Pralayakkad Shiva Temple uniquely features two shrines dedicated to the same deity within a single Mathilkkettu, making it the only temple of its kind globally.

Situated at the highest elevation in Pralayakkad, this site was historically referred to as Kazhuvettumpara. In ancient times, during the king's rule, it served as a burial ground where offenders faced execution. According to Hindu mythology, it is believed that Sri Parameswaran resides in Chudalapparambu in Kailasa, thus rendering this temple land akin to Kailash.
The temple observes the Aratyu during the Karutthavavu of the month of Meenam, with the flag being hoisted at this temple, followed by a similar ceremony at the Vishnu temple on the third day.
Arrattu celebrations occur on the eighth day after the consecration of both temples.
Sastha serves as the Upadevan of the temple. During the monsoon season, special bhajans, candlelight vigils, and illuminations are organized. This temple also attracts Ayyappa devotees as a significant pilgrimage site. The two principal temples here are the Pralayakkad Mahadeva Temple and the Pralayakkad Mahavishnu Temple, both constructed by King Vadavoor.
പ്രളയക്കാട് മഹാദേവ ക്ഷേത്രം
ഒരേ മതിൽക്കെട്ടിനകത്ത് ഒരേ ദേവന്റെ രണ്ടു ശ്രീകോവിലുകൾ കാണാൻ കഴിയുന്ന ഏക ക്ഷേത്രം പ്രളയക്കാട് ശിവക്ഷേത്രമാണെന്നു പറയാം. പ്രളയക്കട്ടെ ഏറ്റവും ഉയർന്ന സ്ഥാനത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥലത്തിന് പഴമയിൽ "കഴുവേറ്റുംപാറ" എന്നായിരുന്നു പേര്. രാജഭരണകാലത്ത് കുറ്റവാളികളെ തൂക്കിലേറ്റിയിരുന്ന ശ്മശാനഭൂമി ആയിരുന്നുവെന്ന് പഴമക്കാർ പറയുന്നുണ്ട്.
ഹൈന്ദവ വിശ്വാസപ്രകാരം, കൈലാസത്തിൽ ശ്രീ പരമേശ്വരൻ ചുടലപ്പറമ്പിൽ സ്ഥിതിചെയ്യുന്നതുപോലെ, കൈലാസ സമമായ ഒരു തനതു ദൈവിക മണ്ഡലമായി ഈ ക്ഷേത്രഭൂമി കണക്കാക്കപ്പെടുന്നു ക്ഷേത്രത്തിൽ മീനമാസത്തിലെ കറുത്തവാവിനാണ് ആറാട്ട് നടത്തപ്പെടുന്നത്.
ക്ഷേത്രത്തിലെ കൊടിയേറ്റ് കഴിഞ്ഞ് മൂന്നാം ദിവസം സമീപസ്ഥമായ മഹാവിഷ്ണു ക്ഷേത്രത്തിലും കൊടിയേറും. ഈ രണ്ട് ക്ഷേത്രങ്ങളുടെയും കൂട്ടിയെഴുന്നള്ളിപ്പ് നടത്തുന്നതിന് ശേഷമാണ് എട്ടാം ദിവസം ആറാട്ട് ചടങ്ങ് നടക്കുന്നത്.
ക്ഷേത്രത്തിലെ പ്രധാന ഉപദേവൻ ശാസ്താവാണ്. മണ്ഡലകാലത്ത് ഭക്തർക്ക് ഭജനയും ദീപാരാധനയും വിളക്കും നിർവഹിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നു. അയ്യപ്പഭക്തന്മാർക്കായി പ്രത്യേക സൗകര്യങ്ങളോടെ ഈ ക്ഷേത്രം ഒരു ഇടത്താവളമായി മാറിയിട്ടുണ്ട്.
ഉത്സവസമയത്ത് ഭഗവാന്റെ കൂട്ടിയെഴുന്നള്ളിപ്പിനായി മഹാവിഷ്ണു ക്ഷേത്രത്തിൽനിന്ന് ഭഗവാൻ പ്രളയക്കാട് ക്ഷേത്രത്തിലേക്ക് എത്തുന്നു. വലിയവിളക്ക് ദിവസം രാവിലെ ഭഗവാൻ എത്തിയതിനു ശേഷം ഉടനെ പഞ്ചാരിമേളം തുടങ്ങും.
മേളത്തിന് ശേഷം മഹാവിഷ്ണു നേരിട്ട് അക്കര ക്ഷേത്രത്തിലേക്ക് പോകാതെ പ്രളയക്കാട് ക്ഷേത്രത്തിലെ മുഖമണ്ഡപത്തിനു മുമ്പിൽ താൽക്കാലികമായി വിശ്രമിക്കുന്നു. അപ്പോൾ ഭഗവാന്മാർ മുഖത്തോട് മുഖമായി കുശലം പറയും – അതൊരു അതുല്യമായ ദർശന അനുഭവമാണ്. അതിന്റെ ഭാഗമായി ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകളുമുണ്ട്.
വൈകുന്നേരത്തെ കാഴ്ച ശീവേലിക്ക് മഹാവിഷ്ണുവിനെയാണ് എഴുന്നള്ളിക്കുന്നത്. കാഴ്ച ശീവേലി കഴിഞ്ഞ ശേഷമേ മഹാവിഷ്ണു അക്കര ക്ഷേത്രത്തിലേക്ക് പോകുകയുള്ളു.
അവിടെ ദീപാരാധന, ശ്രീഭൂതബലി, ഉത്സവ ചടങ്ങുകൾക്ക് ശേഷം മഹാവിഷ്ണു വീണ്ടും പ്രളയക്കാട് ക്ഷേത്രത്തിലേക്ക് മടങ്ങിയെത്തും.
മറ്റേതൊരു ക്ഷേത്രങ്ങളിലും കാണാനാകാത്ത ദേശബലി എന്ന പ്രത്യേക ചടങ്ങ് ഈ ക്ഷേത്രത്തിൽ ഉണ്ട്. ശ്രീഭൂതബലി, ഉത്സവബലി എന്നിവയുടെ വിപുലതയോടെയാണ് ദേശബലി ആചരിക്കപ്പെടുന്നത്. ഈ ചടങ്ങിനായി ഭഗവാൻ നാട്ടിൽ വിശ്രമിച്ച്, നാടിന്റെയും ഭക്തജനങ്ങളുടെയും ക്ഷേമാന്വേഷണം നടത്തുന്നു എന്നാണ് സങ്കൽപ്പം.
പാറക്കൽ വാരിയത്തിന്റെ കുടുംബക്ഷേത്രമായ വീരഹനുമാനും ഭദ്രകാളിയും പ്രതിഷ്ഠയുള്ള മറ്റൊരു ക്ഷേത്രം ഈ ക്ഷേത്രത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
Address:
Kuruppampady Panamkuzhy Rd,
Vengoor West,
Kerala 683545