Sri Dattanjaneya Temple, located near Aluva in Ernakulam district, is a revered spiritual center on the serene banks of the Periyar River.

Sri Dattanjaneya Temple was consecrated on March 18, 1991, by Sri Sri Sri Ganapathy Sachidananda Swamiji of the Avdhooda Datta Peetha. The main deity, Lord Siddharaja Dattatreya, is depicted with three heads, six eyes, and six hands, holding a conch, wheel, damaru, trident, and kamandalu, continuously bestowing blessings upon devotees.
Alongside, Sri Mahaganapathy was also enshrined as a sub-deity.
On December 13, 1999, the temple was further sanctified with the installation of Lord Anjaneya Bhagawan, which led to the temple becoming widely known as the Dattanjaneya Temple. In 2001, Navagrahas and Nagadevathas were also installed, enhancing the temple’s spiritual significance. Today, thousands of devotees visit the temple, seeking both material prosperity and spiritual solace.
ശ്രീ ദത്ത ആജ്ഞനേയ ക്ഷേത്രം
ശ്രീ ദത്താഞ്ജനേയ ക്ഷേത്രം കേരളത്തിലെ എറണാകുളം ജില്ലയിലെ ആലുവ നഗരത്തിനോട് ചേർന്ന് പെരിയാർ നദിയുടെ തീരപ്രദേശത്ത് സ്ഥിതിചെയ്യുന്നു. പ്രധാന പ്രതിഷ്ഠയായ സിദ്ധരാജ ദത്താത്രേയ ഭഗവാൻ, ശംഖ്, ചക്രം, ഡമരു, തൃശൂലം, കമണ്ഡലു, കാമധേനു എന്നിവ കൈവശം പിടിച്ചുകൊണ്ട് അഭയഹസ്തവരദായകനായി അനുഗ്രഹം പകരുന്ന മൂന്നു ശിരസ്സുകളോടും ആറു നേത്രങ്ങളോടും ആറു കൈകളോടും കൂടിയ ദിവ്യചൈതന്യസാന്നിദ്ധ്യമാണ്.
1991 മാർച്ച് 18-നാണ് മൈസൂരിലെ അവധൂത ദത്താപീഠത്തിന്റെ തലവനായ ആദരണീയ ഗുരു ശ്രീ ഗണപതി സച്ചിദാനന്ദ സ്വാമിജി ഈ ക്ഷേത്രം ഭക്തർക്കായി സമർപ്പിച്ചത്. അതോടൊപ്പം തന്നെ ശ്രീ മഹാഗണപതിയുടെ വിഗ്രഹവും ഉപദേവതാ പ്രതിഷ്ഠയായി ഇവിടെ സ്ഥാപിച്ചു. കല്ലിൽ നിർമ്മിച്ച ശ്രീ സിദ്ധരാജ ദത്താത്രേയ ക്ഷേത്രം ആലങ്കാരികരീതിയിലും തന്ത്രപരമായ ക്രമത്തിലും അല്പം ഉയർന്ന സ്ഥിതിയിലാണ് കാണപ്പെടുന്നത്.
ക്ഷേത്രത്തിൻറെ പിൻഭാഗത്ത് വിശിഷ്ടമായ ഒരു അത്തിമരമുണ്ട്, ദത്താത്രേയ ഭഗവാനെ അനുസ്മരിപ്പിക്കുന്ന ഈ വൃക്ഷം ഭക്തർക്ക് അനുകൂല ഫലങ്ങൾ നൽകുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ അത്തിമരത്തെ പ്രദക്ഷിണം ചെയ്യുന്നതിലൂടെ ഭക്തർക്കു ഭാഗ്യം പ്രാപ്യമാകുമെന്ന വിശ്വാസമുണ്ട്. കുട്ടികളില്ലാത്തവർക്കു സന്താനലബ്ധി ഉണ്ടാകുന്നതിനും ദുഷ്ടശക്തികളെയും ദുരിതങ്ങളെയും അകറ്റുന്നതിനും ഇതിന്റെ ആരാധന സഹായകരമാണെന്ന് കരുതപ്പെടുന്നു.
ഈ അത്തിമരത്തിൻറെ ശാഖകൾ വിവിധ ഹോമകർമങ്ങൾക്കായി ഉപയോഗിക്കപ്പെടുന്നു. ആയുർവേദത്തിൽ പ്രസിദ്ധമായ നാൽപമര ഔഷധസംഘത്തിലെ (അത്തി, ഉതി, പേരാൽ, അരയാൽ) പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഈ അത്തിമരം. ശ്രീരാമചന്ദ്രൻ, സീതാദേവി, ലക്ഷ്മണൻ എന്നിവരുടെ സാന്നിധ്യത്താൽ സമ്പന്നമാണ് ആഞ്ജനേയന്റെ ശ്രീകോവിൽ. ക്ഷേത്രത്തിൻറെ തെക്കുപടിഞ്ഞാറ് ഭാഗത്ത് വിശേഷമായൊരു പ്രതിഷ്ഠയായി കാര്യസിദ്ധി ആഞ്ജനേയനോടൊപ്പം നാഗേന്ദ്ര വിഗ്രഹവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
Address:
Swargam Road,
Kadavu Rd,
near Kunnumpuram,
Desom, Aluva,
Kerala 683102