Moozhikkal Bhagavathi Temple Arikkuzha Idukki

Moozhikal Bhagavathy Temple is a renowned place of worship situated in the village of Arikuzha, within the Manakkad Panchayat of the Thodupuzha taluk in the Idukki district.


Bhadrakali serves as the principal deity. The Trikartika Mahotsavam is renowned for its rituals associated with Moozhikalamma, reflecting the cultural richness of the nation. The festival culminates in the Makayiramvedi, which is linked to Trikarthika, featuring a viewing ceremony, the lighting of lamps, and significant offerings to the mother, including Mudiyate and Garudanthookkam, among others.

Devotees from various castes and religions travel from across the country to the temple to partake in the festivities and seek the blessings of Moozhikalamma.

മൂഴിക്കൽ ഭഗവതി ക്ഷേത്രം, അരിക്കുഴ

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ, തൊടുപുഴയാറിന്റെ തീരത്താണ് തൊടുപുഴ പട്ടണത്തിന്റെ അതിർത്തിയോട് ചേർന്ന മണക്കാട് പഞ്ചായത്തിൽ അരിക്കുഴ എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ ക്ഷേത്രം, മൂഴിക്കൽ ഭഗവതി ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഭദ്രകാളിയാണ്. മൂഴിക്കലമ്മയുടെ ആചാരാനുഷ്ഠാനങ്ങളോടുകൂടിയ തൃക്കാർത്തിക മഹോത്സവം ഏറെ പ്രശസ്തമാണ്.

തൃക്കാർത്തികയോടനുബന്ധിച്ച് നടക്കുന്ന കാഴ്ചശീവേലി, വിളക്കിനെഴുന്നള്ളിപ്പ്, അമ്മയുടെ പ്രധാന വഴിപാടുകളായ മുടിയേറ്റ്, ഗരുഡൻ തൂക്കം തുടങ്ങിയവയെല്ലാം നടത്തി, മകയീരം വെടിയോടുകൂടിയാണ് ഉത്സവം സമാപിക്കുന്നത്. ഉത്സവത്തിൽ പങ്കെടുക്കാനും മൂഴിക്കലമ്മയുടെ അനുഗ്രഹം നേടാനും നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജാതിമതഭേദമന്യേ വിശ്വാസികൾ ക്ഷേത്രത്തിലേക്ക് എത്തുന്നു.

Address:
Arikuzha,
Manakkad, Kerala 686672

Similar Interests

Similar Temples



TOP