Edavoor Sree Sankaranarayana Mahakshetra, located 5 km from Kalady in Ernakulam, is an ancient and revered Hindu temple dedicated primarily to Lord Subramanya.

The temple also houses deities like Sri Parameswaran, Sri Parvati, Vighneshwaran, and Sri Ayyappan. It is managed by the Sree Narayana Trust and is known for its unique rituals and offerings that attract devotees from across the country.
A significant ritual at the temple is the Mangaladeepa Dedication Prayer, held every Tuesday evening. This prayer session, organized by the Dharmaparipalana Sabha, follows the teachings of Sree Narayana Guru and is renowned nationwide. Devotees gather to seek blessings for various aspects of life, including education, career, marriage, children, prosperity, health, and peace of mind. In front of the sanctum, devotees submit written prayers into a sacred trove (Bhandaaram).
These prayers are later drawn by individuals as per the Melshanthi’s guidance, symbolizing a selfless act of praying for others’ wishes. The ritual involves carrying silk, vel (spear), and pearls along with a ghee lamp while circumambulating the temple three times, followed by chanting and Deeparadhana. The prayers conclude in the Melshanthi prayer hall with special recitations beginning with "Sarvakaryeshu Sarvada", ensuring unity in devotion.
This tradition of selfless prayer continues uninterrupted every Tuesday, regardless of weather conditions, drawing hundreds of devotees. Since Tuesday is considered the most auspicious day for Lord Subramanya, it is believed that prayers made on this day bring divine grace and fulfillment.
ശ്രീ ശങ്കര നാരായണ മഹാക്ഷേത്രം, എടവൂർ
എറണാകുളം ജില്ലയിലെ കാലടിയിൽനിന്ന് 5 കിലോമീറ്റർ അകലെ പെരിയാർ കടന്ന് യാത്രചെയ്താൽ ഇടവൂർ ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിലെത്താം. ഈ ക്ഷേത്രം വളരെ പുരാതനമാണ്. ക്ഷേത്രത്തിലെ പ്രാർത്ഥനാ രീതികളും ആചാരാനുഷ്ഠാനങ്ങളും കാരണം, വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഇവിടെ എത്തുന്നു. ശ്രീ സുബ്രഹ്മണ്യൻ ആണ് പ്രധാന പ്രതിഷ്ഠ. കൂടാതെ, ശ്രീ പരമേശ്വരൻ, ശ്രീ പാർവതി, വിഘ്നേശ്വരൻ, ശ്രീ അയ്യപ്പൻ എന്നിവരും ക്ഷേത്രത്തിൽ പ്രതിഷ്ഠിതരാണ്. ക്ഷേത്രം ശ്രീനാരായണ ട്രസ്റ്റിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്.
ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ മംഗളദീപ സമർപ്പണ കാര്യസിദ്ധി പ്രാർത്ഥന വളരെ പ്രസിദ്ധമാണ്. മറ്റുള്ളവരുടെ സങ്കട നിവാരണത്തിനായി ഭക്തർ നടത്തുന്ന ഈ പ്രത്യേക പ്രാർത്ഥന, ശ്രീ നാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ വചനാനുസൃതമായി ധർമ്മപരിപാലന സഭ ചേരാനെല്ലൂർ ശ്രീ ശങ്കരനാരായണ മഹാക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും സന്ധ്യയിൽ നടത്തുന്നു. ഈ പ്രാർത്ഥനയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭക്തജനങ്ങൾ പങ്കെടുക്കുന്നു.
പ്രാർത്ഥനയിൽ പങ്കെടുപ്പിക്കുന്ന ഭക്തർക്ക് മാനസികമായി നിറഞ്ഞ ഒരു ആഗ്രഹം ഉണ്ടായിരിക്കും. മക്കളുടെ വിദ്യാഭ്യാസം, തൊഴിൽ, വിവാഹം, സന്താനഭാഗ്യം, മനസ്സമാധാനം, ഐശ്വര്യം, ക്ഷേമം, ആരോഗ്യം, രോഗമുക്തി എന്നിവയ്ക്കായുള്ള പ്രാർത്ഥനകൾ ഭക്തർ സമർപ്പിക്കുന്നു.
