Thrikkakara Vamanamoorthy Temple complex is located in Thrikkakara, 2.2 kilometers from Edappally in Ernakulam.

Within the same temple complex is the Thrikkakara Shiva Temple. The temple faces east, and it has entrances on all four sides. Spread over an area of more than eight acres, the Thrikkakara temple complex is vast and expansive.Inside this temple complex, there are two main temples – the Vamana Temple and the Shiva Temple. Today, let’s explore the significance of the Shiva Temple, and tomorrow, on the occasion of Onam, we will learn about the specialties of Thrikkakara Appan’s temple.
According to temple customs, one must first offer prayers to Lord Shiva before worshipping Lord Vamana.
It is believed that the Shiva Linga in this temple was worshipped by King Mahabali, who was a devoted follower of Lord Shiva. The self-manifested (Swayambhu) Shiva Linga, approximately one foot in height, is enshrined facing east. Adjacent to the main Vamana Temple is the Shiva Temple, which was renovated in 2014. This temple houses idols of Lord Shiva, Lord Ganesha, Lord Karthikeya, and Goddess Durga.
While not much is known about the exact age and origin of this Shiva Temple, records indicate that it underwent renovation about a hundred years ago.
In addition to the shrines and sacred ponds, the temple complex also features three stages or halls for cultural performances, known as Naimishaaranyam, and a temple auditorium located in the southwest corner. This auditorium is frequently used for weddings, meetings, and the grand Onam feast during the festival celebrations. Compared to the Shiva Temple, the Vamana Temple is larger in size. Adjacent to it are the temple towers (Gopurams), elephant stable (Aanakottil), processional hall (Sheevelippura), and the flagpole (Kodimaram).
The elephant stable here is moderately sized and has the capacity to accommodate four to five elephants. Outside the elephant stable stands a copper-plated flagpole with an image of Garuda, the celestial mount of Lord Vishnu, at its top. Beyond the flagpole is the temple’s Balikkalpura, where the sacred Balikallu (sacrificial stone) is enshrined. This Balikallu is covered in brass and plated with gold for preservation. The base of this stone is intricately carved with images of Lord Brahma and the Ashtadikpalakas (the eight guardian deities of the directions).In front of the eastern and western temple gates, as well as inside the temple premises on the southern side, several sacred fig trees (Arayal) can be found.
According to Hindu beliefs, the Arayal tree is considered sacred, with Lord Brahma residing at the top, Lord Vishnu in the middle, and Lord Shiva at the roots, symbolizing the Trimurti (Three Supreme Gods). The tree also holds significance in Buddhist and Jain traditions. In fact, the Arayal is recognized as India’s national tree. Beneath one of these sacred fig trees lies a shrine dedicated to serpent deities (Naga Devatas). The shrine enshrines Anantha (Nagaraja), Nagayakshi, Nagakanya, Nagachamundi, and Chitrakooda.
തൃക്കാക്കര ശിവ ക്ഷേത്രം
എറണാകുളം എടപ്പള്ളിയിൽ നിന്ന് 2.2 കിലോമീറ്റർ അകലെയുള്ള തൃക്കാക്കരയിലാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്. ഇതേ ക്ഷേത്രസമുച്ചയത്തിൽ തന്നെയാണ് തൃക്കാക്കര ശിവക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. കിഴക്കോട്ട് ദർശനമുള്ള ഈ ക്ഷേത്രത്തിന് നാലുഭാഗത്തും പ്രവേശനമാർഗങ്ങളുണ്ട്. എട്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ ക്ഷേത്രസമുച്ചയമാണ് തൃക്കാക്കര ക്ഷേത്രം.
ക്ഷേത്ര സമുച്ചയത്തിനകത്ത് രണ്ട് പ്രധാന ക്ഷേത്രങ്ങളാണുള്ളത് – വാമനക്ഷേത്രവും ശിവക്ഷേത്രവും.
ഇതിൽ ശിവക്ഷേത്രം വളരെ പഴക്കം ചെന്നതായാണ് വിശ്വാസം. മഹാബലി തികഞ്ഞ ശിവഭക്തനായിരുന്നുവെന്നും അദ്ദേഹം ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗമാണ് ഈ ശിവക്ഷേത്രത്തിലുള്ളതെന്നും പുരാണങ്ങൾ പറയുന്നു. അതിനാൽ, ആദ്യം ശിവനെ വണങ്ങിയശേഷമേ ഭക്തർ വാമനനെ ദർശിക്കാവൂ എന്നതാണ് ഇവിടെ നിലനിൽക്കുന്ന ആചാരം. 2014-ൽ ഈ ശിവക്ഷേത്രവും അതിനോട് അനുബന്ധിച്ചുള്ള ഉപക്ഷേത്രങ്ങളും പുനർനിർമ്മിക്കുകയും നവീകരിക്കുകയും ചെയ്തു. മുമ്പ് അപൂർണ്ണമായ നാലമ്പലമോടുകൂടിയായിരുന്നു ഈ ക്ഷേത്രം, എന്നാൽ ഇപ്പോഴത്തെ ക്ഷേത്രത്തിൽ പൂർണ്ണ നാലമ്പലവും പ്രത്യേകം തിടപ്പള്ളിയും കിണറുമെല്ലാം ഉണ്ട്.
