Tirunettur Mahadeva Temple, located in Vyttila village of Ernakulam district, is a revered temple housing two main deities—Sri Parameswara and Maha Vishnu.

The deities are enshrined in separate temple complexes, with Lord Sri Parameswara worshipped in the form of Sri Rudra and Maha Vishnu in the form of Vaikundeswara. Both sanctums face east.
The Shiva temple is believed to be one of the 108 Shiva temples of Kerala, consecrated by Sage Parasurama and dedicated to Lord Shiva.
According to legend, Vilwamangalam Swamiyar visited the Tirunettur Shiva Temple and suggested the construction of a Vishnu temple alongside it.
In addition to the temples of Lord Shiva and Lord Vishnu, the temple complex also houses a shrine dedicated to Lord Krishna. Other deities worshipped here include Ganapathy, Krishnan, Subramanya, Saraswati, Yogiswaran, and Pamban Devan.
Tirunettur Mahadeva Temple is a significant center for the Vavu Bali ritual, a sacred offering made to ancestors. On the Amavasya (new moon) day of the Malayalam month of Karkkidakam, devotees gather at the temple to pay homage to their forefathers by performing the traditional "Bali" ritual. The temple is particularly renowned for its observance of Karkidaka Vavu, drawing large crowds of devotees seeking spiritual solace and blessings. Spread across 5.5 acres, the temple complex consists of separate shrines for Sri Mahadeva (Lord Shiva) and Lord Vishnu. The four-sided perimeter (Chuttambalam) of the Shiva temple has been completed, while the Nalambalam (inner temple structure) of the Vishnu temple remains partially completed.
The temple architecture follows the classic Kerala style, featuring intricately designed sanctums (Sreekovil), a majestic lighthouse, a serene prayer hall, and an elegant Bellikkal Pura.
Kodiyattu festival, a grand annual event, is celebrated in the Malayalam month of Dhanu. It lasts for eight days and concludes with the Arattu (holy bath) on the auspicious day of Thiruvathira. Since both the Shiva and Vishnu temples have separate flag masts, the festival is observed jointly. Additionally, Maha Shivaratri and Ashtami Rohini are celebrated with great devotion and grandeur, attracting numerous devotees to the temple.
തിരുനെട്ടൂർ മഹാദേവ ക്ഷേത്രം
എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയിൽ, വൈറ്റിലയിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ തെക്കോട്ട് നെട്ടൂർ പ്രദേശത്ത് സ്ഥിതിചെയ്യുന്ന മഹാക്ഷേത്രമാണ് തിരുനെട്ടൂർ മഹാദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചതായി വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടുന്നു.
ഇവിടെ പ്രധാന പ്രതിഷ്ഠയായ ശിവൻ തെക്കേ അമ്പലം എന്നറിയപ്പെടുന്നു, അതേസമയം, തുല്യപ്രാധാന്യത്തോടെ വിഷ്ണുവിനും പ്രത്യേകം ക്ഷേത്രപ്രവേശനവും ഉണ്ട്. ശിവപ്രതിഷ്ഠയെ തിരുനെട്ടൂരപ്പൻ എന്നും വിളിക്കപ്പെടുന്നു.
അപൂർവ്വമായി രണ്ട് കൊടിമരങ്ങളും, രണ്ട് ബലിക്കൽപ്പുരകളും, രണ്ട് തന്ത്രിമാരുമുള്ള ക്ഷേത്രം എന്ന പ്രത്യേകതയും ഈ ദേവാലയത്തിനുണ്ട്. ക്ഷേത്രത്തിൽ ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, സരസ്വതി, ശ്രീകൃഷ്ണൻ, വടക്കുന്നാഥൻ, നാഗദേവതകൾ, യോഗീശ്വരൻ എന്നിവരെയാണ് ഉപദേവതകളായി പ്രതിഷ്ഠിച്ചിരിക്കുന്നത്.തിരുനെട്ടൂർ മഹാദേവക്ഷേത്രം പിതൃകർമ്മങ്ങൾക്ക് പ്രശസ്തമാണ്. ഇവിടെ തിലോദക സംപ്രദായം അല്ലാതെ ഒരു പ്രത്യേക രീതിയിൽ പിതൃകർമ്മങ്ങൾ നടത്തപ്പെടുന്നു.
ദിവസവും നിരവധി ഭക്തർ ഇവിടെ (പിതൃകർമ്മങ്ങൾ) ചെയ്യുന്നതിനായി എത്തുന്നു. കർക്കടകം, തുലാം, മകരം മാസങ്ങളിലെ അമാവാസി നാളുകളിൽ പിതൃകർമ്മങ്ങൾക്കായി വലിയ തിരക്കാണുണ്ടാകുന്നത്. ധനുമാസത്തിലെ തിരുവാതിര മഹോത്സവം, കുംഭമാസത്തിലെ മഹാശിവരാത്രി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, മേടമാസത്തിലെ വിഷു എന്നിവയാണ് പ്രധാന ഉത്സവങ്ങൾ. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്രത്തിന്റെ ഭരണനിർവഹണം.
