Arangam Mahadeva Temple, located in Alakkot, Kannur district, is an ancient and historically significant temple situated on the Taliparamba–Udayagiri route in Alakode Panchayat.

The presiding deity is Lord Shiva, and daily poojas are performed three times.
The temple also houses an idol of Lord Parthasarathy, which is notably tilted slightly to the left—a unique feature that, according to belief, cannot be straightened.
Annual Thiruvathira Arattu festival, celebrated in the Malayalam month of Makaram, spans eight days and is a major event at the temple.
Surrounding the temple are twelve wells and four ponds. Legend holds that there were originally four stone-lined ponds and seven wells.
It is believed that this temple once stood in the land ruled by the ancient Vaithalkonmar kings, whose capital was Vaithal Mala. According to tradition, a king fleeing from Srisailam due to a threat of invasion discovered a Swayambhu (self-manifested) divine presence at this site and established the temple here.
അരങ്ങം ക്ഷേത്രം
കണ്ണൂർ ജില്ലയിലെ ആലക്കോട് പഞ്ചായത്തിലെ തളിപ്പറമ്പ് - ഉദയഗിരി റൂട്ടിലാണ് പുരാതനമായ അരങ്ങം മഹാദേവക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദർശനമായ ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സ്വയംഭൂ ചൈതന്യമായ പരമശിവനാണ്. ആചാരങ്ങൾ അനുസരിച്ച് മൂന്ന് നേരം തന്ത്രി, അണ്ടലാടി ഇല്ലക്കാർക്കാണ് പൂജാവിധികൾ നടത്തുന്നത്.
ക്ഷേത്രത്തിലെ ഉപദേവതകളായി ഗണപതി, ശാസ്താവ്, സുബ്രമണ്യൻ, പാർത്ഥസാരഥി, കിരാതമൂർത്തി, ഭഗവതി എന്നിവരുണ്ട്. ഇവിടത്തെ പാർത്ഥസാരഥി പ്രതിമ ഇടത്തോട്ടു അൽപം ചരിഞ്ഞ നിലയിലാണ്. പ്രതിഷ്ഠയുടെ സമയത്ത് എത്ര ശ്രമിച്ചിട്ടും ആ ചരിവ് നേരെയാക്കാനായില്ലെന്നും അതുകൊണ്ടുതന്നെ ആ നിലയിലായാണ് ഇന്നു വരെ ആരാധന നടക്കുന്നത്.
മകരമാസത്തിലെ തിരുവാതിര ദിവസം തുടങ്ങുന്ന ആറാട്ട് ഉത്സവം എട്ടു ദിവസത്തേക്ക് നീണ്ടുനിൽക്കുന്നു. ശ്രീകൃഷ്ണൻ്റെ അഷ്ടമിരോഹിണി ദിനത്തിൽ തിടമ്പ് നൃത്തം, മീനമാസത്തിലെ അശ്വതിനാൾ ഭഗവതിക്ക് കളമെഴുത്ത് പാട്ട്, ഭരണിദിനത്തിൽ കുംഭകൂടം തുടങ്ങിയവ ഈ ക്ഷേത്രത്തിലെ മറ്റു പ്രധാന ആഘോഷങ്ങളാണ്.
ക്ഷേത്രത്തിനു ചുറ്റും പന്ത്രണ്ടു കിണറുകളും നാല് കുളങ്ങളുമുണ്ടായിരുന്നുവെന്ന് പറയുന്നു. ഇതിൽ നിന്ന് കല്ലുകൊണ്ട് കെട്ടിയ നാല് കുളങ്ങളും ഏഴ് കിണറുകളും ഇന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.
ക്ഷേത്രത്തിന്റെ ചുറ്റിലും പഴക്കമുള്ള മുനിയറകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.ഈ പ്രദേശം ഒരു പുരാതന ജനപദമായിരുന്നുവെന്നും അതിനുള്ള തെളിവുകൾ ഇപ്പോഴും കാണപ്പെടുന്നതായും വിശ്വാസമുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി വൈതൽകോന്മാർ എന്ന കാട്ട് രാജാക്കന്മാരുടെ ആധിപത്യമുള്ള പ്രദേശമായിരുന്നു എന്നും ഐതിഹ്യം പറയുന്നു.
വൈതൽ മല ആയിരുന്നു ഇവരുടെ തലസ്ഥാനമായിരുന്നുവെന്നാണ് വിശ്വാസം. ശ്രീശൈലത്തിൽ നിന്നുള്ള ആക്രണ ഭീഷണിമൂലം രക്ഷപെട്ട് എത്തിയ രാജാവ്, ഇവിടെ സ്വയംഭൂചൈതന്യം കണ്ടെത്തിയ ശേഷം ഈ ക്ഷേത്രം പണിതതായാണ് വിശ്വസിക്കുന്നത്.
Address:
Alakode,
Kerala 670571