Kariyara Sri Bhagavathy Temple, also known as Pattambalam, is situated in Vilakkudi village within the Punalur area of Kollam district. This sacred temple is dedicated to Goddess Bhadrakali Devi, who is revered for her strength and protective qualities.

Karyarayamma, manifested as Karanatha, bestows blessings upon all who approach her, symbolizing the prosperity of the entire nation. As Adi Parashakti in her various forms, she heals the ailments of devotees seeking refuge and is revered as the gracious giver of children. The temple celebrates all significant days, with notable occasions including Thiruvathira in Sagittarius (Dhanu), Navratri in Libra (Thulam), and Vidyarambham.
കാര്യറ പീഠികയിൽ ശ്രീ ഭഗവതി ക്ഷേത്രം
കൊല്ലം ജില്ലയിലെ പുനലൂരിൽ വിളക്കുടി ഗ്രാമത്തിലാണ് പ്രസിദ്ധമായ കാര്യറ ശ്രീ ഭഗവതി ക്ഷേത്രം (പട്ടമ്പലം) സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രം ഭദ്രകാളി ദേവിക്കായി സമർപ്പിച്ചിരിക്കുന്നു.
കരനാഥയായി വാണരുളുന്ന കാര്യറയമ്മയുടെ മുന്പിൽ നിറകണ്ണുകളോടെയെത്തുന്ന സകല ജനങ്ങൾക്കും സർവ്വൈശ്വരങ്ങൾ ചൊരിഞ്ഞ്, നാടിനു ആകെതന്നെ അഭിവൃദ്ധി പ്രാധാനം ചെയ്തുകൊണ്ട് നിലകൊള്ളുന്നു. ആദിപരാശക്തിയായി വിവിധ ഭാവങ്ങളിലും രൂപങ്ങളിലും നിലകൊള്ളുന്ന അമ്മ, തന്നിൽ അഭയം പ്രാപിക്കുന്ന സകല ഭക്തരുടെയും മാറാവ്യാധികൾ മാറ്റിയും, സന്താനസൗഭാഗ്യങ്ങൾ നൽകി അഭീഷ്ട വരദായിനിയായി കുടിക്കൊള്ളുന്നു. കാര്യറ പീഠികയിൽ സ്ഥിതിചെയ്യുന്ന ഭഗവതി ക്ഷേത്രം, ആചാരങ്ങളുടെ സമ്പൂർണ്ണതയും പൂജാവിധികളുടെ വൈഭവവും കൊണ്ട് പ്രശസ്തമാണ്.
തെക്കൻ കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രം, ചട്ടങ്ങൾ, കമുകുകൾ, പുതുവസ്ത്രങ്ങൾ എന്നിവയാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മകര തിരുവാതിരനാളിൽ, വിശ്വകർമ്മജർ രൂപകൽപ്പന ചെയ്ത യന്ത്രങ്ങളിൽ കെട്ടി ആറാടിച്ച്, ഈ പ്രദേശത്തിന്റെ ഉത്സവത്തിന്റെ മഹിമയെ ഉയർത്തുന്നു. ഈ ദേശത്തിന്റെ പേരും, അമ്മ മഹാമായയുടെ സാന്നിധ്യത്തിലൂടെ ലഭിച്ച അറിവും ചരിത്രപരമായ സത്യമാണ്. നിത്യപൂജയും ദേവതാ സാന്നിധ്യവും ഉള്ള കാര്യറ ക്ഷേത്രം, വാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്ന മൂല ക്ഷേത്രവും, വിശാലമായ ക്ഷേത്ര മൈതാനവും, അരയാലും, അമ്പലച്ചിറയും ചേർന്നിട്ടുള്ളതാണ് അമ്മയുടെ പുണ്യസങ്കേതം. എല്ലാ വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തിൽ ആചരിക്കുന്ന ചടങ്ങുകൾ ഉണ്ട്, പ്രത്യേകിച്ച് പ്രധാനപ്പെട്ട വിശേഷ ദിവസങ്ങൾ.