Perandoor Sri Balabhadra Devi Temple, located approximately 4 km from Edappally Lulu Center in Ernakulam district, is dedicated to Goddess Balabhadra Devi.

The presiding deity, Sri Bhagavathi Devi, is worshipped in the form of a teenage girl and is also known as Sri Balabhadra or Sri Bala. This divine form embodies the gentleness and grace of Bhadrakali. Goddess Kali has been revered in India since ancient times.
There are two prominent legends associated with Bhadrakali—one describes her emergence from Lord Shiva's third eye to vanquish the demon Darika, while the other tells of Shiva, enraged by Sati’s self-immolation in Daksha’s fire sacrifice, manifesting Bhadrakali to avenge her.
പേരണ്ടൂർ ശ്രീ ബാലഭദ്രാദേവി ക്ഷേത്രം
എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ നിന്ന് 4 കിലോമീറ്റർ ദൂരത്ത് സ്ഥിതിചെയ്യുന്ന ശ്രീ ബാലഭദ്രാദേവി ക്ഷേത്രം ഭക്തർക്കായി പ്രകാശം ചൊരിഞ്ഞുനില്ക്കുന്നു. ഇവിടെ ശ്രീ ഭഗവതി ദേവിയെ ഒരു കൗമാരപെൺകുട്ടിയുടെ രൂപത്തിൽ ആരാധിക്കുന്നു ശ്രീ ബാലഭദ്ര എന്നും ശ്രീ ബാലാ എന്നും അറിയപ്പെടുന്നു. ഭദ്രകാളിയുടെ സൗമ്യഭാവത്തിൽ ആണ് ഈ ദേവി.
അതിപുരാതനകാലം മുതൽ ഭാരതീയർ ആരാധിച്ചുവരുന്നു. ഭദ്രകാളിയെക്കുറിച്ചുള്ള രണ്ട് പ്രമുഖ ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്—ഒന്നിൽ, ദാരികാസുരനെ സംഹരിക്കാനായി ഭദ്രകാളി ഭഗവാൻ ശിവന്റെ മൂന്നാം കണ്ണിൽ നിന്ന് ഉത്ഭവിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു; മറ്റൊന്നിൽ, ദക്ഷൻ നടത്തിയ യാഗത്തിൽ സതി ദേഹത്യാഗം ചെയ്തതിൽ ക്രുദ്ധനായ ശിവൻ, ദക്ഷനോടുള്ള പ്രതികാരാർത്ഥം തന്റെ ജട നിലത്തടിച്ചു ഭദ്രകാളിയെ സൃഷ്ടിച്ചുവെന്ന് പറയുന്നു.
ഭദ്രകാളിക്ക് അതിമധുരമുള്ള കടുംപായസവും തിരളിയും പ്രിയപ്പെട്ട നൈവേദ്യങ്ങളാണ്. ദേവിക്ക് സമർപ്പിക്കുന്ന പ്രധാന വഴിപാടുകളായി കുരുതി, നിണകുരുതി, രക്തപുഷ്പാഞ്ജലി, ചാന്താട്ടം എന്നിവ.അതിൽ കുരുതിക്കായി വറപൊടി, പൊതിച്ച കരിക്കും, വെറ്റിലപാക്ക് എന്നിവ നിർബന്ധമാണ്. ചുവന്ന നിറത്തിലുള്ള പുഷ്പങ്ങൾ ദേവീപൂജയ്ക്ക് ഉത്തമമാണെന്ന് കരുതപ്പെടുന്നു, പ്രത്യേകിച്ച് ചെന്താമരപ്പൂവും ചെത്തിപ്പൂവും ദേവിക്ക് ആകർഷകമായ പുഷ്പാർച്ചനയായി ഭക്തർ സമർപ്പിക്കുന്നു.