Adi Kadalayi Sree Krishna Temple is one of the renowned Krishna temples in Kannur district, located in Kadalayi, about 8 kilometers from Kannur town.

Historical accounts suggest that during the reign of the Kolathiri kings, there once stood the Kadalayi fort (Kotta), the temple, and a temple pond in this area. Over time, these structures were destroyed, particularly during the invasions of Tipu Sultan. Eventually, a new temple was built near the site of the original one.
Constructed with red stones, the temple features brass steps leading to the Sreekovil (sanctum).
The roof once displayed vibrant, multicolored paintings depicting various stages of Lord Krishna's life. The main deity is Lord Sree Krishna, enshrined alongside sub-deities such as Lord Ayyappa, Lord Ganapathy, and Goddess Lakshmi, each with their own sanctum. The idols are crafted from black stone. Lord Krishna’s idol is adorned with sandalwood paste, Lord Ganapathy is decorated with lemon, marigold, and tulsi garlands, while Lord Ayyappa is garlanded with marigold and tulsi.
The temple’s main offerings include Kalasam, Neyvilakku (ghee lamp), and Palpayasam (sweet milk pudding). Thursdays and Ashtami Rohini are considered especially auspicious. I visited this temple with my childhood friend Shajna on a Monday in the Malayalam month of Vrischikam (November), around 10:30 a.m. Pooja was ongoing, so we waited outside the sanctum. Inside, we saw offerings like Thulabharam and Kunnikkuru. Outside the temple, there was a Saraswathi Mandapam and an idol of Sree Narayana Guru placed respectfully near the sanctum.
ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രം
വടക്കേ മലബാറിലെ പ്രധാനപ്പെട്ട ശ്രീകൃഷ്ണക്ഷേത്രങ്ങളിലൊന്നാണ് ആദികടലായി ശ്രീകൃഷ്ണക്ഷേത്രം. കണ്ണൂർ പട്ടണത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ആദികടലായി, ഇന്നത്തെ കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഉൾപ്പെടുന്ന സ്ഥലമാണ് ഈ ക്ഷേത്രം.ചിറക്കലിലെ കടലായി ക്ഷേത്രത്തിന്റെ മൂലസ്ഥാനം ആയതുകൊണ്ടാണ് ഈ ക്ഷേത്രം "ആദികടലായി" എന്ന പേരിൽ അറിയപ്പെടുന്നത്.
ഇന്നത്തെ 'കരാറിനകം കടലായി' എന്ന സ്ഥലത്തായിരുന്നു, പഴക്കത്തിൽ കോലത്തിരി രാജവംശത്തിന്റെ പ്രധാന കോട്ടയായ കടലായി കോട്ട നിലനിന്നിരുന്നത്.
ഈ കോട്ടയുടെ രക്ഷയ്ക്കായി കോലത്തിരി രാജവംശത്തിലെ പ്രഗത്ഭനായ വളഭൻ എന്ന രാജാവ് സ്ഥാപിച്ചതായിരുന്നു കടലായി ശ്രീകൃഷ്ണക്ഷേത്രം.കൊല്ലവർഷം 964-ൽ, ടിപ്പുവിന്റെ സൈന്യങ്ങൾ മലബാറിലെ നിരവധി ക്ഷേത്രങ്ങൾ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്ത കാലത്ത്, ഈ കടലായി ക്ഷേത്രവും ആക്രമിക്കപ്പെട്ടിരുന്നു. അപ്പോൾ മേൽശാന്തി, ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹം രക്ഷപ്പെടുത്താനായി അതിനെ എടുത്ത് സ്വന്തം വീട്ടിലെ കിണറ്റിൽ സൂക്ഷിക്കുകയും, തുടർന്ന് കോലത്തിരിയെ വിവരം അറിയിക്കുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നു.
പിന്നീട്, കോലത്തിരി രാജാവ്, ചിറക്കൽ കോവിലകത്തിന് തെക്കുകിഴക്കായി പുതിയ ഒരു ക്ഷേത്രം പണികഴിപ്പിക്കുകയും, കൊല്ലവർഷം 1023-ൽ കടലായി ശ്രീകൃഷ്ണനെ അങ്ങോട്ട് പുനഃപ്രതിഷ്ഠ ചെയ്യുകയും ചെയ്തു. അതിനുശേഷം, പഴയ കടലായി കോട്ടയും ക്ഷേത്രവും ആഴ്ചകൾക്ക് ശേഷം ഉപേക്ഷിക്കപ്പെട്ടു. ക്ഷേത്രക്കുളം ഉൾപ്പെടെയുള്ള സ്ഥലങ്ങൾ തകർന്നുപോയി.
ഇന്നും 'കോട്ടമ്മൽ' എന്നറിയപ്പെടുന്ന സ്ഥലത്ത് പഴയ കോട്ടയുടെ ശിഷ്ടഭാഗങ്ങൾ കാണാൻ കഴിയുന്നു.
അതുപോലെ ചിറക്കടവത്ത്, മോലോത്ത്, ഇല്ലത്തിൽ, മനയുള്ളതിൽ, അമ്പലത്തിൽ, കടലായി നട എന്നിങ്ങനെയുള്ള പല സ്ഥലനാമങ്ങളും ഇന്നും നിലനില്ക്കുന്നു.കാലചക്രഭ്രമണത്തിൽ തകർന്നു തരിപ്പണമായ അനേകം ക്ഷേത്രങ്ങളുടെ നവീകരണവും പുനഃപ്രതിഷ്ഠാപനവും നടത്തപ്പെടുന്ന ഈ കാലഘട്ടത്തിൽ, ആദികടലായിയിലെ പുരാതനക്ഷേത്രം നിലനിന്നിരുന്ന സ്ഥലം അന്യാധീനത്താൽ വീണ്ടെടുക്കാനാകാതെ പോയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ്, പഴയ ക്ഷേത്രത്തിൽ നിന്നും ഭഗവാന്റെ വിഗ്രഹം എഴുന്നള്ളിച്ച് കൊണ്ടുവന്നിട്ടുള്ളത് എന്നു വിശ്വസിക്കപ്പെടുന്ന, ഏകദേശം അരകിലോമീറ്റർ കിഴക്കോട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് പുതിയ ക്ഷേത്രം പണിയപ്പെട്ടത്.
