Ravipuram Sree Krishna Swamy Temple is located in Ernakulam town, Kerala, with its darshanam facing west.

The temple is dedicated to Bhagavan Sri Krishna, and Sri Krishna Janmashtami is celebrated with great devotion and enthusiasm.
The temple also houses Upa Devatas, including Ganapathy, Ayyappa, Bhagavathy, and Nagam. The six-day annual festival concludes on the Punartham nakshatra in the Malayalam month of Meenam with the grand Arattu ceremony.
Historically, the temple was once owned by Pazhoor Paduthol Mana. During Tipu Sultan’s invasion, the idol of Guruvayurappan was being transported by water from Guruvayur to Ambalappuzha for safekeeping. On its journey, the idol was temporarily enshrined and worshipped at the Valiyambalam of Ravipuram Temple. This historical event is documented in the History of Kerala by A. Sreedharan Menon. The idol's arrival at Ravipuram Temple happened on a Thursday, adding to the temple’s historical and spiritual significance.
The temple’s festival, held in the month of Kumbham, is celebrated with the participation of renowned artists, preserving the temple's rich cultural heritage. Additionally, every month on the day of Punartham, the temple's dedication star, special rituals such as Navakam and Panchagavyabhishekam are performed to purify and enhance the deity’s divine energy.
രവിപുരം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം
എറണാകുളം നഗരത്തിലെ പള്ളിമുക്കിന് സമീപം സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളോളം പഴക്കം ചെന്ന അതിപുരാതനമായ ക്ഷേത്രമാണ് രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. ഈ മഹാക്ഷേത്രം രവിപുരം പൗരസമിതി ടെമ്പിൾ ട്രസ്റ്റിന്റെയും കൊച്ചി ദേവസ്വം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നിയന്ത്രിക്കുന്നത്. ക്ഷേത്രത്തിലെ തന്ത്രിയാണ് ബ്രഹ്മശ്രീ പുലിയന്നൂർ ശശി നമ്പൂതിരിപ്പാട്. വൈദിക ശ്രേഷ്ഠരായ തന്ത്രിമാർ, ശാന്തിമാർ, ഭക്തജനങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ പൂജാദികാര്യങ്ങൾ ആചാരാനുസൃതമായി നിർവഹിക്കപ്പെടുന്നു.
നാലുവർഷം മുമ്പ്, പഞ്ചദിനകലശപൂജകൾ അനുഷ്ഠിക്കുകയും, അപൂർവമായി മാത്രം നടക്കാറുള്ള അഷ്ടബന്ധകലശം മഹോത്സവം ഭക്തിയുടെ മഹാസാഗരമാകുകയും ചെയ്തു. അഷ്ടബന്ധകലശം പൂർത്തിയായതോടെ ദേവചൈതന്യം വർദ്ധിച്ചു, ക്ഷേത്രത്തിന്റെയും ഭക്തജനങ്ങളുടെയും ഐശ്വര്യം നേർക്കുനേർ വർദ്ധിച്ചു. മന്ത്രോച്ചാരണം കൊണ്ടും ദൈവചൈതന്യം കൊണ്ടും ക്ഷേത്രത്തിൽ എത്തുന്ന ഭക്തർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സർവൈശ്വര്യവും അനുഗ്രഹവും ലഭിക്കുമെന്നാണ് വിശ്വാസം.
ടിപ്പുവിന്റെ പടയോട്ടം നടന്ന കാലത്ത്, ഗുരുവായൂരപ്പന്റെ വിഗ്രഹം ജലമാർഗം അമ്പലപ്പുഴയിലേക്ക് മാറ്റുമ്പോൾ, രവിപുരം ക്ഷേത്രത്തിന്റെയും എറണാകുളം കായലിന്റെയും സമീപത്ത് എത്തിയപ്പോൾ ശക്തമായ മഴയും കാറ്റും മൂലം യാത്ര തടസ്സപ്പെടുകയും, അപ്പോൾ ക്ഷേത്രത്തിലെ വലിയമ്പലത്തിൽ ദേവനെ താത്കാലികമായി പ്രതിഷ്ഠിക്കുകയും, പൂജ-നിവേദ്യങ്ങൾ അർപ്പിക്കുകയും ചെയ്തതായി ഐതിഹ്യമുണ്ട്.
ക്ഷേത്രോത്സവം കുംഭമാസത്തിലാണ് ആഘോഷിക്കുന്നത്. എല്ലാ മാസവും പ്രതിഷ്ഠാ നക്ഷത്രമായ പുണർതം നാളിൽ നവകം, പഞ്ചഗവ്യാഭിഷേകം എന്നിവ നടത്തി ദേവനെ പവിത്രീകരിക്കുകയും ദൈവചൈതന്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്ന് അഷ്ടമിരോഹിണി മഹോത്സവമാണ്.
ഇതിന് പുറമെ, അഞ്ചുദിവസം നീണ്ടു നിൽക്കുന്ന ദ്രവ്യകലശം, ആറുദിവസം നീണ്ടുനിൽക്കുന്ന ഉത്സവം, മൂന്ന് ദിവസത്തെ ഏകാദശിവിളക്ക് മഹോത്സവം, 108 തേങ്ങകളോടെ അഷ്ടദ്രവ്യ ഗണപതി ഹോമം, വിനായക ചതുർത്ഥി, മണ്ഡലകാലത്ത് 41-ാം ദിവസം അയ്യപ്പൻ പാട്ട്, ആയില്യ നാളിൽ നാഗപൂജ, എല്ലാ ഏകാദശികളിലും നാരായണീയപാരായണം, വൈശാഖമാസത്തിൽ ശ്രീമദ് ഭാഗവത സപ്താഹം, രാമായണ മാസാചരണം, പ്രഭാഷണങ്ങൾ, നവരാത്രി പൂജ, വിദ്യാരംഭം, ഓരോ മാസവും ഒന്നാം തീയതി നാമജപാർച്ചന തുടങ്ങിയവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ.
Address:
Ravipuram Rd,
Ravipuram,
Perumanoor,
Ernakulam, Kerala 682016