Sri Kalari Devi Temple Naduthery Kollam

Sri Kalari Devi Temple is located in Nadutteri, a village near Thalavoor in the Kollam district.


This temple is dedicated to Sri Bhadrakali and Durgadevi. A comprehensive renovation of the renowned ancient Sri Kalari Devi temple is currently underway, with the temple authorities, local villagers, and devotees collaborating diligently to establish a distinguished shrine for the deities Sri Bhadra Devi, Sri Durga Devi, Ganapati, and Yogeeswaran, thereby enhancing the temple's prominence in the region. This collective effort transcends distinctions of caste and religion. Significant occasions such as the Atham Tirunal Mahotsav during the Meena month and the Mandala Makaravilakku, along with the Chirap Mahotsavam, are celebrated with great splendor. In addition, all notable days are observed at the temple with appropriate rituals.

ശ്രീ കളരി ദേവി ക്ഷേത്രം നടുത്തേരി

നടുത്തേരി എന്നത് കൊല്ലം ജില്ലയിലെ തലവൂരിനടുത്തുള്ള ഒരു ഗ്രാമമാണ്. ഇവിടെ പുരാതനമായ ശ്രീ കളരി ദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നു. തലവൂരിൽ നിന്നും 3.1 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. ഈ ദേവാലയം ശ്രീ ഭദ്രകാളിദേവിക്കും ദുർഗ്ഗാദേവിക്കുമായി സമർപ്പിച്ചിരിക്കുന്നു. ചിരകാലത്തെ പ്രശസ്തമായ ഈ ദേവക്ഷേത്രം പുനരുദ്ധാരണം നടത്തി, ശ്രീഭദ്രാദേവി, ശ്രീദുർഗ്ഗാദേവി, ഗണപതി, യോഗീശ്വരൻ എന്നിവർക്കായി പ്രത്യേകമായി ശ്രീകോവിൽ നിർമ്മിച്ച്, പ്രദേശത്തെ മഹാക്ഷേത്രമായി ഉയർത്താൻ ക്ഷേത്രഭാരവാഹികളും ദേശക്കാരും ഭക്തജനങ്ങളും അശ്രാന്തമായ പരിശ്രമത്തിലാണ്. പ്രധാനമായ വിശേഷദിവസങ്ങളായ മീനമാസത്തിലെ അത്തം തിരുനാൾ മഹോത്സവവും, മണ്ഡല മകരവിളക്ക് ചിറപ്പ് മഹോത്സവവും അത്യന്തം ആസ്വാദ്യമായി ആഘോഷിക്കുന്നു. ഇതിന് പുറമെ, എല്ലാ വിശേഷദിവസങ്ങളും ക്ഷേത്രത്തിൽ ആചാരങ്ങളോടുകൂടി ആഘോഷിക്കുന്നു.

Address:
Thalavoor, Kerala 691508

Similar Interests

Similar Temples



TOP