പരശുരാമ പ്രതിഷ്ഠിതമായ ഈ പുരാതനക്ഷേത്രം നൂറ്റാണ്ടുകളുടെ പരമ്പരാഗത മഹിമയോടെയാണ് നിലനില്ക്കുന്നത്. തിരുനെട്ടൂരപ്പനിൽ നിന്നാണ് സ്ഥലനാമം ഉണ്ടായതെന്ന് വിശ്വസിക്കപ്പെടുന്നു. മഹാദേവനൊപ്പം മഹാവിഷ്ണുവിനും ഇവിടെ തുല്യപ്രാധാന്യമുള്ള ക്ഷേത്രമുണ്ട്. വില്വമംഗലം സ്വാമിയുട ദിവ്യദൃഷ്ടിയിലൂടെ വിഷ്ണുഭഗവാന്റെ സാന്നിധ്യം മനസ്സിലാകുകയും, നാടുവാഴിയുടെ സഹായത്തോടെ അവിടെ വിഷ്ണുക്ഷേത്രം പണിയുകയും ചെയ്തു എന്നാണ് ഐതിഹ്യം.
അതോടൊപ്പം തന്നെ കർക്കടകമാസത്തിലെ വാവുബലിക്ക് തുടക്കം കുറിച്ചതായും വിശ്വസിക്കപ്പെടുന്നു. ഇന്നും കറുത്ത വാവിന്റെ ദിവസം ഇവിടെ വാവുബലി വലിയ പ്രസിദ്ധിയാർജിച്ചിട്ടുള്ളതാണ്, അടുത്ത പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം ഭക്തർ ഈ ദിവസത്തിൽ ബലിയർപ്പണത്തിനായി ക്ഷേത്രത്തിലെത്തുന്നു.ത്രേതായുഗത്തിൽ പരശുരാമൻ പ്രതിഷ്ഠിച്ച ഈ ക്ഷേത്രത്തിലെ പ്രധാനമൂർത്തിയായ ശ്രീപരമേശ്വരൻ അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ ശിവലിംഗസ്വരൂപത്തിൽ കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിച്ചിരിക്കുന്നു. ഭക്തപരിപാലകനായ മഹാവിഷ്ണുവിന്റെ തിരുചൈതന്യവും ഈ ക്ഷേത്രസമുച്ചയത്തിൽ അനുഭവപ്പെടുന്നു.
ഐതിഹ്യങ്ങൾ ആചാരങ്ങൾക്കൊപ്പം പൊരുത്തപ്പെടുകയും, അനുഷ്ഠാനങ്ങൾ ദൈവികത നിറഞ്ഞതാകുകയും ചെയ്യുന്ന തിരുനെട്ടൂർ ക്ഷേത്രം അതിന്റെ മഹിമയാൽ വിശേഷിപ്പിക്കപ്പെടുന്നു. ക്ഷേത്രം ഏകദേശം അഞ്ചര ഏക്കർ വിസ്തൃതിയുള്ള മഹാക്ഷേത്രസമുച്ചയമാണ്, ശ്രീമഹാദേവനും മഹാവിഷ്ണുവിനും പ്രത്യേകം വട്ടശ്രീകോവിൽ നിർമ്മിച്ചിരിക്കുന്നു. ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ നാലുവശങ്ങളും പൂർത്തിയാക്കിയിരിക്കുന്നതോടെ, വിഷ്ണുക്ഷേത്രത്തിന്റെ നാലമ്പലം പകുതിയിലേയ്ക്ക് മാത്രം എത്തിയിരിക്കുന്നു.
തനതു കേരളാശൈലിയിൽ പണിതീർത്ത ക്ഷേത്രചുറ്റമ്പലവും വിളക്കുമാടവും, അതുപോലെ മനോഹരമായ നമസ്കാരമണ്ഡപവും ബലിക്കൽപുരയും ക്ഷേത്രത്തിന്റെ ആകർഷണങ്ങളാണ്. രണ്ട് ഏക്കറിൽ കൂടുതൽ വിസ്തീർണമുള്ള വലിയ ക്ഷേത്രക്കുളം ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.യുഗങ്ങളുടെ കാലപ്പഴക്കം ഈ ക്ഷേത്രസമുച്ചയത്തിന് വിശേഷിച്ച മഹത്വം നൽകുന്നു. ഒരു മഹാക്ഷേത്രത്തിനുള്ള നിർദ്ദിഷ്ട ശില്പപരിപാടികൾക്കൊപ്പമാണ് ഈ ക്ഷേത്രസൗന്ദര്യം നിലനില്ക്കുന്നത്, എന്നാൽ മറ്റ് ശിവക്ഷേത്രങ്ങളിൽ അപൂർവമായി മാത്രം കാണപ്പെടുന്ന പ്രത്യേകതകളും ഇവിടെ ദർശിക്കാനാകും.
