Ayiravillan Mahadeva Temple is situated in the village of Kuzhiyam, within the Chittumala block of the Kollam district.

The temple is dedicated to Shri Parameswaran and Shri Parvathi Devi, with Sri Parameswara being revered in the Kiratha tradition. This ancient site, rich in history, features Mahadeva and the Mother of the World positioned together, facing East, symbolizing the essence of divine blessings. The temple is home to a multitude of deities, including the powerful Unni Ganapati at Kannimula, Goddess Durga, Yakshiamma, Bhuvaneshwari, Dharma Shasta, Bhadrakali, Brahmarakshas, Maadan Tampuran, and Yogishwara.
The significant presence of these deities and Naganmar has transformed Sri Ayiravillan Temple into a sanctuary for countless devotees. Noteworthy aspects of the temple include the Muhurthi Paradevata and the potent Naga Pratishtha. In January 2016, the Dhwaja Pratishtha Karma and Trikodiyettu rituals at Kuzhiiyam Sri Ayiravillan Mahadevar Temple were conducted with great reverence. Key events celebrated at the temple include Bhagavata Saptahayajna, Makairam Thirunal Utsav, Muhurthi Paradevata Utsav, and Thiruvathira Mahotsav during the month of Dhanu. The temple festival's main attractions feature Annadanam, kettukasha, traditional temple art performances, thalapoli, Chendamelam, and Vilakku Ezhunnallippu.
കുഴിയം ആയിരവില്ലൻ മഹാദേവർ ക്ഷേത്രം
കൊല്ലം ജില്ലയിലെ ചിറ്റുമല ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന കുഴിയം ഗ്രാമത്തിൽ, പ്രാചീനമായ ആയിരവില്ലൻ മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രം ശ്രീ പരമേശ്വരനും ശ്രീ പാർവ്വതീദേവിക്കും സമർപ്പിച്ചിരിക്കുന്നു. ഇവിടെ ശ്രീ പരമേശ്വരനെ കിരാത സങ്കല്പത്തിൽ ആരാധിക്കുന്നു. നൂറ്റാണ്ടുകളോളം നിലനിന്ന കാലപ്പഴക്കം, കിരാതാവതാരത്തിന്റെ പൗരാണികത്വം, പ്രകൃതിയുടെ മനോഹരമായ വാസസ്ഥലം, മഹാദേവനും ലോകമാതാവും ഒരുമിച്ച് അനുഗ്രഹിക്കുന്ന ദർശനം, ശക്തനായ ഉണ്ണി ഗണപതി, ദുർഗ്ഗാദേവി, യക്ഷിഅമ്മ, ഭുവനേശ്വരി, ധർമ്മശാസ്താവ്, ഭദ്രകാളി, ബ്രഹ്മരക്ഷസ്സ്, മാടൻ തമ്പുരാൻ, യോഗീശ്വരൻ, നാഗന്മാർ എന്നിവരുടെ സാന്നിധ്യം, ശ്രീ ആയിരവില്ലൻ ക്ഷേത്രത്തെ ഭക്തജനങ്ങളുടെ ആശ്രയകേന്ദ്രമാക്കി മാറ്റിയിട്ടുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാണ് മുഹൂർത്തീ പരദേവതയുടെ സാന്നിധ്യവും ശക്തമായ നാഗപ്രതിഷ്ഠയും. ഭാഗവത സപ്താഹയജ്ഞം, മകയിരം തിരുനാൾ ഉത്സവം, മുഹൂർത്തി പരദേവതാ ഊട്ടും, ധനുമാസത്തിലെ തിരുവാതിര മഹോത്സവം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങൾ. അന്നദാനം, കെട്ടുകാഴ്ച, ക്ഷേത്രകലാപരിപാടികൾ, താലപ്പൊലി, വിളക്ക് എഴുന്നള്ളിപ്പ് എന്നിവയാണ് ക്ഷേത്രോത്സവത്തിന്റെ പ്രധാന ആകർഷണങ്ങൾ.
Address:
Thannicodu, Kundara - Chittumala Rd,
Mulavana, Kerala 691501