Maruthur Sree Bhadrakali Devi Temple Mukhatala Kollam

Maruthur Sree Bhadrakali Devi Temple is located in Nedumbana village in the Mukhatala block of Kollam district, Kerala.


Maruthur Sree Bhadrakali Devi Temple is an ancient and historic temple imbued with deep devotional spirit, dedicated to the goddess Bhadrakali, who embodies various divine attributes such as Adiparashakti, Sarvashaktiswarupini, Bhaktapriya, Ishtavaradaini, and Annapoorneswari. A unique feature of this temple is the Shadadhara Pratishtha, which consecrates the six main chakras of the human body—Muladhara, Svadisthana, Manipuraka, Anahata, Visuddhi, and Anja—using sacred elements like Adharashila, Nidhikumbha, Ashtadalapatam, Koorma, and Yoganalam Napumsakashila.

The temple celebrates its annual festival, known as Makam Thirunal Mahosavam, during the month of Meenam, which spans nine days. This grand celebration includes various rituals and festivities such as Murthikoottu, Kodimara Ghosaitra, Trikodiyettu Sadya, and Samooha Neerajnanam, along with cultural performances like Thottampattu, Sarpakkavil Noorum Palum, Pallivetta, and Samooha Pongala. Each day culminates in a grand Thiru Aarattu Procession, along with morning and evening rituals including Sreebhuthabali and Vilakku Ezhunnallip, showcasing a vibrant display of artistic traditions and communal participation, making the festival a remarkable spiritual and cultural experience.

മരുതൂർ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം

കൊല്ലം ജില്ലയിലെ മുഖത്തല ബ്ലോക്കിലെ നെടുമ്പന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരാതനമായ മരുതൂർ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം, ശാന്തവും മനോഹരവുമായ നെടുമ്പന ദേശത്തിന്റെ ഹൃദയഭാഗമായാണ് സ്ഥിതിചെയ്യുന്നത്. കാലക്രമത്തിൽ തറവാട് ക്ഷയിച്ചപ്പോൾ, ദേവപ്രശ്നത്തിലൂടെ പരദേവതാ ചൈതന്യം തിരിച്ചറിഞ്ഞ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന്, തറവാട്ടിലെ നിലവറയുടെ സ്ഥാനത്ത് ശ്രീകോവിലോടുകൂടി ഒരു ക്ഷേത്രം സ്ഥാപിച്ചു. ഈ ക്ഷേത്രം, ഈ പ്രദേശത്തെ ദുഃഖങ്ങളും ദുരിതങ്ങളും മാറ്റി, ഐശ്വര്യ സമ്പൂർണ്ണതയിലേക്ക് എത്തിക്കാനായി ശ്രീ ഭദ്രകാളി ദേവിയെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. മരുതൂർ ശ്രീ ഭദ്രകാളി ദേവി ക്ഷേത്രം, ആദിപരാശക്തിയുടെ, സർവ്വശക്തിസ്വരൂപിണിയുടെ, ഭക്തപ്രിയയുടെ, ഇഷ്ടവരദായിനിയുടെ, അന്നപൂർണ്ണേശ്വരിയുടെ സാന്നിധ്യത്തിൽ, ചരിത്രപരമായും പുരാതനമായും പ്രശസ്തമായ ഒരു ഭക്തിമാഹാത്മ്യത്തോടെ പകർന്നുവന്നതാണ്. ഈ ക്ഷേത്രത്തിൽ, അതിവിശിഷ്ടമായ ഷഡാധാര പ്രതിഷ്‌ഠ നടത്തപ്പെട്ടിട്ടുണ്ട്. മനുഷ്യന്റെ സൂക്ഷ്മശരീരത്തിലെ ആറു ആധാരചക്രങ്ങൾ, മൂലാധാരം, സ്വാദിഷ്‌ഠാനം, മണിപുരകം, അനാഹതം, വിശുദ്ധി, ആഞ്ജ എന്നിവയാണ് പവിത്രമായ ഷഡാധാരങ്ങൾ.

ഇവയെ ആധാരശില, നിധികുംഭം, അഷ്ടദളപത്മം, കൂർമ്മം, യോഗനാളം, നപുംസകശില എന്നിവയുടെ അടിസ്ഥാനത്തിൽ പ്രതിഷ്ഠ ചെയ്യുന്നു. മീനമാസത്തിലെ മകം തിരുനാളിൽ, ദേവിയുടെ വാർഷികോത്സവം ഒമ്പത് ദിവസങ്ങളോളം ആഘോഷിക്കുന്നു. ഉത്സവത്തോടനുബന്ധിച്ച്, പതിവ് ക്ഷേത്ര ചടങ്ങുകൾക്കൊപ്പം, ക്ഷേത്ര സന്നിധിയിൽ പ്രത്യേക ചടങ്ങുകളും നടത്തപ്പെടുന്നു. ഉത്സവത്തോടനുബന്ധിച്ച് പതിവ് ക്ഷേത്ര ചടങ്ങുകൾക്കൊപ്പം, ക്ഷേത്ര സന്നിധിയിൽ മൂർത്തിക്കൂട്ട്, കൊടിമര ഘോഷയാത്ര, തൃക്കൊടിയേറ്റ് സദ്യ, തൃക്കൊടിയേറ്റ്, സമൂഹ നീരാജ്ഞനം, ശാസ്താ ക്ഷേത്രത്തിലെ ഉത്സവം, തോറ്റംപാട്ട്, സർപ്പക്കാവിൽ നൂറും പാലും, പള്ളിവേട്ട, സമൂഹ പൊങ്കാല, തിരു ആറാട്ട് ഘോഷയാത്ര, എല്ലാ ദിവസവും രാവിലെയും രാത്രിയും ശ്രീഭൂതബലിയും വിളക്കും എഴുന്നള്ളിപ്പ് ഘോഷയാത്ര, ക്ഷേത്രസന്നിധിയിലെ വേദിയിൽ വിവിധ കലാപരിപാടികൾ എന്നിവയെ ഉൾക്കൊള്ളിച്ചാണ് ഈ ഉത്സവം വർണ്ണഗംഭീരമായി നടത്തുന്നത്.

Similar Interests

Similar Temples



TOP