Edavetti Sreekrishnaswami Temple is located in Edavetty, Thodupuzha, within the Idukki district.

Every year, on the midpoint of Karkidakam, a sacred medicinal concoction is ceremoniously offered at the temple and consumed by devotees gathered in the hallowed grounds of Lord Dhanwanthary. This event is known as "Oushadhaseva."
It enhances the body's resistance, thereby warding off illnesses. The preparation is consecrated by blending it with butter, following the recitation of "Oushadha Suktam" by priests from Thrissur Brahmaswom Madam. The medicine is presented with prayers on the leaves of Banyan trees. Oil from the temple is regarded as a universal remedy for various ailments. This oil will be accessible on this particular day at the temple.
On this special occasion, devotees can participate in two unique rituals: "Dhanwanthari Manthrarchana" and "Oushadhasuktharchana," which are designed to provide comprehensive protection against all forms of suffering and illness. Additionally, devotees are encouraged to partake in "Nanayappara" on this day to experience the worship of Lord Krishna, with His divine Dhanwanthari consciousness at its zenith during the Oushadhaseva day.
ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. തൊടുപുഴ പട്ടണത്തിൽ നിന്ന് 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിന്റെ പ്രധാന പ്രതിഷ്ഠ ഭഗവാൻ ശ്രീകൃഷ്ണനാണ്, എന്നതുകൊണ്ടു തന്നെ ഈ പേര് ലഭിച്ചിരിക്കുന്നു.
ഗണപതി, ദുർഗ്ഗ, ഭുവനേശ്വരി, ശിവൻ, നാഗരാജാവ്, സുബ്രഹ്മണ്യൻ എന്നിവരാണ് ഇവിടെ ആരാധിക്കുന്ന ഉപദേവന്മാർ. ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഭരണച്ചുമതല ദേവസ്വം ട്രസ്റ്റിനാണ്. എല്ലാ വർഷവും കർക്കിടകം 16-ന് ആയിക്കണക്കിന് ഭക്തർ എത്തുന്ന ചരിത്രപ്രസിദ്ധമായ ഇടവെട്ടി ഔഷധസേവ കേരളത്തിനകത്തും പുറത്തും പ്രശസ്തമാണ്.
രക്ഷാദേവതയായ ഭഗവാൻ ശ്രീകൃഷ്ണനെ പ്രതിഷ്ഠിച്ചിട്ടുള്ള ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, അയ്യായിരത്തിലധികം വർഷങ്ങളായി നിലനിൽക്കുന്നതായി കരുതപ്പെടുന്നു. ക്ഷേത്രദർശനം പടിഞ്ഞാറോട്ടാണ്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെയും ഔഷധസേവയുടെയും മഹത്വവും ഐതിഹ്യവും ഇടവെട്ടി ഔഷധസേവയുടെ പ്രത്യേകതയാണ്. ഒരു തവണ നടത്തിയ ഔഷധസേവയിലൂടെ ഒരു വർഷം മുഴുവൻ എല്ലാ രോഗങ്ങൾക്കും ശമനം ലഭിക്കാമെന്ന വിശ്വാസമാണ് ഇതിന്റെ ആകർഷണം.
ഓരോ വർഷവും കർക്കടകം 16-ന് ഔഷധസേവ നടത്തപ്പെടുന്നു. ശാസ്ത്രം, ഈശ്വരചൈതന്യം, ഭക്തി എന്നിവയുടെ സംയോജനം, ആശ്രയിക്കുന്നവരുടെ രോഗങ്ങൾ മാറ്റി ആശ്വാസം നൽകുന്ന ഈ ആചാരം, വർഷംവർഷം കൂടുതൽ ആളുകൾക്ക് അനുഭവപ്പെടുന്ന ഒരു അനുഗ്രഹമാണ്. കാലാവസ്ഥയുടെ പ്രത്യേകതകൾ മൂലമുണ്ടാകുന്ന രോഗങ്ങൾക്കുള്ള ഏറ്റവും അനുയോജ്യമായ കാലം കർക്കടകമാസമാണ്.
