Muthaliyarbhagam Rameswaram Mahadeva Temple Thoppumpady Ernakulam

Rameshwaram Temple in Thoppumpady, Ernakulam, is a sacred temple dedicated to Lord Parameswara (Shiva).


Known for its serene and spiritually uplifting atmosphere, this temple radiates positive energy, making an early morning visit a truly refreshing experience. It is believed that a visit to this temple helps dispel negative energies and fills devotees with divine blessings. A unique offering at this temple is the lighting of Aalila Vilakku, which costs ₹250/-.

According to temple beliefs, lighting this special lamp increases the chances of finding a suitable life partner. The temple holds deep historical and cultural significance, and its peaceful ambiance makes it an ideal place for prayer and meditation. Whether for religious worship or seeking divine blessings, Rameshwaram Temple stands as a beacon of faith and positivity in Kerala.

രാമേശ്വരം മഹാദേവ ക്ഷേത്രം, തോപ്പുംപടി

കൊച്ചി തോപ്പുംപടിയിൽ നിന്ന് 1.3 കിലോമീറ്റർ അകലെ, കരുവേലിപ്പടിയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് മുതലിയാർഭാഗം രാമേശ്വരം മഹാദേവ ക്ഷേത്രം. ഈ ക്ഷേത്രത്തിൻറെ വാസ്തുശില്പം ശ്രദ്ധിച്ചാൽ തമിഴ്നാട്ടിലെ പ്രശസ്തമായ രാമേശ്വരം ക്ഷേത്രവുമായി സാമ്യമുള്ളതായി കാണാം. മുതലിയാർഭാഗം രാമേശ്വരം ക്ഷേത്രം തമിഴ് സംസാരിക്കുന്ന വെള്ളാളപിള്ള സമുദായത്തിൻറെ ഉടമസ്ഥതയിലായിരുന്നു.

ഈ പ്രദേശം സൂക്ഷിപ്പ് നോക്കിയിരുന്ന മുതലിയാർ എന്നറിയപ്പെട്ട തമിഴ് വെള്ളാള പിള്ളയുടെ ഉടമസ്ഥതയിലായിരുന്നു. ശിവഭക്തരായ വെള്ളാളപിള്ളമാർ തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറുകയും പണ്ട് ക്ഷേത്ര നിർമാണത്തിനായി മരത്തിലും കൃഷ്ണശിലയിലുമുള്ള കൊത്തുപണികൾക്കായി വിദഗ്ധന്മാരെ രാജാക്കന്മാർ ഇവിടെ എത്തിക്കുകയും ചെയ്തു.

ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കിയ ശേഷം ചിലർ ഇവിടെ സ്ഥിരതാമസമാക്കിയതോടെ ക്ഷേത്രം കൂടുതൽ പ്രസിദ്ധിയാർജിച്ചു. വെള്ളാളപിള്ളയുടെ നേതൃത്വത്തിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ ഭഗവാൻ ശ്രീ പരമേശ്വരൻ ആണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിലെ സുപ്രധാന വഴിപാടുകളിൽ ഒന്നാണ് ആലില വിളക്ക്. ഈ വഴിപാടിൽ പങ്കുചേരുമ്പോൾ ഒരു നല്ല ഭർത്താവിനെയും ഭാര്യയെയും നേടാനുള്ള സാധ്യത വർദ്ധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

Address:
Karuvelipady,
Panayappilly,
Thoppumpady,
Kochi, Kerala 682002

Similar Interests

Similar Temples



TOP