On the Anchal-Kulathupuzha route, about 4 kilometers from Yeroor Junction, lies the Mayilaadumkunnu Sree Murugan Kovil. The temple is located half a kilometer to the south of the main road, offering devotees a serene spot to worship Lord Murugan.

The principal deity of the temple is Subrahmanya, depicted in his youthful form, adorned with Abhayavaradamudras, Vel, and Shakti across four arms, bestowing blessings upon the devotees.
The primary offerings at Mayilatumkunn Srimurukan Temple include Panchamritabhishekam, Panakam, and Chuttukavadi. The Shashti day of each month holds significant importance for Subrahmanya Swami, the son of Lord Parvathiparameswara.
Among these, the Shashti occurring in the month of Libra (Thulam), referred to as Skandashashti, is particularly noteworthy. It is believed that visiting the Subrahmanya temple on this day and reciting mantras that please Subrahmanya will yield beneficial results. It is also recommended to offer Kumarasukta pushpanjali and a garland of lemons. After crossing the 12 stone steps representing the Eeraru Karas and the temple tower decorated in Kerala vasthu style devotes can see the temple of Kumaraswamy. the sub-deities are Mahaganapati, Hanumanswamy, Shastav, Durgabhagavati, Umamaheswaran, besides the Swayambhu kavu, the pond and the presence of Nagas.
മയിലാടുംകുന്ന് ശ്രീമുരുകൻകോവിൽ
അഞ്ചലിൽനിന്നും കുളത്തുപ്പുഴയിലേക്ക് പോകുമ്പോൾ, ഏകദേശം 4 കിലോമീറ്റർ പിന്നിട്ട ശേഷം ഏരൂർ ജംഗ്ഷനിൽ നിന്നും അരകിലോമീറ്റർ കഴിഞ്ഞാൽ, തെക്ക് ഭാഗത്ത് മയിലാടുംകുന്ന് ശ്രീമുരുകൻകോവിൽ കാണപ്പെടുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ കൗമാരഭാവത്തിലുള്ള സുബ്രഹ്മണ്യനാണ്. ചതുർഭുജങ്ങളിൽ അഭയവരദമുദ്രകൾ, വേൽ, ശക്തി എന്നിവ ധരിച്ചിരിക്കുന്ന ശ്രീകുമാര മൂർത്തി, ഭക്തർക്ക് ദർശനമരുളുന്നു.
മയിലാടുംകുന്ന് ശ്രീമുരുകൻ കോവിലിൽ പ്രധാനമായ വഴിപാടുകൾ പഞ്ചാമൃതാഭിഷേകവും, പാനകവും ചുറ്റുകാവടിയുമാണ്. വിവിധ തരത്തിലുള്ള സംസാരദുഃഖങ്ങൾക്കുള്ള പരിഹാരമായി സ്കന്ദഷഷ്ഠിവ്രതം കണക്കാക്കപ്പെടുന്നു. സന്താനസൗഖ്യം, വിദ്യാഭ്യാസം, വിവാഹം, ജോലി എന്നിവയോടൊപ്പം, രോഗപീഡകളിൽനിന്നുള്ള മുക്തിയും കുടുംബസൗഖ്യവും നേടാൻ ഷഷ്ഠി വ്രതം ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ്. പല കാരണങ്ങളാൽ മാതാപിതാക്കളിൽനിന്ന് അകന്നുപോയ സന്താനങ്ങൾ മനഃപരിവർത്തനം ചെയ്ത് അവരുടെ അടുത്തെത്താൻ ഷഷ്ഠിവ്രതം സഹായിക്കുന്നു.
കൂടാതെ, ചൊവ്വാദോഷം, വൈധവ്യദോഷം, ദാമ്പത്യദുഃഖങ്ങൾ, രാഹുർദോഷങ്ങൾ എന്നിവയ്ക്കും പരിഹാരമായി സ്കന്ദഷഷ്ഠിവ്രതം പ്രവർത്തിക്കുന്നു. ഷഷ്ഠിദിനത്തിൽ നടക്കുന്ന ശൂരസംഹാര ചടങ്ങും ശത്രുസംഹാര പൂജയും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. മകരമാസത്തിലെ ഉത്തൃട്ടാതിക്ക് തൃക്കൊടിയേറി തൈപ്പൂയദിനം വരെ 10 ദിവസങ്ങളിലായി തൈപ്പൂയ മഹോത്സവം ആഘോഷിക്കുന്നു. തൈപ്പൂയദിനത്തിൽ കുമാരസ്വാമിയുടെ ഊർ വലത്തും, കാവടി എഴുന്നള്ളത്തും ഏറെ പ്രശസ്തമാണ്. ഉപദേവന്മാരായ മഹാഗണപതി, ഹനുമാൻസ്വാമി, ശാസ്താവ്, ദുർഗ്ഗാഭഗവതി, ഉമാമഹേശ്വരൻ എന്നിവരോടൊപ്പം സ്വയംഭൂവായ കാവും കുളവും നാഗസാന്നിധ്യവും കാണാൻ സാധിക്കും.
Address:
Yeroor, Anchal, Kerala 691312