ശിവക്ഷേത്രത്തിന്റെ തൊട്ടുമുന്നിലാണ് മഹാബലിയുടെ സിംഹാസനപ്രതിഷ്ഠ.
ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വാമനക്ഷേത്രം സ്ഥിതിചെയ്യുന്നത്. വലിപ്പത്തിൽ ശിവക്ഷേത്രത്തെക്കാൾ വലിയതാണ് വാമനക്ഷേത്രം. ഇതിനോടനുബന്ധിച്ചാണ് ഗോപുരങ്ങളും ആനക്കൊട്ടിലും ശീവേലിപ്പുരയും കൊടിമരവുമെല്ലാം ഉള്ളത്. ഇവിടെ സമാന്യ വലിപ്പമുള്ള ആനക്കൊട്ടിയാണുള്ളത്, നാല് മുതൽ അഞ്ചു ആനകൾ എഴുന്നള്ളാൻ കഴിയുന്ന സൗകര്യമുണ്ട്. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവാന്റെ വാഹനമായ ഗരുഡനെ ശിരസ്സിലേറ്റിയ ചെമ്പുകൊടിമരം.
കൊടിമരത്തിനുമപ്പുറത്താണ് ക്ഷേത്രത്തിലെ ബലിക്കൽപ്പുര. ഇവിടെ വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നു. ഇത് സംരക്ഷിക്കുന്നതിനായി പിച്ചള കൊണ്ട് പൊതിഞ്ഞ് അതിനുമേൽ സ്വർണ്ണം പൂശിയിരിക്കുന്നു. ഈ ബലിക്കല്ലിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും മനോഹരമായ രൂപങ്ങൾ കൊത്തിയിട്ടിരിക്കുന്നു. ശിവക്ഷേത്രം ദീർഘചതുരാകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ്. കരിങ്കല്ലിൽ നിർമ്മിച്ച ഈ ശ്രീകോവിൽ വാമനക്ഷേത്രത്തിലെ ശ്രീകോവിലിനെ അപേക്ഷിച്ച് ചെറുതും ലളിതവുമാണ്. മേൽക്കൂര ഓടുമേഞ്ഞതും മുകളിൽ പിച്ചളതാഴികക്കുടം ഉള്ളതുമാണ്. ശ്രീകോവിലിനകത്ത് രണ്ട് മുറികളാണ് ഉണ്ടായിരിക്കുന്നത്, ഇതിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ഗർഭഗൃഹം.
ഏകദേശം ഒരടിയോളം ഉയരമുള്ള സ്വയംഭൂ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠ ചെയ്തിരിക്കുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്നതായി വിശ്വാസമുണ്ട്. സ്വയംഭൂലിംഗമായതിനാൽ അതിൽ മിനുക്കുപണികളൊന്നും ചെയ്തിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവയാണ് പ്രധാന വഴിപാടുകൾ.
തെക്കുംതേവർ എന്നറിയപ്പെടുന്ന ഈ മഹാദേവൻ മലതൃക്കാക്കരയിൽ കുടികൊള്ളുന്നു. ശിവന്റെ ശ്രീകോവിൽ ഒഴുക്കൻ മാതൃകയിലുള്ള നിർമ്മിതിയായി കണക്കാക്കപ്പെടുന്നു. മുഖ്യ പ്രതിഷ്ഠ തറനിരപ്പിൽ നിന്ന് അല്പം താഴെയായാണ് സ്ഥാപിച്ചിരിക്കുന്നത്, ഇത് ശ്രദ്ധേയമാണ്.
വടക്കുവശത്ത് കരിങ്കല്ലിൽ നിർമിച്ച ഓവുണ്ട്, ഇതിലൂടെ അഭിഷേകജലം ഒഴുകിപ്പോകുന്നു. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം നടത്തുന്നത് അനവശ്യമാണ്, അതിനാൽ ഭക്തർ അർദ്ധപ്രദക്ഷിണം മാത്രമാണ് ചെയ്യുക.ശിവക്ഷേത്രത്തിലെ നാലമ്പലം ദീർഘകാലമായി അപൂർണ്ണമായിരുന്നെങ്കിലും 2014-ലെ പുനരുദ്ധാരണപ്രവർത്തനങ്ങളോടെ ഇത് പൂര്ത്തിയാക്കുകയായിരുന്നു. നാലമ്പലത്തിനകത്ത് ഇരുവശങ്ങളിലും വാതിൽമാടങ്ങൾ ഉണ്ട്. ഇവിടെയുള്ള തിടപ്പള്ളി അടുത്തകാലത്താണ് പണിതതെങ്കിലും ക്ഷേത്രക്കിണർ പ്രാചീനമാണ്. ശിവന്റെ ശ്രീകോവിലിന്റെ പുറകിൽ ഇരുവശത്തുമായി രണ്ട് ഉപക്ഷേത്രങ്ങൾ കാണാം.
