Sri Raja Rajeswari Temple Palarivattam Ernakulam

Sri Raja Rajeswari Temple is located in Palarivattom, one of the major commercial hubs in the heart of Cochin.


It is regarded as one of the oldest temples in the region. The temple is dedicated to Goddess Sri Raja Rajeswari, also known as 'Jala Durga.' Although the exact age of the temple is unknown, it is believed to be one of the 108 Durga temples established by Lord Parasurama in Kerala.

For a long period, the temple was under the control of Swarnathu Mana, and it is said that Jagadguru Sri Adi Shankaracharya visited the temple during that time. The temple features an artistically designed Sreekovil, Thidappalli, Namaskara Mandapam, Naalambalam, Balikkalpura, Koothambalam, Sadhyaalayam, and a temple pond, attracting hundreds of devotees daily for worship. In addition to Goddess Sri Raja Rajeswari, the temple complex also houses deities such as Lord Ganesha, Lord Ayyappa, Lord Vishnu, Lord Shiva, and Goddess Naga Yakshi.

ശ്രീ രാജരാജേശ്വരി ദേവീ ക്ഷേത്രം

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ദേവി ക്ഷേത്രത്തിൽ, അഭയവരദായിനിയും ശംഖുചക്രാംഗിതയുമായ ശ്രീ രാജരാജേശ്വരിയാണ് പ്രധാന പ്രതിഷ്ഠ. പരശുരാമൻ കേരളത്തിൽ സ്ഥാപിച്ച 108 ദുർഗ്ഗാലയങ്ങളിൽ ഒന്നായി ഈ ക്ഷേത്രം വിശ്വസിക്കപ്പെടുന്നു. ശില്പഭംഗിയാർന്ന ശ്രീകോവിലും തിടപ്പള്ളിയും നമസ്കാരമണ്ഡപവും നാലമ്പലവും ബാലിക്കള്പുരയും കൂത്തമ്പലവും സദ്യാലയവും വിശാലമായ കുളവുമുള്ള ഈ ദേവി സന്നിധിയിൽ നിത്യേന നൂറുകണക്കിന് ഭക്തജനങ്ങൾ ദർശനം നടത്തി അനുഗ്രഹം പ്രാപിക്കുന്നു. ക്ഷേത്രത്തിലെ ഉപദേവതകളായ ഗണപതി, ശാസ്താവ്, മഹാവിഷ്ണു, പരമശിവൻ, നാഗയക്ഷി എന്നിവർക്കായി ഭക്തജനങ്ങൾ വിവിധ വിധത്തിലുള്ള പൂജകളും വഴിപാടുകളും നടത്തുന്നു.

അഭിഷ്ടസിദ്ധിക്കായി പന്തിരുനാഴിപ്പായസം, പൂമൂടൽ, ഉദയാസ്തമനപൂജ, കളഭാഭിഷേകം, ചന്ദനം ചാർത്തൽ തുടങ്ങിയ വിശേഷാൽ പൂജകൾ ഭക്തർ നടത്തുന്നു. തുംബപ്പൂകൊണ്ടുള്ള മംഗല്യസൂക്താർച്ചന നടത്തി ദേവിയുടെ അനുഗ്രഹത്താൽ കന്യകമാർ മംഗല്യവതികളാകുമെന്ന വിശ്വാസം ഈ ക്ഷേത്രത്തിലെ പ്രത്യേകതകളിലൊന്നാണ്.എല്ലാ വർഷവും മേടമാസത്തിലെ ഉത്രം നാളിൽ ആഡംബരത്തോടെ ഉത്സവം നടത്തുന്നു.

കർക്കിടക മാസം ഒന്നുമുതൽ 41 ദിവസം പ്രത്യേക ത്രികാല പൂജകളും അതിവിശിഷ്ടമായ ശാസ്താം പാട്ടും, വൃശ്ചിക മാസത്തിലെ തൃക്കാർത്തിക നാളിൽ ആയിരക്കണക്കിന് ദീപങ്ങൾ കൊളുത്തി കാർത്തിക വിളക്ക്, ഭാഗവത സപ്താഹം, നവരാത്രി ആഘോഷങ്ങൾ എന്നിവ ഭക്തജനങ്ങളുടെ പങ്കാളിത്തത്തോടെ ആഘോഷപൂർവ്വം നടത്തുന്നു. വിജയദശമി ദിവസത്തിൽ നൂറുകണക്കിന് കുട്ടികൾ ശ്രീ രാജരാജേശ്വരിയുടെ സാക്ഷാത് മൂകാംബികാ ദേവിയുടെ തൽസ്വരൂപമായ സന്നിധിയിൽ വിദ്യാരംഭം കുറിക്കുകയും ദേവിയുടെ അനുഗ്രഹം പ്രാപിക്കുകയും ചെയ്യുന്നു.

Address :
Palarivattom,
Kochi,
Ernakulam, Kerala 682025

Similar Interests

Similar Temples



TOP