Vayalapra Sree Aniyakkara Poomala Bhagavathy Temple Thekkumbad Kannur

Sree Aniyakkara Poomala Bhagavathy Temple, located at Vayalapra in Kannur district, Kerala.


This temple is a beautiful traditional Kerala-style temple dedicated to Goddess Poomala Bhagavathy, along with Goddess Puthiya Bhagavathy, Vishnumoorthi, and other deities. The temple features a classic chathura sreekovil (square sanctum) for the main deity, smaller sreekovils, and open square platforms for subsidiary deities, some of which are worshipped under trees.

The temple is renowned for its annual Theyyam Thira Kaliyattam festival, held over two days in the Malayalam month of Kumbham, from Kumbham 25 to 26 (March 9 to 10). Major theyyams performed during the festival include Veeran Theyyam, Vishnumoorthi Theyyam, Veera Kali Theyyam, and Puthiya Bhagavathy Theyyam. Additionally, Sankranti, the first day of every Malayalam month, is observed with special significance at the temple.

ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം

വടക്കേ മലബാറിലെ പ്രസിദ്ധമായ പൂമാല കാവുകളിൽ ഒന്നായ ശ്രീ വയലപ്ര അണിയക്കര പൂമാല ഭഗവതി ക്ഷേത്രം കണ്ണൂർ ജില്ലയിലെ ചെറുതാഴം പഞ്ചായത്തിൽ പെടുന്ന വയലപ്ര പരപ്പിന് സമീപം സ്ഥിതിചെയ്യുന്നു. പൂമാല ഭഗവതിയാണ് പ്രധാന പ്രതിഷ്ഠ. കൂടാതെ കൂർമ്പ ഭഗവതി, ശ്രീഭൂതം, വീരൻ, വീരർകാളി, വിഷ്ണുമൂർത്തി, മടയിൽ ചാമുണ്ഡി, പുതിയ ഭഗവതി എന്നിവയും ഉപദേവതകളായി ഇവിടെ പൂജിക്കപ്പെടുന്നു.

പാട്ടുത്സവം, കളിയാട്ടം, പൂരോത്സവം എന്നിവയാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ഒരു ഗ്രാമത്തിൽ ഒരു ക്ഷേത്രം എന്നത് ശരിവയ്ക്കുന്ന രീതിയിലാണ് വയലപ്ര ക്ഷേത്രത്തിന്റെ ആചാരപരവും ആധ്യാത്മികവുമായ സ്ഥാനമാനവും. വയലപ്രയുടെ ചരിത്രം അണിയക്കരയുടെ ചരിത്രവുമായാണ് ഇണചേരുന്നത്. ക്ഷേത്ര ഉത്സവ സമയങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന മരക്കലപ്പാട്ടിലും പൂരക്കളിപാട്ടിലും അണിയക്കര ദേവിയുടെ ഉത്ഭവം സംബന്ധിച്ച ഐതിഹ്യങ്ങൾ മുഴുവൻ വിളിച്ചോതുന്നു.

ഐതിഹ്യപ്രകാരം, ആര്യാവർത്തത്തിന്റെ അധിപനായ ആര്യരാജാവിന്റെ മകളാണ് ഈ ദേവി. ദേവിക്കായി വലിയൊരു മരക്കലവും 1000 ഭടന്മാരെ അകമ്പടിയായി ഒരുക്കുകയും ചെയ്തു. യാത്രക്കിടെ അറബികൾ കടൽകൊള്ള ശ്രമിച്ചപ്പോൾ ദേവി അവരെ അട്ടഹാസത്തോടെ ഭയപ്പെടുത്തിക്കളഞ്ഞു. ദേവിയുടെ ക്യാപ്റ്റനായി ശിവംശം ഉൾകൊള്ളുന്ന പൂമാരുതൻഭൂതം കപ്പലിൽ ചേർന്ന് അവളെ സംരക്ഷിക്കുകയായിരുന്നു.

ഇതോടെ ശക്തിയും ശക്തനും ഒന്നിച്ച് നീങ്ങിയതോടെ എല്ലാ ശത്രു ഭയങ്ങളും ഇല്ലാതായി.യാത്രാമധ്യേ കൂർമ്പഭഗവതിയുടെയും മറ്റു ദേവാംശങ്ങളുടെയും ചേർക്കലോടെ, 107 അഴിമുഖങ്ങൾ താണ്ടി ദേവി ഏഴിമലയിൽ കപ്പൽ അടുപ്പിച്ചു. തുടർന്ന് കുഞ്ഞിമംഗലം വഴി വയലപ്രപരപ്പിൽ എത്തി, നൂറ്റിഎട്ടാമത്തെ അഴിയിൽ കപ്പൽ തടുപ്പിച്ചു. പിന്നീട് മടായിക്കാവും രാമപുരം ക്ഷേത്രവും സന്ദർശിച്ച ശേഷം അനുമതി നേടി വയലപ്രയിൽ കുടിയിരുന്നു.

Address:
Chempallikuntu-Anikkara-Ramapuram Rd,
Kerala 670501

Similar Interests

Similar Temples



TOP