Velluda Sri Durga Bhagwati Temple is located in Velluda, Madikkai Grama Panchayat, Ambalathara Village, near Kanhangad in Hosdurg Taluk, Kasaragod District.

The presiding deity of the temple is Goddess Durga.
For a long time, the temple was surrounded by dense forests and was later renovated with the support of the local community during 2005-2006. The Ashtabanda Renovation Brahmakalasa Maholsavam was conducted at the temple from March 6 to 11, 2020.
As part of this, the newly built Saraswati Mandapam, Arayalthara, and the renovated temple pond were consecrated with the support of devotees.
Velluda Devi is believed to be an incarnation of Kannaki, the embodiment of chastity. The almighty Goddess and the protector of devotees is worshipped in various forms and names, including Bhadrakali, Parvati, Mahalakshmi, Saraswati, Chamundi, and Annapoorneshwari.
വെള്ളൂട ശ്രീ ദുർഗ ഭഗവതി ക്ഷേത്രം, കാഞ്ഞങ്ങാട്
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിൽ, കാഞ്ഞങ്ങാടിനടുത്ത് അമ്പലത്തറ വില്ലേജിലെ മടിക്കൈ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ദേവി ക്ഷേത്രമാണ് വെള്ളൂട ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്രം. ഇതിൽ ആാദിപരാശക്തിയായ ദുർഗ്ഗാദേവിയാണ് പ്രധാന പ്രതിഷ്ഠ.
കാലങ്ങളോളം കാട് മൂടിക്കിടന്നിരുന്ന ഈ ക്ഷേത്രം 2005-2006 കാലഘട്ടത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ പുനർനിർമ്മാണം നടത്തി ആരാധനയ്ക്ക് തുറന്നു. 2020 മാർച്ച് 6 മുതൽ 11 വരെ ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണ ബ്രഹ്മകലശ മഹോത്സവം നടക്കുകയും, ഇതിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച സരസ്വതീ മണ്ഡപം, അരയാൽത്തറ, നവീകരിച്ച ക്ഷേത്രക്കുളം എന്നിവ ഭക്തജനങ്ങളുടെ സഹകരണത്തോടെ സമർപ്പിക്കുകയും ചെയ്തു.
വെള്ളൂട ദേവി പാതിവ്രത്യത്തിന്റെ പ്രതീകമായ കണ്ണകിയുടെ അവതാരമാണെന്ന് വിശ്വസിക്കുന്നു. ഭർത്താവ് കോവിലന്റെ ദേഹവിയോഗത്താൽ പ്രതികാര ദുർഗ്ഗയായ കണ്ണകി മധുരം ദഹിപ്പിച്ചതിനുശേഷം, കോപശമനത്തിനായി കന്യാകുമാരിയിലൂടെ കേരളത്തിലെത്തി. ആറ്റുകാലിൽ തങ്ങിനിന്ന് പതിമൂന്നു ശാക്തേയ ക്ഷേത്രങ്ങൾ സന്ദർശിച്ചതിനുശേഷം, ഈ പുണ്യഭൂമിയായ വെള്ളൂടിൽ തപസ്സനുഷ്ഠിച്ച്, പിന്നീട് മംഗലാപുരത്തെ മംഗള ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം എന്നിവ സന്ദർശിച്ച് കൈലാസത്തിൽ പ്രവേശിച്ചുവെന്നാണ് ഐതിഹ്യം.
ഈ ഐതിഹ്യത്തിന്റെ അടിസ്ഥാനത്തിൽ, ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം നടത്തുന്ന കുംഭ മാസത്തിലെ പൂരം നാളും പൗർണ്ണമിയും ചേരുന്ന ദിവസം, ഈ ക്ഷേത്രത്തിലും പൊങ്കാല ഉത്സവം ആഘോഷിക്കുന്നു. വടക്കൻ മലബാറിലെ പ്രധാന പൂജാവിദ്ധികളിൽ ഒന്നായി ഇത് മാറിയിരിക്കുന്നു. ഈ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പിച്ചാൽ കുടുംബത്തിൽ ഉന്നതി ഉണ്ടാകുമെന്ന് ഭക്തജനങ്ങൾ വിശ്വസിക്കുന്നു.
സർവാഭീഷ്ടവർദായിനിയായ ജഗദംബിക ഭക്തജന സംരക്ഷകയുമാണ്. ഭദ്രകാളി, പാർവതി, മഹാലക്ഷ്മി, സരസ്വതി, ചാമുണ്ഡി, അന്നപൂർണേശ്വരി എന്നിങ്ങനെയുള്ള വിവിധ നാമങ്ങളിലൂടെയും രൂപങ്ങളിലൂടെയും ആജന്മം മഹാമായയായ ദുർഗ്ഗാഭഗവതി ഈ ക്ഷേത്രത്തിൽ കുടികൊണ്ടിരിക്കുകയാണെന്നു ഭക്തജനങ്ങൾ വിശ്വസിക്കുന്നു.