Kumbazhakavu Sri Durga Adarshayakshi Temple is situated in Chavara, within the Kollam district.

Menampally Kumbazhakav Durga-Adarshayakshi Devi Temple is dedicated to Goddess Bhadrakali. In the Shakteya tradition, Goddess Durga represents Adiparashakti, symbolizing power and strength. She is depicted with sixteen arms, riding a lion, and holding various weapons, including a trident, symbolizing strength, valor, victory, and prosperity. Here, Goddess Kali is worshiped as Adarshayakshi.
The temple's six-day annual festival, known as Chithira Utsavam, includes events like Gaja Mela, Ketkukazcha, Thalapoli, processions, folk performances, and special rituals like Kalasham, Nurumpalum, and Madanoot. The temple draws numerous devotees seeking blessings.
കുമ്പഴക്കാവ് ശ്രീ ദുർഗ്ഗാ ആദർശയക്ഷി ക്ഷേത്രം
കൊല്ലം ജില്ലയിലെ ചവറയിൽ സ്ഥിതിചെയ്യുന്ന പ്രശസ്തമായ കുമ്പഴക്കാവ് ശ്രീ ദുർഗ്ഗാ ആദർശയക്ഷി ക്ഷേത്രം ഭദ്രകാളി ദേവിക്കായി സമർപ്പിച്ചിരിക്കുന്നു. ശാക്തേയ സമ്പ്രദായപ്രകാരം ദുർഗ്ഗ ദേവി ആദിപരാശക്തിയുടെ മൂർത്തമാണ്, പതിനാറ് കൈകൾ, സിംഹവാഹിനി, തൃക്കണ്ണ്, കിരീടം, ചന്ദ്രക്കല, തൃശൂലം തുടങ്ങിയ ആയുധങ്ങളാൽ ശക്തിയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു.
ദുർഗ്ഗ ദുർഗതികളിൽ നിന്നും ദു:ഖങ്ങളിൽ നിന്നും രക്ഷദാനം ചെയ്യുന്നതിനാൽ മഹാബലമാണ്. ഈ ക്ഷേത്രത്തിൽ കാളി ദേവിയെ ആദർശയക്ഷി സങ്കൽപ്പത്തിലാണ് ആരാധിക്കുന്നത്. ആറ് ദിവസങ്ങളിലായി നടക്കുന്ന വാർഷിക ഉത്സവം "ചിത്തിര ഉത്സവം" എന്നറിയപ്പെടുന്നു. ഗജമേള, കെട്ടുകാഴ്ച, താലപ്പൊലി, വർണ്ണാഭമായ ഘോഷയാത്ര, നാടൻ പാട്ട്, നൃത്തസന്ധ്യ, കൂടാതെ വാർഷിക കലശം, നൂറുംപാലും, മാടനൂട്ട് തുടങ്ങിയ പൂജകൾ ഈ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.