an ancient temple located on the banks of the Periyar River, about 7 km from Aluva in the Ernakulam district of Kerala.


It is one of the few temples in Kerala that attracts a large number of devotees for auspicious purposes. A significant ritual here is the "Althookkam" offering, which is performed on the ruling day of the month of Meenam.

Another long-standing tradition is Kalamezhuthum Paattum, a special offering conducted in the divine presence of Pallipattukavilamma for several decades. Additionally, Bharaniyuttu is a sacred offering performed on Bharani day every month, where devotees seek the fulfillment of their desires in the presence of the Goddess. The temple also hosts the Dedication Day Thalappoli Celebration during March – April (Meenam month), marking a grand spiritual occasion for devotees.

ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം

കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെ പെരിയാറിൻറെ തീരത്ത് സ്ഥിതിചെയ്യുന്ന ദേവീക്ഷേത്രമാണ് ദേശം ശ്രീ പള്ളിപ്പാട്ടുകാവ് ഭഗവതി ക്ഷേത്രം. ദേശം ഗ്രാമത്തിന്റെ ഐശ്വര്യസമ്പത്തിനും, സാമൂഹ്യകൂട്ടായ്മയ്ക്കും, സമാധാനപരമായ സഹവർത്തിത്വത്തിനും കാരണമായ ശ്രീപള്ളിപ്പാട്ടുകാവിലമ്മ, മോക്ഷപ്രദായിനിയുമായി അന്നപൂർണ്ണേശ്വരിയായി ദർശനസായൂജ്യത്തിനായി നിലകൊള്ളുന്നു.

ഈ ചരിത്രപുരാതന ക്ഷേത്രത്തിൽ, അഭീഷ്ടസിദ്ധിയിലേക്കുള്ള ആഗ്രഹവുമായി ഭക്തജനങ്ങൾ ദർശനം നടത്തുന്നു. കേരളത്തിൽ ഇപ്പോഴും ആൽതൂക്കം നിലവിലുള്ള ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണിത്. മീനമാസത്തിലെ ഭരണി നാളിൽ തൂക്കം വഴിപാട് ആചരിക്കപ്പെടുന്നു, ഈ ദേവീക്ഷേത്രം കൂടുതൽ ദിവ്യവും സാംസ്കാരികപരവും ആക്കുന്നു.

പള്ളിപ്പാട്ടുകാവിലമ്മയുടെ തിരുസന്നിധിയിൽ പതിറ്റാണ്ടുകളായി നടത്തപ്പെടുന്ന ഒരു പ്രധാനമായ വിശേഷവഴിപാടാണ് കളമെഴുത്തും പാട്ടും. ഭക്തർ അഭീഷ്ടഫലത്തിനായി അമ്മയുടെ തിരുസന്നിധിയിൽ എല്ലാ മാസവും ഭരണി നാളിൽ ആചരിക്കുന്ന ഒരു പ്രധാന വഴിപാടാണ് ഭരണിയൂട്ട്. ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന താലപ്പൊലി മഹോത്സവം മീനം മാസത്തിൽ (മാർച്ച്-ഏപ്രിൽ) ആഘോഷിക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ അതിവിശേഷമായിട്ടും ഭക്തിപ്രാധാന്യത്തോടെ ആഘോഷിക്കുന്ന ഒരു പ്രസിദ്ധമായ അനുഷ്ഠാനമാണ് മകരച്ചൊവ്വ.

മകരമാസത്തിലെ ആദ്യ ചൊവ്വാഴ്ച, സാധാരണയായി അറിയപ്പെടുന്നത് മുപ്പട്ടുചൊവ്വാഴ്ച, ആണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. പ്രത്യേകിച്ച് ഭദ്രകാളീ ക്ഷേത്രങ്ങളിൽ, ഈ ദിവസം വിശേഷപൂജകൾ, തായമ്പക, മറ്റു വാദ്യകലാപ്രകടനങ്ങൾ, ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ, പൂമൂടൽ, പൊങ്കാല ഉത്സവം എന്നിവയും ആചാരാനുസൃതമായി നടത്തപ്പെടുന്നു.

Address:
Temple Rd,
Desom,
Aluva, Kerala 683102

Similar Interests

Similar Temples



TOP