Arackal Devi temple is located at Chavara in Kollam district, Kerala. The temple is dedicated to Goddess Bhagavathy or Devi.

The yearly Malakuda festival at the temple takes place during Meena Masam. The sankalpam of Bhagavathy in this temple is dedicated to Goddess Bhadrakali. It is a modest temple featuring a chathura sreekovil, along with distinct small shrines for various upa devatas. The festival is renowned for its unique pujas and rituals associated with the Kali temple. For this annual celebration, the shrine is adorned with exquisite decorations.
Additionally, the shrine commemorates the Pongala, Navratri, and Thrikarthika festivals. Thrikkarthika, referred to as Karthigai Deepam or Kartik Purnima, is an important festival observed by Hindus, particularly in South India. This festival is a vibrant celebration of the sacred union between Lord Shiva and Goddess Parvati, emphasizing the principles of devotion, unity, and spiritual enlightenment. Navratri commemorates the triumph of good over evil, symbolizing the victory of Goddess Durga over the buffalo demon Mahishasura. This festival serves as an opportunity to invoke the blessings of divine feminine energy (Shakti) while seeking protection, prosperity, and spiritual elevation.
അറയ്ക്കൽ ദേവീ ക്ഷേത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് പൊലിക്കോട്. ആയൂർ പട്ടണത്തിന്റെ വടക്കു ഭാഗത്ത് 5 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം. പുരാതനമായ അറക്കൽ ദേവി ക്ഷേത്രം ഇവിടെ സ്ഥിതിചെയ്യുന്നു. നൂറ്റാണ്ടുകളായി നിലനിൽക്കുന്ന അറക്കൽ ദേവി ക്ഷേത്രം, ഈ പ്രദേശത്തിന്റെ സമ്പന്നമായ സംസ്കൃതിയെ തലമുറകളിലൂടെ പകർന്ന് നൽകുന്ന ഒരു കേന്ദ്രമാണ്.
ക്ഷേത്രത്തിലെ പൂജാരിയും ചാവരുനടയിലെ ഊരാളിയും ചേർന്ന് മൂന്ന് കരയിലെ പ്രതിനിധികൾക്കും കോയ്മ അവകാശമുള്ള കുടുംബക്കാർക്കും വെറ്റിലയും പാക്കും വിതരണം ചെയ്ത ശേഷം, ക്ഷേത്രനടയിൽ എത്തുന്ന എല്ലാ ദേവീഭക്തരുടെയും അനുമതി നേടിയാണ് നൊയമ്പിരിക്കാൻ ആരംഭിക്കുന്നത്. ഇതോടെ മലക്കുട മഹോത്സവത്തിന് തുടക്കം കുറിക്കുന്നു. ഈ സമയത്ത്, ക്ഷേത്രനടയിൽ നടക്കുന്ന വ്രതശുദ്ധി മൂന്ന് കരയിലേയും ഭവനങ്ങളിൽ ആചരിക്കപ്പെടുന്നു. ഈ വ്രതാനുഷ്ഠാനദിനങ്ങളിൽ, ചാവരുനടയിൽ ദേവീപ്രീതിക്കായുള്ള അനുഷ്ഠാനകലകൾ അരങ്ങേറുന്നു. ഗോത്രസ്മൃതി ഉണർത്തുന്ന ഈ കലാരൂപങ്ങളിൽ വിശ്വാസവും ആചാരവും അനുഷ്ഠാനവും ഒന്നിക്കുന്ന നാടോടി ജീവിതത്തിന്റെ താളങ്ങൾ കേൾക്കാൻ സാധിക്കുന്നു.
ഈ അവിസ്മരണീയമായ ദിനങ്ങളിൽ, തോറ്റംപാട്ട് പാടി ചുവടുവച്ചാൽ നാടിനും നാട്ടാർക്കും ഐശ്വര്യം ഉണ്ടാകുമെന്ന് വിശ്വാസമുണ്ട്. അറയ്ക്കൽ ക്ഷേത്രത്തിലെ സർവ്വാഭീഷ്ടവരദായികയായ അറയ്ക്കലമ്മയുടെ മലക്കുട മഹോത്സവം മീനമാസത്തിൽ ആഘോഷിക്കുന്നു. അറയ്ക്കൽ-മലമേൽ, തേവർതോട്ടം, ഇടയം എന്നീ കരക്കാർ ചേർന്ന് ഈ മഹോത്സവം നടത്തുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള മംഗള പൊങ്കാല, തൃക്കൊടി എഴുന്നെള്ളം, കെട്ടുവിളക്കെടുപ്പ്, കെട്ടുകാഴ്ച, വലിയഗുരുസി, നാരങ്ങാവിളക്ക്, അന്നദാനം, കളമെഴുത്ത്, പാട്ട്, തിരുവാഭരണ ഘോഷയാത്ര, ഈശ്വരനാമാർച്ചന, ചാവർനടയിലെ പ്രത്യേക ആചാരാനുഷ്ഠാനങ്ങൾ എന്നിവ എല്ലാം അത്യപൂർവ്വമായ ആത്മനിർവൃതി നൽകുന്നു.
Address:
Kurisummood Rd,
Chavara, Kerala 691583