അതിനാൽ, കർക്കടകമാസത്തിലെ മദ്ധ്യദിനത്തിൽ, രോഗശാന്തി നൽകുന്ന ചൈതന്യത്തോടെ ശ്രീകൃഷ്ണഭഗവാന്റെ തിരുസന്നിധിയിൽ, പ്രാർത്ഥനയോടെ, ക്ഷേത്രത്തിൽ നിന്നുള്ള ഔഷധം സ്വീകരിക്കുന്നതാണ് ഈ ചടങ്ങിന്റെ ഉദ്ദേശ്യം. ഈ ആയുർവേദ മരുന്ന്, ചെറിയ അളവിൽ ഉപയോഗിക്കുമ്പോൾ പ്രതിരോധശക്തി വർദ്ധിപ്പിച്ച് രോഗങ്ങളെ അകറ്റാൻ സഹായിക്കുന്നു.
ക്ഷേത്രത്തിൽ ഔഷധസൂക്തം ജപിച്ച് ചൈതന്യവത്താക്കി, നേദിച്ച വെണ്ണയിൽ ചാലിച്ച്, അരയാലിലൂടെയാണ് ഈ ഔഷധം നൽകുന്നത്. ആചാര്യന്മാർ നൽകുന്ന മന്ത്രം പ്രാർത്ഥനയോടെ ചൊല്ലി, ഔഷധം ഉപയോഗിക്കേണ്ടതാണ്.
ഔഷധം ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും, മാംസാഹാരം ഒഴിവാക്കുന്നത് നല്ലതാണ്. ഔഷധം കഴിക്കുന്നതിനിടെ, വെറും വയറ്റിൽ കഴിക്കാൻ ശ്രമിക്കണം. മനുഷ്യശരീരത്തിന് കാലാവസ്ഥാ രോഗങ്ങളെ നേരിടാൻ സഹായിക്കുന്ന പ്രതിരോധശക്തി നൽകുന്ന ചില ഔഷധങ്ങളുടെ സംയോജനം അന്നേ ദിവസം ക്ഷേത്രത്തിൽ നിന്നു നൽകുന്നു. കൊടുവേലിക്കിഴങ്ങ് ഈ സംയോജനത്തിൽ പ്രധാനമായാണ്.
കൊടുവേലിക്കിഴങ്ങ് വയമ്പും ഇരട്ടിമധുരവും മറ്റ് ഔഷധങ്ങൾ ചേർത്ത് പൊടിച്ച്, നേദിച്ച വെണ്ണയിൽ ചേർത്ത് ഭക്തജനങ്ങൾക്ക് നൽകുന്നു.
ഔഷധസേവയുടെ ചടങ്ങുകൾ മുൻദിവസം തന്നെ ആരംഭിക്കും. ഭഗവാൻ നേദിച്ച വെണ്ണ ചേർത്ത ഔഷധക്കൂട്ട് പ്രത്യേക അനുപാതത്തിൽ തയ്യാറാക്കി, ഔഷധസൂക്തം ജപിച്ച് ചൈതന്യവത്താക്കുന്നതാണ് പ്രധാന ചടങ്ങ്. തൃശൂർ തെക്കേമഠത്തിലെ വേദ പണ്ഡിതന്മാർ ഈ ചടങ്ങിന് നേതൃത്വം നൽകുന്നു.
ഔഷധം ഉപയോഗിച്ച് പുറത്തുവന്ന ഉടനെ ക്ഷേത്രത്തിൽ നിന്നും ഔഷധക്കഞ്ഞി നൽകുന്നു. നിറപുത്തരി, വിനായക ചതുർത്ഥി, ധനുമാസത്തിലെ തിരുവാതിര, ആഴിപൂജ, അയ്യപ്പൻ പാട്ട്, അഷ്ടമിരോഹിണി, കുചേല ദിനം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വാർഷിക ആഘോഷങ്ങൾ.
Address:
Edavetty,
Thodupuzha, Kerala 685588