One of the oldest and most significant temples in Kasaragod, the Mallikarjuna Temple is dedicated to Lord Shiva, revered here as Mallikarjuna.

Located in the heart of Kasaragod city near the Taluk Office, the temple is situated close to the Kumbala River, which flows to its south.
According to legend, the idol of Lord Shiva in the temple was adorned by Arjuna. The presiding deity, worshipped in the form of a Linga (an iconic representation of Shiva), was offered jasmine flowers (locally called Mallika), leading to the name Mallikarjuna.
Dating back to the 17th century, the temple was built by the Ikkeri kings to facilitate worship for the warriors brought from Karnataka. Over time, the temple fell into neglect. In 1977, due to the acquisition of temple lands for a railway line, the site had to be relocated. The temple was later reconstructed by a renovation committee, with the compound wall being completed in 1985. The temple complex includes structures such as the sreekovil (sanctum sanctorum), namaskara mandapam, chuttambalam, valiya-balikkal, and maryaada with arches. The inner walls of valiyambalam feature modern paintings depicting figures of Adi Shankaracharya, Lord Ayyappa, Lord Ganapathi, Lord Shiva, and Goddess Durga.
Mallikarjuna Temple festival, held annually, is the most significant celebration here. The temple is renowned for its vibrant musical theater performances, especially Yakshagana, which is a major attraction. Mahashivratri is the temple’s main festival, celebrated with great devotion.
The five-day festival, usually held in March or April, features various cultural programs in the temple courtyard, culminating in the much-awaited Yakshagana performance on the final day. The festival concludes with the distribution of Payasam (sweet offering) to all visitors.
മല്ലികാർജ്ജുന ക്ഷേത്രം
നഗരത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിൽ ഒന്നായ മല്ലികാർജ്ജുന ക്ഷേത്രം കാസർഗോഡ് പട്ടണത്തിന്റെ ഹൃദയഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ആകർഷകമായ കലാ-സാംസ്കാരിക പരിപാടികൾക്കും ഉത്സവനാളിലെ യക്ഷഗാനത്തിനുമാണ് ഈ ക്ഷേത്രം പ്രസിദ്ധം.
ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ മല്ലികാർജ്ജുനനായ ശിവൻ ആണ്. കാസർഗോഡ് താലൂക്ക് ഓഫീസിനുസമീപം സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് തെക്കുഭാഗത്തായി കുംഭല നദി ഒഴുകുന്നു. ദേവാലയത്തിലെ ശിവവിഗ്രഹം അർജുനൻ പൂജിച്ചിരുന്നതാണെന്നാണ് വിശ്വാസം. പതിനേഴാം നൂറ്റാണ്ടിൽ ഇക്കേരി രാജാക്കന്മാരാണ് കർണാടകയിൽ നിന്ന് യുദ്ധത്തിനായി വന്ന യോദ്ധാക്കൾക്ക് ആരാധന നടത്തുന്നതിനായി ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.
ഒരു കാലത്ത് ക്ഷേത്രം പൂർണ്ണമായും അവഗണിക്കപ്പെട്ടിരുന്നു. 1977-ൽ റെയിൽവേ ലൈൻ നിർമ്മാണത്തിന് ക്ഷേത്രഭൂമി ഏറ്റെടുക്കേണ്ടി വന്നതിനെത്തുടർന്ന്, ക്ഷേത്രം പുതിയ സ്ഥാനത്ത് പുനർനിർമ്മിച്ചു. ക്ഷേത്രത്തിന്റെ പ്രധാന ശ്രീകോവിൽ നവീകരണ സമിതി പുനർനിർമ്മിക്കുകയും 1985-ൽ ചുറ്റുമതിൽ നിർമിക്കപ്പെടുകയും ചെയ്തു.
ക്ഷേത്രസമുച്ചയം ശ്രീകോവിൽ, നമസ്കാരമണ്ഡപം, ചുറ്റമ്പലം, വലിയ-ബലിക്കൽ, കമാനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു. വലിയമ്പലത്തിന്റെ ആന്തരിക ചുവരിൽ ശ്രീശങ്കരാചാര്യർ, അയ്യപ്പൻ, ഗണപതി, ശിവൻ, ദുർഗാദേവി എന്നിവരുടെ ആധുനിക വർണ്ണചിത്രങ്ങളും അദ്ഭുതകരമായ ഭാവമുണർത്തുന്നു.
മഹാശിവരാത്രിയാണ് ക്ഷേത്രത്തിൽ ഏറ്റവും പ്രധാനമായും ആഘോഷിക്കുന്ന ഉത്സവം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഈ ഉത്സവത്തിൽ വിവിധ കലാ-സാംസ്കാരിക പരിപാടികൾ ക്ഷേത്രമുറ്റത്ത് അരങ്ങേറുന്നു. ഉത്സവത്തിന്റെ അവസാന ദിനം യക്ഷഗാനം പ്രധാന ആകർഷണമായിരിക്കും. ഉത്സവത്തിൻറെ സമാപനത്തോടനുബന്ധിച്ച് എല്ലാ ഭക്തർക്കും പായസം വിതരണം ചെയ്യുന്ന പതിവുമുണ്ട്.