Pakkam Sri Mahavishnu Temple is located just 2.7 km (approximately 5 minutes) from Bekal Fort in Kasaragod district.

It is one of the oldest Vishnu temples in the region. Lord Mahavishnu, the protector and sustainer of the universe, is revered here as the refuge and guiding force for devotees, bringing spiritual prosperity to the land.
Though the temple does not have grand walls, elaborate sculptures, or massive arches, it holds a special place in the hearts of devotees, standing as a timeless symbol of faith and devotion.
പാക്കം ശ്രീ മഹാവിഷ്ണു ക്ഷേത്രം
കാസർഗോഡ് ജില്ലയിലെ ബേക്കൽ കോട്ടയിൽ നിന്ന് 2.7 കിലോമീറ്റർ (5 മിനിറ്റ്) യാത്ര ചെയ്താൽ പാക്കം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ എത്തിച്ചേരാം. ജില്ലയിലെ ഏറ്റവും പുരാതനമായ വിഷ്ണു ക്ഷേത്രങ്ങളിൽ ഒന്നായി ഈ ദേവസ്ഥാനം വിശേഷിപ്പിക്കപ്പെടുന്നു.
ശരണാർത്ഥികൾക്ക് ആശ്രയവും അഭീഷ്ടസിദ്ധിയുമൊരുക്കുന്ന ശ്രീ മഹാവിഷ്ണു, ഈ നാടിന്റെ ചൈതന്യവും ഐശ്വര്യവുമായി പരിലസിക്കുന്നു.
പിതൃതർപ്പണ കർമ്മങ്ങൾക്ക് ഏറെ പ്രസിദ്ധമായ സ്ഥലമാണിത്. ആണ്ടു ശ്രാദ്ധം, മരിച്ചപതിനാറിന് ബലികർമ്മം, ത്രിപക്ഷ പിണ്ഡം (മരണാനന്തര 41-ാം ദിവസം), പുലയിലുള്ള 14 ദിവസത്തെ ബലികർമ്മങ്ങൾ, അസ്ഥിസ്ഥാപനം, ക്ഷേത്രപിണ്ഡം, വാവുബലി എന്നിവയും ഇവിടെ നിത്യേന നടത്തപ്പെടുന്നു.ദിവംഗതരായ പിതാക്കൾക്കും ബന്ധുജനങ്ങൾക്കും വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്തജനങ്ങൾ ഇവിടെ എത്തി പിതൃകർമ്മങ്ങൾ അർപ്പിക്കുന്നു.
മഹാവിഷ്ണു ക്ഷേത്രങ്ങളിൽ ആചരിക്കപ്പെടുന്ന എല്ലാ വിശേഷദിവസങ്ങളും ഇവിടെ ഭക്തിസാന്ദ്രമായി ആഘോഷിക്കുന്നു. തിരുവാതിര, കുംഭമാസത്തിലെ ശിവരാത്രി, മേടമാസത്തിലെ വിഷു, വൃശ്ചിക മാസത്തിലെ ഏകാദശി, വൃശ്ചിക മാസത്തിലെ മണ്ഡലകാലം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.
Address:
Pallikere - Periye Rd,
Pallikere,
Panayal,
Kerala 671316