Mukkoodu Sree Velayudhamangalam Temple, renowned for its Thaipuyam celebrations, is situated in Mukkoodu village, approximately 3.7 miles from Kundara in the Kollam district.

Sri Subramanianswamy is the presiding deity of the Mukkoodu Sri Velayudhamangalam Temple, with Sri Durga Devi and Sri Ganesha bestowing blessings as the sub-deities. This temple is a divine sanctuary where Velayudha Swami, in the form of Chaitanya, showers his all-encompassing grace. The most important special day in the temple is "Thaipuyam," celebrated in the month of Makaram, which marks the birthday of Sri Subrahmanya Swamy. "Mukkoodu Thaipuyam" is one of the major festivals in the village and a vibrant celebration.
On this auspicious day, special pujas, kavadiyattam, pongala, Lakshadeepam, kettukazhcha, and other traditional artistic programs are conducted as per temple rituals. Other significant days in the temple include Painkuni Uthram, Shashti, Trikarthika, and Ayilyam Puja. Each of these days brings devotees closer to the divine, filling their hearts with joy and devotion. It's beautiful to witness such devotion and cultural richness in this sacred space.
മുക്കൂട് ശ്രീ വേലായുധമംഗലം ക്ഷേത്രം
കൊല്ലം ജില്ലയിലെ കുണ്ടറയിൽ നിന്ന് 3.7 കിലോമീറ്റർ അകലെയുള്ള മുക്കൂട് ഗ്രാമത്തിൽ തൈപ്പൂയത്തിന് പ്രസിദ്ധമായ മുക്കൂട് ശ്രീ വേലായുധമംഗലം ക്ഷേത്രം സ്ഥിതിചെയ്യുന്നു. ശ്രീ സുബ്രഹ്മണ്യൻ മുഖ്യ പ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, ചൈതന്യരൂപത്തിൽ അനുഗ്രഹം ചൊരിയുന്ന ശ്രീ ദുർഗ്ഗാദേവിയും ശ്രീ ഗണേശനും ഉപദേവതകളായി ആരാധിക്കപ്പെടുന്നു.
സർവ്വൈശ്വര്യപ്രദായകനും ദേവസേനാധിപനുമായ വേലായുധ സ്വാമി, കരുണാമൂർത്തിയായ ശ്രീ ദുർഗ്ഗാദേവി, സർവ്വവിഘ്നഹരനായ ശ്രീഗണപതി എന്നിവരുടെ അനുഗ്രഹം അഭിഷേകം ചെയ്യുന്ന ഈ ക്ഷേത്രം, ദൈവിക അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന ഒരു പുണ്യ സങ്കേതമാണ്. ക്ഷേത്രത്തിലെ പ്രധാനപ്പെട്ട വിശേഷദിവസം മകരമാസത്തിലെ തൈപ്പൂയമാണ്, അതായത് ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ പിറന്നാൾ. മുക്കൂട് ഗ്രാമത്തിലെ പ്രധാന ഉത്സവ ആകർഷണങ്ങളിലൊന്നായ "മുക്കൂട് തൈപ്പൂയം" വളരെ ആവേശകരമായാണ് ആഘോഷിക്കുന്നത്. ഈ ദിവസം ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, കാവടിയാട്ടം, പൊങ്കാല, ലക്ഷദീപം, കെട്ടുകാഴ്ചയും മറ്റ് കലാപരിപാടികളും ക്ഷേത്രാചാരങ്ങളുടെ വിധേയമായി നടക്കുന്നു. പൈങ്കുനി ഉത്രം, ഷഷ്ടി, ത്രിക്കാർത്തിക, ആയില്യം പൂജ എന്നിവയും ക്ഷേത്രത്തിലെ മറ്റ് വിശേഷദിവസങ്ങളാണ്.
Address:
Mukkoodu, Mukkoodu School Rd,
Kerala 691503