തെക്കുപടിഞ്ഞാറേ മൂലയിലുള്ള ശ്രീകോവിലുകളിൽ ഗണപതിയും പാർവ്വതിയും, വടക്കുപടിഞ്ഞാറേ മൂലയിലുള്ള ശ്രീകോവിലുകളിൽ സുബ്രഹ്മണ്യനും ദുർഗ്ഗയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ദർശനവും കിഴക്കോട്ടാണ്. ഈ ഉപക്ഷേത്രങ്ങളുടെ നിർമാണശൈലി സമാനമാണ്.
ശിവക്ഷേത്രത്തിന്റെ മുൻവശത്ത് മഹാബലിയുടെ സിംഹാസനസ്ഥാനം സ്ഥിതിചെയ്യുന്നു. ശിവക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വിവിധ ഉപദേവതകൾക്ക് പ്രതിഷ്ഠകളുണ്ട്. തെക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ഗണപതി ഭഗവാനാണ് പ്രതിഷ്ഠയുള്ളത്. ഏകദേശം ഒരു അടിയോളം ഉയരമുള്ള ചെറിയ വിഗ്രഹമാണിത്, ഗണപതിവിഗ്രഹങ്ങളുടെ സാധാരണരൂപത്തിലാണ് പ്രതിഷ്ഠ.
ക്ഷേത്രത്തിൽ നിത്യേന ഗണപതിഹോമം നടത്തപ്പെടുന്നു, ഒറ്റയപ്പം, മോദകം, കറുകമാല എന്നിവ പ്രധാന വഴിപാടുകളാണ്. വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായാണ് സുബ്രഹ്മണ്യസ്വാമിയുടെ പ്രതിഷ്ഠ. ബാലസുബ്രഹ്മണ്യൻ രൂപത്തിലുള്ള ഈ വിഗ്രഹം ഏകദേശം മൂന്നടി ഉയരമുള്ളതാണ്, വലത്തെകൈ അനുഗ്രഹ നിലയിലും ഇടത്തെകൈ അരയിൽ കുത്തിയ നിലയിലും, വലത്തെ ചുമലിൽ വേലധാരണമോടുമാണ്. പാലഭിഷേകം, പഞ്ചാമൃതം, നാരങ്ങാമാല എന്നിവ പ്രധാന വഴിപാടുകളാണ്. സുബ്രഹ്മണ്യന്റെ ശ്രീകോവിലിനോട് ചേർന്നാണ് ദുർഗ്ഗാദേവിയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിൽ.
കിഴക്കോട്ട് ദർശനമായ ദേവി ശാന്തഭാവത്തിലാണ്, ചതുർബാഹുവായ വിഗ്രഹത്തിൽ തൃക്കൈകളിൽ ശംഖചക്രവരദാഭയമുദ്രകൾ ഉണ്ട്. പട്ടും താലിയും ചാർത്തൽ, കൂട്ടുപായസം, ലളിതാസഹസ്രനാമാർച്ചന എന്നിവ പ്രധാന വഴിപാടുകളാണ്. ഗണപതിയുടെ ശ്രീകോവിലിനോട് ചേർന്നാണ് പാർവ്വതീദേവിയുടെ പ്രതിഷ്ഠയുള്ള ശ്രീകോവിലും. ഗൗരീശങ്കരഭാവത്തിൽ ശിവൻ വാഴുന്ന ക്ഷേത്രമായതുകൊണ്ടാണ് പാർവ്വതിയേയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.
കിഴക്കോട്ട് ദർശനമായ ദേവിയുടെ വിഗ്രഹം ഒരു കയ്യിൽ താമരപിടിച്ച ഭാവത്തിലാണ്, പട്ടും താലിയും ചാർത്തൽ പ്രധാന വഴിപാടുകളാണ്. ശിവക്ഷേത്രത്തിലെ പ്രധാന ഉത്സവമായ ശിവരാത്രി കുംഭമാസത്തിലെ കറുത്ത ചതുർദ്ദശി ദിവസമാണ് ആഘോഷിക്കുന്നത്. ഈ ദിവസം ക്ഷേത്രത്തിൽ വിശേഷപൂജകളും വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നു. ശിവരാത്രിയുടെ പ്രധാന ചടങ്ങ് അഭിഷേകമാണ്, ഭക്തർ കൊണ്ടുവരുന്ന ദ്രവ്യങ്ങൾ ശിവലിംഗത്തിൽ തുടരേ അഭിഷേകം ചെയ്യുന്നു. ശിവരാത്രി ദിനത്തിൽ രാത്രി ക്ഷേത്രനട അടയ്ക്കാതെ പൂജകൾ തുടരുന്നു. ഓരോ യാമത്തിലും പൂജകളും അതിനോടനുബന്ധിച്ച് കലശാഭിഷേകവുമുണ്ടാകും.