ഇരട്ടശ്രീകോവിൽ എന്ന അപൂർവ സവിശേഷതയും ക്ഷേത്രത്തിനു പ്രത്യേക ഭംഗി നൽകുന്നു. ശ്രീലകത്തിന്റെ തെക്കേ വാതിലിനകത്തായി സുബ്രഹ്മണ്യൻ, സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു. ഭംഗിയാർന്ന വട്ടശ്രീകോവിലിന് 45 മീറ്റർ ചുറ്റളവും 60 കഴുക്കോലുകളുടെ മേൽക്കൂരയുമാണുള്ളത്. ശ്രീകോവിലിനടുത്ത് വടക്കുകിഴക്കുഭാഗത്തായി, ശ്രീപരമേശ്വരൻ വടക്കുംനാഥനായി 'സ്വയംഭൂ'വായി പ്രത്യക്ഷനായിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു, ഈ ശില അനുദിനം വളരുന്നതായും ഭക്തർ സാക്ഷ്യപ്പെടുത്തുന്നു.
ക്ഷേത്രപ്രതിഷ്ഠ നടത്തിയശേഷം, പരശുരാമൻ ക്ഷേത്രകാര്യങ്ങൾ പരിപാലിക്കുവാൻ 108 നമ്പൂതിരി ഇല്ലങ്ങളെ ഈ പ്രദേശത്ത് കുടിയിരുത്തിയെന്നും, അവരുടെ മേൽനോട്ടത്തിലായിരുന്നു ക്ഷേത്രത്തിന്റെ പ്രവൃത്തിപ്രവർത്തനങ്ങളെന്നും ഐതിഹ്യം പറയുന്നു. മലയാളമാസം ധനുവിൽ എട്ടു ദിവസത്തെ ആണ്ടുത്സവമാണ് തിരുനെട്ടൂർ മഹാദേവക്ഷേത്രത്തിൽ ആഘോഷിക്കുന്നത്. തിരുവാതിര നാളിൽ ആറാട്ട് വരത്തക്കവിധം ഉത്തൃട്ടാതിനാളിൽ മഹാദേവനടയിലും, പിറ്റേന്ന് രേവതിനാളിൽ മഹാവിഷ്ണു നടയിലും കൊടിയേറി ഉത്സവം നടത്തുന്നു.
മഹാദേവനു എട്ടു ദിവസവും മഹാവിഷ്ണുവിനു ഏഴു ദിവസവുമാണ് ഉത്സവം. ഉത്സവനാളുകളിൽ വടക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും തെക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും കളമെഴുത്തുംപാട്ട് സംഘടിപ്പിക്കുന്നു. ഏഴാം ഉത്സവനാളിൽ (മകയിരം) ദേവമാരുടെ സംഗമവും കൂട്ട എഴുന്നള്ളിപ്പും വളരെ പ്രസിദ്ധമാണ്.ക്ഷേത്രക്കുളത്തിൽ തന്നെയാണ് തിരുവാതിരനാളിലെ ആറാട്ട്. കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിൽ മഹാശിവരാത്രി ആഘോഷിക്കുകയും അന്ന് പ്രത്യേക പൂജകളും അഭിഷേകവും നടത്തുകയും ചെയ്യുന്നു.
ഈ ദിവസം ക്ഷേത്രനടയടയ്ക്കില്ല, പ്രതിയാമ പൂജകൾ നടക്കും, തിരുനെട്ടൂരപ്പനെ ദർശിക്കാൻ ഭക്തജനപ്രവാഹം ഉയരുകയും ചെയ്യും. മഹാവിഷ്ണു ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിനാളിൽ നടക്കുന്ന അഷ്ടമിരോഹിണിയാണ്. ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമായ ഈ ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തപ്പെടും. കുട്ടികൾ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടി ഘോഷയാത്ര നടത്തുന്നത് ഈ ആഘോഷത്തിന്റെ മുഖ്യാകർഷണമാണെന്ന് വിശേഷിച്ചുപറയാം.
Address:
Ambalakadavu Rd,
Near Temple Road,
Nettoor,
Maradu,
Ernakulam, Kerala 682304