ക്ഷേത്ര ശ്രീകോവിലിനു മുമ്പിലുള്ള ഭണ്ഡാരത്തിൽ കണിക്ക സമർപ്പിക്കുന്നതിന് പുറമേ, മറ്റൊരു ഭണ്ഡാരത്തിലേക്ക് ഭക്തർ രണ്ട് വരികളിൽ പ്രാർത്ഥന എഴുതി സമർപ്പിക്കുന്നു. ഈ ഭണ്ഡാരത്തിൽ നിന്ന് പ്രാർത്ഥനക്കുറിപ്പുകൾ ഒരു ഓട്ടുരുളിയിൽ സമർപ്പിച്ച ശേഷം മേൽശാന്തിയുടെ നിർദ്ദേശപ്രകാരം ഓരോ ഭക്തനും ഒരു കുറിപ്പ് എടുത്ത് കൈയിൽ പിടിക്കും.
ശ്രീകോവിലിൽനിന്ന് കൊളുത്തിയ നെയ്യ് വിളക്കുകളേന്തി, പട്ടും വേലും മുത്തുക്കുടയും വഹിച്ച് വള്ളി-ദേവയാനി സമേതനായ ശ്രീ മുരുകഭഗവാനെ സ്തുതിച്ച് ഭക്തർ ക്ഷേത്ര ചുറ്റമ്പലത്തിന് പുറത്തു മൂന്നു വലം വയ്ക്കും. ശേഷം ശ്രീകോവിലിന് മുമ്പിൽ മൂന്നു പ്രാവശ്യം വലം വച്ച് നിലവിളക്കുകൾ അണിയിച്ചിടും. അതിനുശേഷം ഭജനസംഗമം നടത്തപ്പെടും. ദീപാരാധനയ്ക്കുശേഷം നടതുറന്ന് ദർശനം ലഭിക്കുമ്പോൾ ക്ഷേത്ര മേൽശാന്തി നമസ്കാര മണ്ഡപത്തിലെത്തി "സർവ്വകാര്യേഷു സർവ്വദാ" എന്ന് ആരംഭിക്കുന്ന പ്രത്യേക പ്രാർത്ഥനകൾ ചൊല്ലിക്കൊടുക്കും.
ഇതിന് പങ്കാളികളാകുന്ന എല്ലാ ഭക്തരും ഈ പ്രാർത്ഥന ഏകമനസ്സോടെ ഏറ്റുചൊല്ലും.
ഭക്തജനങ്ങൾ തങ്ങളുടെ സ്വന്തം ആഗ്രഹങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകൾ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അന്തിമമായി മറ്റൊരു ഭക്തന്റെ പ്രാർത്ഥനയും നിർവഹിക്കുന്നതാണ് ഈ ആചാരത്തിന്റെ സവിശേഷത. എല്ലാ ചൊവ്വാഴ്ചയും ഈ ആരാധനാ ക്രമം തുടർച്ചയായി നടക്കുന്നു.
പെയ്തുമാറിയ മേഘങ്ങളും പൊരിവെയിലും തടസ്സമാകുന്നില്ല. അനുഭവ സാക്ഷ്യങ്ങളുമായി നിരവധി ഭക്തജനങ്ങൾ ഇവിടെ എത്തുന്നു.
ചൊവ്വാഴ്ച മംഗളവാരം എന്നറിയപ്പെടുന്നു, ശ്രീ സുബ്രഹ്മണ്യ ഭഗവാനെ ആരാധിക്കാനുള്ള ഏറ്റവും അനുയോജ്യമായ ദിവസമാണ്. ഈ ദിവസം ഭക്തജനങ്ങളുടെ അകമഴിഞ്ഞ പ്രാർത്ഥന ദേവന്റെ കൃപാകടാക്ഷത്തിന് ഏറ്റവും അനുയോജ്യമാണ്.
Address:
Edavoor, Kerala 682011