Mundakkal Sree Dharma Sastha Temple is a modest temple situated in the Kollam district. It lies approximately 3.7 kilometers from the Iravipuram railway station.

Mundakkal Sree Dharma Sastha Temple, located in Mundakkal desom, is an ancient temple dedicated to Lord Dharmashasta. Lord Sasta is considered the ruler of Saturn, and by seeking his blessings, one can alleviate the negative effects of Saturn (Shani). A highly effective offering to Lord Ayyappa, known as Neerajanam, performed on Saturdays, is believed to help remove the Sade-sati dosha caused by Saturn. For those experiencing Shani Dosha in their horoscope, worshipping Lord Ayyappa is regarded as an excellent remedy, as his divine grace is known to greatly mitigate the harmful influences of Saturn.
മുണ്ടയ്ക്കൽ നെടിയഴികത്ത് ശ്രീ ധർമ്മശാസ്താ ക്ഷേത്രം
മുണ്ടക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം കൊല്ലം ജില്ലയിലെ ഇരവിപുരം റെയിൽവേ സെഷനിൽ നിന്നും 3.7 കിലോമീറ്റർ അകലെയാണുള്ളത്. അറബിക്കടലിന്റെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശ്രീ തുമ്പാറ ദേവി ക്ഷേത്രത്തിന് അടുത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. മുണ്ടക്കൽ കരയിൽ സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് മുണ്ടക്കൽ നെടിയഴികത്ത് ഉള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രം. മുണ്ടക്കൽ നെടിയഴികത്ത് സ്ഥിതിചെയ്യുന്ന ശ്രീ ധർമ്മശാസ്താ ക്ഷേത്രം ശനിദോഷ നിവാരണത്തിനായി നിരവധി ഭക്തർ എത്തുന്ന ഒരു പുണ്യ സങ്കേതമാണ്. ശനിദോഷങ്ങൾ വളരെ വിഷമകരമല്ലെങ്കിലും, ദോഷാനുഭവങ്ങളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കപ്പെടാൻ സാധിക്കില്ല.
ശനിയാഴ്ചകളിൽ ഉപവാസം നടത്തി, ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തുകയും വഴിപാടുകൾ കഴിക്കുകയും, ധ്യാനമന്ത്രങ്ങൾ ഉരുവിടുകയും ചെയ്യുന്നത് ദോഷ പരിഹാരത്തിനുള്ള നല്ല മാർഗമാണ്. നീരാജനം ശാസ്താവിന് ഏറെ പ്രിയമാണ്, പ്രത്യേകിച്ച് ശനി ദോഷത്തിൽ നിന്ന് മുക്തി നേടാൻ. ശാസ്താവിനുമുന്നിൽ നാളികേരം ഉടച്ച്, പരന്ന പാത്രത്തിൽ അരി നിറച്ച്, അതിൽ രണ്ടു ഭാഗമായി ഉടച്ച നാളികേരത്തിൽ എള്ളെണ്ണ ഒഴിച്ച് എള്ളുകിഴികെട്ടി ദീപം കത്തിക്കുന്നതാണ് ഈ വഴിപാട്. ശനിയാഴ്ച സമാപന ശാസ്താപൂജയും സ്വയംവര പൂജയും നടത്തേണ്ടതാണ്. വിവാഹശേഷം ഭർത്താവും ഭാര്യയും ചേർന്ന് ക്ഷേത്രദർശനം നടത്തുകയും വഴിപാടുകൾ അർപ്പിക്കുകയും ചെയ്യുന്നത് നല്ലതാണ്. ഈ ക്ഷേത്രത്തിൽ ശനീശ്വര പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ശനിദോഷം പരിഹരിക്കാൻ ശനിയുടെ ദേവനായ ധർമ്മശാസ്താവിനെ പ്രീതിപ്പെടുത്തുന്നതിനുള്ള പ്രത്യേക പൂജയാണ് ശനീശ്വരപൂജ.
Address:
Thumbara Market,
Aanathu Rd, Mundakkal,
Kollam, Kerala 691010