ഈ പുതിയ സ്ഥലത്ത് രാത്രിയുടെ നിശ്ശബ്ദതയിൽ മുരളിയുടെ ശബ്ദവും പശുക്കളുടെ കുളമ്പൊച്ചയും പതിവായി കേൾക്കപ്പെട്ടിരുന്നുവെന്ന് പഴമക്കാർ അനുസ്മരിക്കുന്നു. കൊല്ലവർഷം 1140-ലെ ചിങ്ങമാസത്തിലെ അഷ്ടമിരോഹിണിദിവസം, ഒരു ഭക്തൻ ഈ സ്ഥലത്ത് പൂജനടത്തി, അതിൽ പങ്കെടുത്തവർക്കു പ്രസാദം നൽകുകയും ചെയ്തു.
അതിനെ തുടർന്നുകൊണ്ടാണ് അടുത്ത വർഷം മുതൽ കുറച്ച് ഭക്തർ ചേർന്ന് വിശേഷപൂജകളും പായസദാനവും ഹരികഥാകാലക്ഷേപവും ഉൾപ്പെടുത്തി ശ്രീകൃഷ്ണജയന്തി ആഘോഷിക്കാൻ തുടങ്ങിയത്. തുടർന്ന് വർഷങ്ങളായി ഈ ആഘോഷം ഭക്തിഭാവത്തോടെയും അഭിവൃദ്ധിയോടെയും തുടരുകയാണ്.അങ്ങനെയിരിക്കെ, 1970-ൽ ഈ ആഘോഷങ്ങൾക്ക് ഒരു സ്ഥിരമായ ആസ്ഥാനം വേണമെന്ന ഉദ്ദേശത്താൽ പ്രദേശത്തെ ചില ഭക്തജനങ്ങൾ ചേർന്ന് സ്ഥലം സംബന്ധിച്ച പ്രശ്നവിചാരം നടത്തി.
പിന്നീട് ഭക്തജനങ്ങൾക്ക് ഭക്തിയോടെയുളള ആരാധനയ്ക്കായി ഒരു ക്ഷേത്രം പണിയണമെന്ന നിർദ്ദേശം ഉയർന്നു, അതനുസരിച്ച് യഥാക്രമം ക്ഷേത്ര നിർമ്മാണം ആരംഭിക്കുകയും ചെയ്തു.
പ്രശ്നവിചാരത്തിലെ നിർദ്ദേശപ്രകാരം, വലത് കൈയിൽ കാലിക്കോലും ഇടത് കൈ കൊണ്ട് അരയിൽ തിരുകിയ ഓടക്കുഴലിന്റെ അഗ്രം പിടിച്ചും സുസ്മേരവദനനായി നിലകൊള്ളുന്ന ഗോപാലകൃഷ്ണൻ ആണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന ആരാധനാമൂർത്തി. കൃത്യമായ വിധിയനുസരിച്ച് കന്യാകുമാരിയിൽ നിന്നും കൃഷ്ണശിലയിൽ നിർമിച്ച ഈ വിഗ്രഹം കാലെകൂട്ടിയെത്തിക്കുകയായിരുന്നു.
തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രത്തിൽ താൽക്കാലികമായി സൂക്ഷിച്ചിരുന്ന ഈ വിഗ്രഹം, പ്രതിഷ്ഠാ കലശം നടന്നതിനുമുമ്പായി എഴുന്നള്ളിച്ച് ആദികടലായിയിലെ പുതിയ ക്ഷേത്രത്തിലേക്ക് കൊണ്ടുവരപ്പെട്ടു.
താന്ത്രികവിധികൾ പ്രകാരമുള്ള വിവിധ പൂജകളും ഹോമങ്ങളുമെല്ലാം നടത്തി, 1981 മാർച്ച് 15-ന് (കൊല്ലവർഷം 1156, മീനമാസം 1) ഉച്ചയ്ക്ക് 11 മണി 45 മിനിറ്റും 12 മണിക്കുമിടയിലെ ശുഭമുഹൂർത്തത്തിൽ, വൈദികപ്രമുഖനായ ബ്രഹ്മശ്രീ പറവൂർ ശ്രീധരൻതന്ത്രിയും സഹതന്ത്രിമാരും ചേർന്ന് പ്രതിഷ്ഠാ കലശം നിർവഹിച്ചു.
ആദികടലായി ശ്രീകൃഷ്ണ ക്ഷേത്രോത്സവം മൂന്ന് ദിവസമായി ആഘോഷിക്കുന്നു. മകരമാസത്തിലെ പുണർതം നാളിലാണ് ഉത്സവത്തിന് ആരംഭം കുറിക്കുന്നത്. അന്നേദിവസം വൈകുന്നേരം, പഴയ ക്ഷേത്രം നിലനിന്നിരുന്ന സ്ഥാനത്തുനിന്ന് ഭഗവാന്റെ വിഗ്രഹം ശോഭായാത്രയോടുകൂടി എഴുന്നള്ളിച്ചു കൊണ്ട് പുതിയ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നു.
Address:
Adikadalayi Rd,
Kerala 670007